ആസ്തമ ഉണ്ടെങ്കില്‍ തീര്‍ച്ചയായും കഴിക്കേണ്ടത്

Posted By: Lekhaka
Subscribe to Boldsky

ആസ്തമപോലുള്ള രോഗങ്ങള്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള മീനെണ്ണ വളരെ ഗുണകരമാണ്. നേരിയ രീതിയില്‍ ആസ്തമ ഉള്ളവര്‍ക്ക് അനുഭവപ്പെടുന്ന രോഗ ലക്ഷണള്‍ക്കും അലര്‍ജികള്‍ക്കും കാരണമാകുന്ന ആന്റിബോഡികളായ ഐജിഇയുടെ ഉത്പാദനം കുറയ്ക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് കഴിയുമെന്ന് ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്ററിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിനൊപ്പം അകത്ത് ചെന്ന് കഴിയുമ്പോള്‍ ഒമേഗ 3 ഫാറ്റി ആസിഡ് പ്രതിരോധ സംവിധാനത്തെ അടിച്ചമര്‍ത്താതെ ജ്വലനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രത്യേക മധ്യവര്‍ത്തിയായി മാറും.

If You Have Asthma Then You Should Eat This One Ingredient

അതേസമയം സ്റ്റീറോയ്ഡ് മരുന്നുകള്‍ പതിവായി കഴിക്കേണ്ട രീതിയില്‍ അസ്ത്മരോഗം രൂക്ഷമായിട്ടുള്ളവരില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അത്ര ഫലപ്രദമായിരിക്കില്ല. കോര്‍ട്ടികോസ്റ്റിറോയ്ഡ് ഇതിന്റെ ഗുണഫലങ്ങളെ മറയ്ക്കും. ജെസിഐ ഇന്‍സൈറ്റ് എന്ന പ്രസിദ്ധീകരണത്തില്‍ ഇത് സംബന്ധിച്ച് ഒരു പുതിയ പഠനം വന്നിരുന്നു.പഠനത്തിന്റെ ഭാഗമായി പതിനേഴ് രോഗികളില്‍ നിന്നും രക്തം ശേഖരിച്ചു. അതിന് ശേഷം രോഗത്തിന് കാരണമായ ഐജിഇയിലും മറ്റ് തന്മാത്രകളിലും ഒമേഗ 3 ല്‍ നിന്ന് വേര്‍തിരിച്ച ഉത്പന്നങ്ങളുടെ സ്വാധീനം കണ്ടെത്തുന്നതിന് വേണ്ടി ലബോറട്ടറിയില്‍ അവരുടെ രക്തത്തിലെ ബി പ്രതിരോധശേഷി കോശങ്ങള്‍ വേര്‍തിരിച്ചു.

If You Have Asthma Then You Should Eat This One Ingredient

ഒമേഗ 3 ഫാറ്റി ആസിഡിനോട് ഏതെങ്കിലും തരത്തില്‍ എല്ലാ കോശങ്ങളും പ്രതികരിച്ചതായാണ് പരിശോധനാഫലം. ഐജിഇ ആന്റിബോഡിയുടെ നിലിയില്‍ കുറവുണ്ടായത് ഇതിന്റെ സൂചനയാണ്. അതേസമയം സ്റ്റിറോയ്ഡ് കഴിക്കുന്ന രോഗികളുടെ കോശങ്ങളുടെ ഒമേഗ 3 ചികിത്സയോടുള്ള പ്രതികരണം കുറവായിരുന്നതായി യൂണിവേഴ്‌സിറ്റ് ഓഫ് റോച്ചസ്റ്ററിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് പി ഫിപ്പ്‌സ് പറഞ്ഞു.

If You Have Asthma Then You Should Eat This One Ingredient

എല്ലാ മീനെണ്ണയും ഒരുപോലെ അല്ലാത്തതിനാല്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 'പഠനങ്ങള്‍ ഓരോന്നായി താരതമ്യം ചെയ്യുന്നതിന് മുമ്പ് ഉയര്‍ന്ന ഗുണനിലവാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്‌കരിച്ച ശരിയായ രീതിയില്‍ സൂക്ഷിക്കുന്ന മീനെണ്ണയാണ് നിങ്ങള്‍ക്ക് ആവശ്യം ' ഫിപ്‌സ് പറയുന്നു. ' മീനെണ്ണയിലെ 17-എച്ച്ഡിഎച്ച്എ പോലെ ശുദ്ധവും ജീവശാസ്ത്രപരമായി സജീവുമായ ഉത്പന്നമാണ് പഠനത്തിന് ഉപയോഗിച്ചത് , മികച്ച ഗുണനിലവാരമുള്ള മിനെണ്ണ കഴിക്കുന്നതാണ് നല്ലത് എന്നതിന് വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

English summary

If You Have Asthma Then You Should Eat This One Ingredient

Consumption of fish oil, which is rich in omega 3 fatty acids, may be beneficial for patients with inflammatory diseases such as asthma.
Story first published: Wednesday, February 15, 2017, 23:30 [IST]
Subscribe Newsletter