പാലില്‍ ഈന്തപ്പഴം ചേര്‍ത്തു പുരുഷന്‍ കഴിച്ചാല്‍

Posted By:
Subscribe to Boldsky
സ്വാദിനൊപ്പം ആരോഗ്യഗുണങ്ങളും ഏറെയുള്ള ഒന്നാണ് ഈന്തപ്പഴം. ധാരാളം നാരുകളടങ്ങിയ ഇതിലെ മധുരവും ആരോഗ്യകരമാണ്. പ്രമേഹരോഗികള്‍ക്കു പോലും ഒരു പരിധി വരെ കഴിയ്ക്കാവുന്നത്.

ഈന്തപ്പഴത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്നതു മാത്രമല്ല, പല തരത്തിലും ഇത് മരുന്നായി ഉപയോഗിയ്ക്കാനും സാധിയ്ക്കും. പല രോഗങ്ങള്‍ക്കും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന പരിഹാരവഴിയാണിത്.

ഈന്തപ്പഴം ഏതെല്ലാം വിധത്തില്‍ ഏതെല്ലാം രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിയ്ക്കാമെന്നു നോക്കൂ, 2 ഈന്തപ്പഴം, തേനില്‍ കുതിര്‍ത്ത് ദിവസവും

മലബന്ധം, ദഹനപ്രശ്‌നങ്ങള്‍

മലബന്ധം, ദഹനപ്രശ്‌നങ്ങള്‍

മലബന്ധം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ 5-6 ഫ്രഷ് ഈന്തപ്പഴം ചെറുതായി നുറുക്കി നെയ്യും അല്‍പം കുരുമുളകുപൊടിയും ചേര്‍ത്ത് വെറുംവയറ്റില്‍ രാവിലെ കഴിയ്ക്കുക. ഒപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും. 2 മണിക്കൂര്‍ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കാം.

മസില്‍ വേദന

മസില്‍ വേദന

2 ടീസ്പൂണ്‍ എള്ളെണ്ണ ചൂടാക്കി 2 ടീസ്പൂണ്‍ ഡേറ്റ് സിറപ്പ് അഥവാ ഈന്തപ്പഴം സിറപ്പ് ഇതില്‍ കലര്‍ത്തി മസില്‍ വേദനയുള്ളിടത്തും പുരട്ടാം. ശമനം ലഭിയ്ക്കും.

അസിഡിറ്റി

അസിഡിറ്റി

അസിഡിറ്റി പ്രശ്‌നമുണ്ടാകുമ്പോള്‍ 2 ഫ്രഷ് ഈന്തപ്പഴം ഒരു സ്പൂണ്‍ തേനുമായി ചേര്‍ത്തു കഴിയ്ക്കാം.

ഡയബെറ്റിസ്

ഡയബെറ്റിസ്

ഡയബെറ്റിസ് ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പഞ്ചസാരയ്ക്കു പകരം ഡേറ്റ് സിറപ്പ് ഉപയോഗിയ്ക്കാം. ഇതില്‍ അയേണ്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ചയ്ക്കും നല്ലത്.

 ഈന്തപ്പഴം നെയ്യുമായി കലര്‍ത്തി

ഈന്തപ്പഴം നെയ്യുമായി കലര്‍ത്തി

15 ഈന്തപ്പഴം നുറുക്കി 10 ടീസ്പൂണ്‍ നെയ്യുമായി കലര്‍ത്തി ഒരല്‍പം ഇഞ്ചിപ്പൊടി, അല്‍പം ഏലയ്ക്കാപ്പൊടി, ലേശം കുങ്കുമപ്പൂ എന്നിവ കലര്‍ത്തി ഗ്ലാസ് ജാറിലാക്കി വയ്ക്കുക. ഫ്രിഡ്ജില്‍ വേണ്ട. ഇത് ദിവസം ഒരു സ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് തൂക്കം വര്‍ദ്ധിയ്ക്കാന്‍ നല്ലതാണ്. ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കും. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

പുരുഷശേഷി

പുരുഷശേഷി

പാലില്‍ ഈന്തപ്പഴവും ഉണക്കമുന്തിരിയും മറ്റു കലര്‍ത്തിയുണ്ടാക്കുന്ന ആയുര്‍വേദപാനീയമാണ് വൃഷ്യക്ഷീര. ഇത് പുരുഷശേഷിയ്ക്കും പുരുഷവന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ്.

പാം ഷുഗര്‍ മില്‍ക്ക്

പാം ഷുഗര്‍ മില്‍ക്ക്

പാം ഷുഗര്‍ മില്‍ക്ക് ഈന്തപ്പഴത്തില്‍ നിന്നുള്ളതാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ലൈംഗികശേഷിയ്ക്കും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ നല്ലതാണ്.

English summary

How To Use Dates As Medicine

Dates Can Be Used As Medicines. Read more to know about,
Story first published: Friday, February 17, 2017, 2:00 [IST]
Subscribe Newsletter