ഹൃദയത്തെ രക്ഷിക്കാന്‍ ഈ വഴികള്‍

Posted By:
Subscribe to Boldsky

ഹൃദയസംരക്ഷണം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹൃദയസ്പന്ദന നിരക്കില്‍ നേരിയ മാറ്റം വന്നാല്‍ അത് നമ്മുടെ ജീവന വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുക. ഹൃദ്രോഗികളുടെ നിരക്ക് വളരെ കൂടുന്ന അവസ്ഥയാണ് ഓരോ ദിവസം ചെല്ലുന്തോറും. അതുകൊണ്ട് തന്നെ ജീവിത രീതിയിലും ഭക്ഷണ രീതിയിലും വരുന്ന മാറ്റങ്ങളെ കൊണ്ട് രോഗങ്ങള്‍ വിളിച്ച് വരുത്തും.

എന്നാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ആണ് ഹൃദയത്തേയും മൊത്തത്തിലുള്ള ആരോഗ്യത്തേയും സംരക്ഷിക്കുക. എന്തൊക്കെയാണ് ഇത്തരത്തില്‍ ഹൃദയസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

പുകവലി

പുകവലി

പുകവലിക്കാത്തവര്‍ പോലും പുതിയതായി ഉണ്ടാക്കിയെടുക്കുന്ന ദു:ശ്ശീലങ്ങളില്‍ മുന്നിലാണ് പുകവലി. എന്നാല്‍ ഹൃദയത്തെ പ്രശ്‌നത്തിലാക്കാന്‍ ഒരു ദിവസം പുകവലിച്ചാല്‍ മതി. പുകവലിക്കാരില്‍ മാത്രമല്ല പുകവലിക്കുന്നവരുടെ അടുത്ത് നില്‍ക്കുന്നത് പോലും ഹൃദയാരോഗ്യത്തെ ഇല്ലാതാക്കുന്നു.

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഫലപ്രദമായിട്ടുള്ളതാണ്. ഇതിലെ വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയെല്ലാം കൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടും.ഗോതമ്പ്, ഓട്‌സ് എന്നിവയെല്ലാം നാരുകള്‍ കൊണ്ട് സമ്പുഷ്ടമാണ്.

ഉറക്കം

ഉറക്കം

ഉറക്കക്കുറവും ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഉറക്കം ആവശ്യത്തിന് വേണ്ടത് ആരോഗ്യത്തെ സംരക്ഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.ഇത് ഹൃദയാഘാത സാധ്യത കുറക്കുന്നു.

 ഉപ്പ് പാകത്തിന്

ഉപ്പ് പാകത്തിന്

ഉപ്പിന്റെ ഉപയോഗം പാകത്തിന് എന്നതും ഹൃദയത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

 പഞ്ചസാരയുടെ ഉപയോഗം

പഞ്ചസാരയുടെ ഉപയോഗം

പഞ്ചസാരയുടെ ഉപയോഗമാണ് മറ്റൊന്ന്. അളവില്ലാത്ത രീതിയില്‍ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറക്കുന്നത് തന്നെയാണ് നല്ലത്.

 പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

പഴങ്ങും പച്ചക്കറികളും ഭക്ഷണശീലത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യമുള്ള ശരീരവും മനസ്സും നല്‍കുന്നു. പലപ്പോഴും നിത്യേനയുള്ള ഭക്ഷണ ക്രമത്തില്‍ ഇത് ഉള്‍പ്പെടുത്തിയാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

English summary

how to prevent heart disease

Ready to start your heart-healthy diet? Here are eight tips to get you started.
Story first published: Sunday, July 23, 2017, 16:59 [IST]