നെല്ലിക്കനീരും കറ്റാര്‍വാഴനീരും വെറും വയറ്റില്‍

Posted By:
Subscribe to Boldsky

നെല്ലിക്ക ധാരാളം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ നെല്ലിക്ക സഹായിക്കുന്നു. പ്രകൃതിദത്തമായ ധാരാളം വൈറ്റമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത് വൈറ്റമിന്‍ സി ആണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ് നെല്ലിക്ക. നെല്ലിക്ക കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ നെല്ലിക്കയോടൊപ്പം അല്‍പം കറ്റാര്‍ വാഴ നീരും കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. നെല്ലിക്ക ജ്യൂസില്‍ രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ നീര് ചേരുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്.

ആയുര്‍വ്വേദ മരുന്നുകളിലെല്ലാം പ്രധാനമായും ഉപയോഗിക്കുന്ന ഒരു ചേരുവ കൂടിയാണ് നെല്ലിക്കയും കറ്റാര്‍ വാഴയും. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ദഹന പ്രശ്‌നങ്ങള്‍, വിളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന നെല്ലിക്ക ഇതില്‍ കറ്റാര്‍ വാഴ ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെയാണ് കറ്റാര്‍വാഴയും നെല്ലിക്കയും ചേരുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ ന്നെതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ദിവസവും വെറും വയറ്റില്‍ അല്‍പം നെല്ലിക്ക നീരും കറ്റാര്‍ വാഴ നീരും കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

കഴുത്തിനു പുറകില്‍കറുപ്പ് പ്രമേഹം ഗുരുതരാവസ്ഥയില്‍

ഏത് രോഗത്തിനും തടയിടാനുള്ള കഴിവ് നെല്ലിക്കയില്‍ ഉണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രമാണ്. നെല്ലിക്ക നീരും കറ്റാര്‍ വാഴ നീരും വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ പരമാവധി ശ്രമിക്കുക. അല്ലാത്ത പക്ഷം പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അത് ശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ഇത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ നെല്ലിക്കയും കറ്റാര്‍ വാഴ നീരും വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് നോക്കാം.

 തയ്യാറാക്കേണ്ടത്

തയ്യാറാക്കേണ്ടത്

നെല്ലിക്ക നീരും കറ്റാര്‍ വാഴ നീരും തുല്യ അളവില്‍ എടുത്ത് അതില്‍ അല്‍പം ചൂടുവെള്ളം മിക്‌സ് ചെയ്ത് ഇത് രാവിലെ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് കഴിച്ച് കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുകയുള്ളൂ. അതുമാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.

പ്രമേഹത്തെ ഇല്ലാതാക്കും

പ്രമേഹത്തെ ഇല്ലാതാക്കും

പ്രമേഹം കൊണ്ട് വലയുന്നവര്‍ക്ക് അതിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴയും നെല്ലിക്ക ജ്യൂസും ചേര്‍ന്ന ഈ മിശ്രിതം. ഇത് കുടിക്കുന്നത് രക്തത്തില്‍ പ്രമേഹത്തിന്റെ അളവ് കുറക്കുന്നു.

തടി കുറക്കാന്‍

തടി കുറക്കാന്‍

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇത്. ആയുര്‍വ്വേദവും ഇതിനെ പിന്തുണക്കുന്നുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യവും ഓജസ്സും നല്‍കുന്നു.

 ദഹനപ്രശ്‌നത്തിന് പരിഹാരം

ദഹനപ്രശ്‌നത്തിന് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. ഭക്ഷണത്തിന്റെ പ്രശ്‌നങ്ങള്‍ വയറിന്റെ അസ്വസ്ഥത എന്നിവയെല്ലാം പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക.

ഗ്യാസിനെ ഇല്ലാതാക്കാന്‍

ഗ്യാസിനെ ഇല്ലാതാക്കാന്‍

വയറ്റിലെ ഗ്യാസിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക ജ്യൂസും കറ്റാര്‍ വാഴയും. ഇതില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്ത് കുടിക്കുന്നത് അസിഡിറ്റിക്ക് പെട്ടെന്ന് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും ഇതൊരു പരിഹാരമാണ്. മലബന്ധത്തിനെ ഇല്ലാതാക്കാന്‍ രാവിലെ തന്നെ വെറും വയറ്റില്‍ ഇത് കഴിക്കണം. ശോധന കൃത്യമാക്കാന്‍ ഈ മിശ്രിതം വളരെയധികം സഹായിക്കുന്നു.

ഇരുമ്പിന്റെ അശം

ഇരുമ്പിന്റെ അശം

ശരീരത്തില്‍ ഇരുമ്പ് ആവശ്യത്തിന് വേണം. ഇതില്ലാതായാല്‍ അത് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതിനെ പരിഹരിക്കാന്‍ നെല്ലിക്കക്കും കറ്റാര്‍ വാഴക്കും കഴിയുന്നു.

 ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു

ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു

ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ രോഗങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. അതിനെ ഇല്ലാതാക്കാനും ഹൃദയത്തിന് ആരോഗ്യം നല്‍കാനും സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. അല്‍പം ചൂടുവെള്ളത്തില്‍ ഈ രണ്ട് മിശ്രിതവും കലര്‍ത്തി വെറും വയറ്റില്‍ ശീലമാക്കാം. ഇത് പനി, ചുമ എന്നീ അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഈ മിശ്രിതം. രാവിലെ തന്നെ കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളില്‍ ഉന്‍മേഷം നിറക്കുന്നു.

English summary

Magic Mix of Aloe Vera and Amla Juice for health

Benefits of Drinking Aloe Vera and Amla Juice Together read on.
Story first published: Friday, December 15, 2017, 14:22 [IST]