Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സൈനസൈറ്റിന് വെളുത്തുള്ളി കൊണ്ടു പരിഹാരം
സൈനസ് പ്രശ്നങ്ങള്‍ക്ക് സ്വാഭാവിക പരിഹാരങ്ങളുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി.
സൈനസ് അണുബാധ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. സൈനസൈറ്റിസ് എ്ന്നും ഇത് അറിയപ്പെടുന്നുണ്ട്.
സൈനസ് പ്രശ്നങ്ങള്‍ക്ക് സ്വാഭാവിക പരിഹാരങ്ങളുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി പല തരത്തിലും ഈ പ്രശ്നത്തിനായി ഉപയോഗിയ്ക്കാം.
ഏതെല്ലാം വിധത്തിലാണ് സൈനസ് പ്രശ്നങ്ങള്‍ക്കായി വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതെന്നറിയൂ,

സൈനസൈറ്റിന് വെളുത്തുള്ളി കൊണ്ടു പരിഹാരം
ഗാര്‍ലിക് സ്റ്റീം ഒരു വഴിയാണ്. വെളുത്തുള്ളി രണ്ടു മൂന്നല്ലി ചതച്ചിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ആവി പിടിയ്ക്കുക. ഇത് ദിവസവും രണ്ടു തവണയെങ്കിലും ചെയ്യാം.

സൈനസൈറ്റിന് വെളുത്തുള്ളി കൊണ്ടു പരിഹാരം
വെളുത്തുള്ളിയും മഞ്ഞളുമാണ് ഒരു പരിഹാരം. ഒരു കപ്പു വെള്ളത്തില്‍ നാലല്ലി വെളുത്തുള്ള ചതച്ചിടുക. ഇത് തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇതില്‍ കലക്കുക. എന്നിട്ട് ഇളക്കിക്കഴിഞ്ഞു വാങ്ങി വയ്ക്കുക. ഇത് കുടിയ്ക്കാം.

സൈനസൈറ്റിന് വെളുത്തുള്ളി കൊണ്ടു പരിഹാരം
ഒരു കപ്പു തക്കാളി ജ്യൂസ് തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍ സ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, 1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ഇത് വാങ്ങി വച്ചു ചെറുചൂടോടെ കുടിയ്ക്കാം.

സൈനസൈറ്റിന് വെളുത്തുള്ളി കൊണ്ടു പരിഹാരം
3-5 വെളുത്തുള്ളി അല്ലി ചതയ്ക്കുക. ഇതിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ തേന്‍ കലക്കുക. ഇതു ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കാം.

സൈനസൈറ്റിന് വെളുത്തുള്ളി കൊണ്ടു പരിഹാരം
2 അല്ലി വെളുത്തുള്ളി അരയ്ക്കുക. ഇതില്‍ ഏതാനും തുള്ളി ഒലീവ് ഓയില്‍ ചേര്‍ക്കാം. ഒരു നുള്ളു കല്ലുപ്പും ചേര്‍ക്കുക. ഇത് അടുപ്പിച്ചു കഴിയ്ക്കുന്നതു നല്ലതാണ്.

സൈനസൈറ്റിന് വെളുത്തുള്ളി കൊണ്ടു പരിഹാരം
2 കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി വച്ച് 4 അല്ലി വെളുത്തുള്ളി ചതച്ചു ചേര്‍ക്കണം. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ക്കാം. ഇത് നല്ല പോലെ കലക്കി ആവി പിടിയ്ക്കാം.

സൈനസൈറ്റിന് വെളുത്തുള്ളി കൊണ്ടു പരിഹാരം
ദിവസവും ഒന്നു രണ്ടല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിയ്ക്കുന്നത് സൈനസ് അണുബാധയില്‍ നിന്നും മോചനം നല്‍കും. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയുമാകാം.

സൈനസൈറ്റിന് വെളുത്തുള്ളി കൊണ്ടു പരിഹാരം
വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കവിള്‍കൊള്ളുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
