പല്ലിലെ കറയും കേടും മാറ്റും സര്‍വ്വസുഗന്ധി

Posted By:
Subscribe to Boldsky

ബിരിയാണി വെക്കുമ്പോള്‍ നല്ല മണം വരാറില്ലേ, എന്നാല്‍ ഈ മണത്തിനു പിന്നിലെ പ്രധാന ആകര്‍ഷണം എന്ന് പറയുന്നത് സര്‍വ്വസുഗന്ധിയാണ്. എന്താണ് സര്‍വ്വസുഗന്ധി എന്ന് പലര്‍ക്കും അറിയില്ല. ഭക്ഷ്യവസ്തുക്കളില്‍ സുഗന്ധവ്യഞ്ജനമായിട്ടാണ് സര്‍വ്വസുഗന്ധി ഉപയോഗിക്കുന്നത്. ഇത് കൂടാതെ മറ്റ് പല ഉപയോഗങ്ങളും സര്‍വ്വസുഗന്ധി ഉപയോഗിക്കും.

പ്രമേഹത്തിന്റെ അംശം ശരീരത്തിലുണ്ടോ, ലക്ഷണമിതാ

ജമൈക്കന്‍ കുരുമുളക് എന്നും സര്‍വ്വസുഗന്ധി അറിയപ്പെടുന്നുണ്ട്. ഇതിന് ഗ്രാമ്പൂ, കുരുമുളക്, ജാതി, കറുവപ്പട്ട എന്നിവയുടെ സുഗന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് സര്‍വ്വസുഗന്ധി എന്ന് ഇതറിയപ്പെടുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് സര്‍വ്വസുന്ധി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യ കാര്യത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സര്‍വ്വസുഗന്ധിയുടെ ഇല. പല്ല് വേദന, പല്ലിലെ കറ, മോണ രോഗങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സര്‍വ്വ സുഗന്ധി സഹായിക്കുന്നു. പല്ല് വേദന ഉള്ളപ്പോള്‍ സര്‍വ്വസുഗന്ധിയുടെ ഇല പല്ലില്‍ വെച്ചാല്‍ മതി. ഇത് പല്ല് വേദനക്ക് ആശ്വാസം നല്‍കും.

 ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സര്‍വ്വസുഗന്ധി. സര്‍വ്വസുഗന്ധിയുടെ ഇല കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി ഗുണങ്ങള്‍ തന്നെയാണ് ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സര്‍വ്വസുഗന്ധിയുടെ ഇല. ഇത് മലബന്ധം ഇല്ലാതാക്കി വയറിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് സര്‍വ്വസുഗന്ധി. ഇതിന്റെ ഇല പൊടിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. മാത്രമല്ല ഭക്ഷണത്തില്‍ സര്‍വ്വസുഗന്ധി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആന്റിഓക്‌സിഡന്റ് കപ്പാസിറ്റി

ആന്റിഓക്‌സിഡന്റ് കപ്പാസിറ്റി

ആന്റി ഓക്‌സിഡന്റ് കപ്പാസിറ്റി കൂടുതലുള്ള ഒന്നാണ് സര്‍വ്വസുഗന്ധിയുടെ ഇല. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. മാത്രമല്ല ഇത് പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്.

Image courtesy

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പോലുള്ള ഗുരുതരാവസ്ഥകള്‍ക്ക് പരിഹാരം കാണാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് സര്‍വ്വസുഗന്ധി. പല മരുന്നുകളിലും ഇതിന്റെ അംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സര്‍വ്വസുഗന്ധി സര്‍വ്വ രോഗ നാശിനിയാണ്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സര്‍വ്വസുഗന്ധി സഹായിക്കുന്നു. സര്‍വ്വസുഗന്ധി ഭക്ഷണത്തിലും കൂടുതല്‍ ഉള്‍പ്പെടുത്തുക.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് ഉണ്ടാവുന്നു. ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് സര്‍വ്വസുഗന്ധി.

English summary

Impressive Benefits of Allspice

Allspice is a wonderful spice that helps eliminate digestive issues such as diarrhea, nausea, vomiting, and constipation, and bloating. Allspice also helps ease up cramps.
Subscribe Newsletter