പുരുഷസ്തനവളര്‍ച്ച ഈ ഗുരുതരസൂചന

Posted By:
Subscribe to Boldsky

സ്ത്രീകളില്‍ സ്തനവളര്‍ച്ച സ്വാഭാവികമാണ്. ഒരു പ്രായമെത്തുമ്പോള്‍ സ്തനങ്ങള്‍ വളരുന്നത് സാധാരണം. ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനമാണ് ഇതിന് കാരണമാകുന്നത്. സ്ത്രീകളില്‍ ഈസ്ട്രജനുണ്ടാകേണ്ടത് അത്യാവശ്യവും.

പുരുഷന്മാര്‍ക്കും സ്തനങ്ങളുണ്ടാകുമെങ്കിലും ഇവ വളരുന്നില്ലെന്നാണ് പ്രത്യേകത. ഇതിനു കാരണം ഹോര്‍മോണുകള്‍ തന്നെയാണ്. പുരുഷന്മാര്‍ക്ക് ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന ഒരു ഘടകമാണ് വലിപ്പമുള്ള, അല്ലെങ്കില്‍ വളരുന്ന സ്തനങ്ങള്‍. ചില പുരുഷന്മാരിലെങ്കിലും പ്രത്യക്ഷത്തില്‍ സ്തനവലിപ്പം തോന്നുകയും ചെയ്യും.

ഇത്തരം ലക്ഷണം പൊതുവേ അറിയപ്പെടുന്നത് ഗൈനെക്കോമസ്തിയ എന്ന പേരിലാണ്. ഗ്രീക്ക് പദമായ ഗൈനക്കോ എന്നാല്‍ സ്ത്രീയും മാസ്‌തോ എന്നാല്‍ സ്തനവും എന്ന വാക്കില്‍ നിന്നാണ് ഈ പ്രത്യേക വാക്കുണ്ടായത്. ബ്രെസ്റ്റ് ഗ്ലാന്റുലാര്‍ ടിഷ്യൂവിന്റെ വളര്‍ച്ച കാരണമാണ് ഈ പ്രത്യേക അവസ്ഥയുണ്ടാകുന്നത്. 30 ശതമാനം പുരുഷന്മാരില്‍ ഈ പ്രത്യേക അവസഥ കാണപ്പെടുന്നുമുണ്ട്.

ഗൈനോക്കോമസ്തിയ രണ്ടു തരമുണ്ട്. ഫോള്‍സ് ഗൈനെക്കോമസ്തിയ എന്നതും ട്രൂ ഗൈനെക്കോമസ്തിയ എന്നതും. ആദ്യത്തെ അവസ്ഥയില്‍ നെഞ്ചിന്റെ ഭാഗത്തുള്ള കൊഴുപ്പാണ് ഇത്തരമൊരു തോന്നലുണ്ടാക്കുന്നത്. എന്നാല്‍ രണ്ടാമത്തെ അവസ്ഥയില്‍ പെക്ടറല്‍ ഭാഗത്തെ സതനവളര്‍ച്ചയ്ക്കു കാരണമാകുന്ന കോശങ്ങള്‍ വളരുന്നതാണ് ഇതിന് കാരണം.

ട്രൂ ഗൈനക്കോമസ്തിയയ്ക്കു കാരണങ്ങള്‍ പലതുണ്ട്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍, പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്‍ എന്നിവയുടെ തോതിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് ഇതിന് ഒരു കാരണം. ഈസ്ട്രജന്‍ ഉല്‍പാദനം ആന്‍ഡ്രൊജന്‍ ഉല്‍പാദത്തേക്കാള്‍ കൂടിയാല്‍ ഈ അവസ്ഥയുണ്ടാകാം. ആന്‍ഡ്രൊജന്‍ ഉല്‍പാദനം കുറഞ്ഞാലും ഈ അവസ്ഥ ഉണ്ടാകും.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഇത് പലപ്പോഴും നാണക്കേടും ആത്മവിശ്വാസക്കുറവുമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതില്‍ മാത്രം കാര്യങ്ങളൊതുങ്ങുന്നില്ലെന്നതാണ് സത്യം. പുരുഷസ്തനങ്ങള്‍ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്.

പുരുഷസ്തനങ്ങള്‍ സൂചന നല്‍കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

ലിവര്‍ സിറോറിസ്

ലിവര്‍ സിറോറിസ്

ലിവര്‍ സിറോറിസ് അല്ലെങ്കില്‍ ലിവര്‍ പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ പുരുഷസ്തനങ്ങള്‍ക്കു കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ കൂടുതലുളള ഹോര്‍മോണുകള്‍, അതായത് പുരുഷശരീരത്തിലെ ആവശ്യമില്ലാത്ത ഈസ്ട്രജന്‍ പുറന്തള്ളുന്നത് ലിവറാണ്. എന്നാല്‍ ലിവറിന്റെ ആരോഗ്യം അപകടത്തിലാകുമ്പോള്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നു. ഇത് പുരുഷസ്തനങ്ങള്‍ക്ക് കാരണവുമാകും. ലിവര്‍ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന സ്‌പൈറോലാക്ടോണ്‍ എ്‌ന്നൊരു മരുന്നും ഈ പ്രശ്‌നത്തിന് കാരണമാകാറുണ്ട്.

ഭക്ഷണം ആവശ്യത്തിനില്ലാത്തത്

ഭക്ഷണം ആവശ്യത്തിനില്ലാത്തത്

ഭക്ഷണം ആവശ്യത്തിനില്ലാത്തത് പുരുഷന്മരില്‍ ഇത്തരം പ്രശ്‌നത്തിനുള്ള കാരണമാകാറുണ്ട്. ആവശ്യത്തിന് പോഷകം ശരീരത്തിന് ലഭിയ്ക്കാതെ വരുമ്പോള്‍ ടെസ്‌റ്റോസ്റ്റിറോണ്‍, ഗൊണാഡോട്രോഫിന്‍ എന്നീ ഹോര്‍മോണുകള്‍ കുറയും, എന്നാല്‍ ഈസ്ട്രജന്‍ സാധാരണ നിലയില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇതുപോലെ കുറച്ചു ദിവസം ആവശ്യമുള്ള പോഷകം ലഭിയ്ക്കാതിരുന്നു പിന്നീട് ലഭിയ്ക്കുമ്പോഴുമുണ്ടാകും, ഈ അവസ്ഥ. ശരീരത്തിലെ ചില പ്രക്രിയകള്‍ മറ്റുള്ളവയേക്കാള്‍ വേഗം പോഷകം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിയ്ക്കുന്നതാണ് കാരണം.

ഹൈപ്പോഗൊണാഡിസം

ഹൈപ്പോഗൊണാഡിസം

ഹൈപ്പോതലാമസ്, പിറ്റിയൂറ്ററി, ടെസ്റ്റിക്കിള്‍സ് എന്നിവയിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഇതിന് കാരണമാകും. വൃഷണങ്ങളില്‍ ആവശ്യത്തിന് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതാണ് ഹൈപ്പോഗൊണാഡിസം എന്ന അവസ്ഥയ്ക്കു കാരണമാകുന്നത്. ഇത് വൃഷണങ്ങളിലെയോ ഹൈപ്പോതലാമസിലെയോ പിറ്റിയൂറ്ററി ഗ്ലാന്റിലേയോ പ്രശ്‌നമാകാം. ഇത് ടെസ്‌റ്റോസ്റ്റിറോണിനേക്കാള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ തോത് അധികമാക്കും. ഇതുവഴി സ്തനവളര്‍ച്ചയുണ്ടാകും.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി പ്രവര്‍ത്തനരഹിതമാകുക, ഡയാലിസിസ് തുടങ്ങിയ അവസ്ഥകളും ശരീരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. ഇതും പുരുഷസ്തനങ്ങള്‍ക്കു കാരണമാകാറുണ്ട്. ടെസ്റ്റോറ്റിറോണ്‍ കുറയുകയും ഈസ്ട്രജന്‍ കൂടുകയും ചെയ്യും. കിഡ്‌നി മാറ്റി വച്ചാല്‍ ഇതു മാറും. എന്നാല്‍ ഡയാലിസിസ് കൊണ്ടു കാര്യമായ ഗുണം കിട്ടില്ല. കിഡ്‌നി മാറ്റി വച്ച ശേഷം ഉപയോഗിയ്ക്കുന്ന സൈക്ലോസ്‌പോറിന്‍ എന്ന മരുന്നും പലരിലും ഈ പ്രശ്‌നമുണ്ടാക്കാറുണ്ട്. ഡയാലിസിസിന വിധേയമാകുന്ന 50 ശതമാനം പേരിലും ഈ പ്രശ്‌നം കണ്ടുവരാറുണ്ട്. ഇതിനു മുന്‍പ് കഠിനമായ ഭക്ഷണനിയന്ത്രണമുള്ളതാണ് കാരണം.

എച്ച്‌സിജി

എച്ച്‌സിജി

സാധാരണ പുരുഷന്മാരില്‍ എച്ച്‌സിജി ഉല്‍പാദനം, അതായത് ഹ്യുമണ്‍ കോറിനോയിക് ഗൊണാഡോട്രോഫിന്‍ ഉല്‍പാദനം സാധാരണ തോതിലുണ്ടാകും. എന്നാല്‍ ലാര്‍ജ് സെല്‍ കാര്‍സിനോമ, ഗ്യാസ്ട്രിക് കാര്‍സിനോമ, റീനല്‍ സെല്‍ കാര്‍സിനോമ തുടങ്ങിയ അവസ്ഥകളില്‍ പുരുഷസ്തനം വളരാന്‍ സാധ്യയയുണ്ട്.

ഹെര്‍മാപ്രൊഡൈറ്റിസം

ഹെര്‍മാപ്രൊഡൈറ്റിസം

ഹെര്‍മാപ്രൊഡൈറ്റിസം എന്ന ഘടകവും പലപ്പോഴും ഇതിന് കാരണമാകാറുണ്ട്. ഒരാള്‍ ജനിയ്ക്കുമ്പോള്‍ തന്നെ ഒവേറിയന്‍ കോശങ്ങളും ടെസ്റ്റിക്യുലാര്‍ കോശങ്ങളും ഉള്ള അവസ്ഥയാണിത്. ഒവേറിയന്‍ കോശങ്ങള്‍ കൂടുതല്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കുമ്പോള്‍ സതനവളര്‍ച്ചയുണ്ടാകുന്നു.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് ഉണ്ടാകുമ്പോള്‍ കോര്‍ട്ടിസോള്‍ തോത് വര്‍ദ്ധിയ്ക്കും. ഇത് കോര്‍ട്ടിസോളും ഈസ്ട്രജനും ചേര്‍ന്ന് ടെസ്‌റ്റോസ്റ്റിറോണ്‍ അളവു കുറയ്ക്കാന്‍ ഇടയാക്കും. ഇതും പുരുഷസ്തനങ്ങള്‍ക്കു കാരണമാകും.

ടൈപ്പ് 1 പ്രമേഹം

ടൈപ്പ് 1 പ്രമേഹം

ടൈപ്പ് 1 പ്രമേഹം പുരുഷന്മാരില്‍ സ്തനവളര്‍ച്ചയ്ക്കുള്ള മറ്റൊരു കാരണമാണ്. ഏറെക്കാലമായി പ്രമേഹബാധിതരായവരില്‍ നെഞ്ചിന്റെ ഭാഗത്തെ കോശങ്ങല്‍ വളര്‍ന്ന് ഒരു കൂട്ടമായി മാറിടവളര്‍ച്ചയ്ക്കു കാരണമാകും. ഇത് ടൈപ്പ് 1 പ്രമേഹലക്ഷണം കൂടിയെന്നര്‍ത്ഥം.

കെന്നഡീസ് ഡിസീസ്

കെന്നഡീസ് ഡിസീസ്

കെന്നഡീസ് ഡിസീസ് എന്നൊരു രോഗാവസ്ഥയും ഇതിന് കാരണമാകാറുണ്ട്. ഇതൊരു നാഡീസംബന്ധമായ പ്രശ്‌നമാണ്. തലച്ചോറിലും സ്‌പൈനല്‍ കോഡിലുമുള്ള ന്യൂറോണുകളുടെ വളര്‍ച്ചക്കുറവാണ് കാരണം. ഇത് എന്‍ഡോക്രൈന്‍ ഗ്ലാന്റുകളുടെ ഉല്‍പാദനത്തെ ബാധിയ്ക്കും. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. പുരുഷസ്തനങ്ങള്‍ക്കു കാരണമാകും.

പുരുഷസ്തനങ്ങള്‍

പുരുഷസ്തനങ്ങള്‍

പുരുഷസ്തനങ്ങള്‍ വെറും നിസാര പ്രശ്‌നമായി തള്ളിക്കളയാനാവില്ലെന്നതര്‍ത്ഥം. പലപ്പോഴും മുകളില്‍ പറഞ്ഞ രോഗങ്ങളുടെ ലക്ഷണമായി ഇവയെ കാണാം. പ്രത്യേകിച്ചും ഇടക്കാലത്ത് സ്തനവലിപ്പം വര്‍ദ്ധിയ്ക്കുമ്പോള്‍.

English summary

Man Boobs Could Indicate Serious Health Problems

Man Boobs Could Indicate Serious Health Problems, Read more to know about,