വയാഗ്രയുണ്ടാക്കാം, തണ്ണിമത്തനും നാരങ്ങയും മതി

Posted By:
Subscribe to Boldsky

പുരുഷലൈംഗികശേഷിയെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ ജന്മനാ ഉള്ള പ്രശ്‌നങ്ങള്‍ മുതല്‍ ചില അസുഖങ്ങളും മരുന്നുകളും വരെ പെടുന്നു.

പുരുഷലൈംഗികശേഷിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇതില്‍ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പല പ്രശ്‌നങ്ങളും പെടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ചിലത് ജീവിതശൈലിയുമായി ബന്ധപ്പെട്ടായിരിിക്കും ഉണ്ടാകുക. മറ്റു ചിലതാകട്ടെ, ശരീരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണവും.

പുരുഷശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇതില്‍ പലതും വെറും തട്ടിപ്പു മാത്രമായിരിയ്ക്കും ഗുണത്തിനു പകരം പാര്‍ശ്വഫലങ്ങള്‍ നല്‍കുന്ന ചിലത്. ഇത്തരം മരുന്നുകളുടെ ഉപയോഗം ഗുണം നല്‍കില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ ദോഷങ്ങള്‍ വരുത്തുകയും ചെയ്യും മറ്റു പല അസുഖങ്ങളുമായിരിയ്ക്കും ഫലം.

ഇത്തരം മരുന്നുകളില്‍ പൊതുവെ പ്രചാരമാര്‍ജിച്ച ഒന്നാണ് വയാഗ്ര. പുരുഷലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് വിപണിയില്‍ ഇറങ്ങുന്ന ഒന്ന്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. ഇതുപയോഗിച്ചവര്‍ക്കു പ്രയോജനം ലഭിയ്ക്കുന്നുവെന്നു പറയുന്നുവെങ്കിലും ദോഷങ്ങളും ഉണ്ടാകാറുണ്ട്.

എന്തിനും ഏതിനും പ്രകൃതിദത്ത പരിഹാരങ്ങളുള്ളതുപോലെ വയാഗ്രയ്്ക്കു സമമായും പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. നമ്മുടെ ദൈനംദിനോപയോഗ വസ്തുക്കള്‍ ഉപയോഗിച്ചു തന്നെ നാച്വറല്‍ വയാഗ്ര ഉണ്ടാക്കുകയും ചെയ്യാം. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന വയാഗ്രയെന്നു വേണമെങ്കില്‍ പറയാം. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് ഇത്തരത്തിലുള്ളവ തയ്യാറാക്കുന്നത്.

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന വയാഗ്രയ്ക്കു സമാനമായ രണ്ടു മിശ്രിതങ്ങളെക്കുറിച്ചറിയൂ, ഇവ പരീക്ഷിച്ചു നോക്കൂ, പുരുഷലൈംഗികശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കൂട്ടുകളാണ് ഇവ.

സെലറി, ഇഞ്ചി, പോംഗ്രനേറ്റ്, കറുവാപ്പട്ട, ക്യാബേജ്

സെലറി, ഇഞ്ചി, പോംഗ്രനേറ്റ്, കറുവാപ്പട്ട, ക്യാബേജ്

സെലറി, ഇഞ്ചി, പോംഗ്രനേറ്റ്, കറുവാപ്പട്ട, ക്യാബേജ് എന്നിവയാണ് ആദ്യ മിശ്രിതത്തിന്റ ചേരുവകള്‍.

സെലറി

സെലറി

സെലറി പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമെന്ന രീതിയില്‍ അംഗീകരിയ്ക്കപ്പെട്ട ഒന്നാണ്. ലൈംഗികതാല്‍പര്യം സ്വാഭാവികമായി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്. ശേഷിക്കുറവിനായി പുരാതനറോമാക്കാര്‍ ഇതിന്റെ ഇലയും വേരും പാകം ചെയ്തു കഴിച്ചിരുന്നു.

മാതളനാരങ്ങ

മാതളനാരങ്ങ

പോഗ്രനേറ്റ് അഥവാ മാതളനാരങ്ങ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു പുരുഷലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.രക്തമുണ്ടാകാന്‍, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ നല്ലൊരു മരുന്നാണ് പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങ. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ അത്യുത്തമവും.

ക്യാബേജ്‌

ക്യാബേജ്‌

ക്യാബേജു ഇതുപോലുള്ള ഇലക്കറികളും പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് മികച്ചതാണ്. പുരുഷലൈംഗികശേഷിയ്ക്കു ടെസ്റ്റോസ്റ്റിറോണ്‍ പ്രധാനം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. കാമസൂത്രയില്‍ ഇതേക്കുറിച്ചു പരാമര്‍ശവുമുണ്ട്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. രക്തത്തിലെ ഷുഗര്‍ സാധാരണ നിലയിലാക്കാനും ഇതിന് കഴിവുണ്ട്.ശരീരത്തിലെ അമിതമായ കൊഴുപ്പ് രക്തപ്രവാഹത്തെ തടസപ്പെടുത്തും. ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാകും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കറുവാപ്പട്ട

ഇതിനായി

ഇതിനായി

പോംഗ്രനേറ്റ് ഒരണ്ണം, സാധാരണ ക്യാബേജ്-100 ഗ്രാം, സെലറിയുടെ ഇടത്തരം വലിപ്പത്തിലുള്ള വേര്, ഇഞ്ചി-2 സെ്ന്റീമീറ്റാര്‍ നീളത്തില്‍, കറുവാപ്പട്ട പൊടിച്ചത് ഒരു നുളള് എന്നിവയാണ് ഇതിനായി വേണ്ടത്.

സെലറിയുടെ വേരും ക്യാബേജും അല്‍പം വെള്ളത്തിലിട്ടു വേവിയ്ക്കുക. ഫോര്‍ക്ക് സെലറി വേരില്‍ കുത്തുമ്പോള്‍ ആഴ്ന്നിറങ്ങുന്ന അത്രയുമാണ് വേവ്. ഈ വെള്ളം കളയരുത്.

അടിച്ചെടുക്കണം

അടിച്ചെടുക്കണം

പോംഗ്രനേറ്റിന്റെ തോടു മാറ്റി കുരുക്കളെടുക്കുക. ഇഞ്ചിയുടെ പുറംതോല്‍ കളയുക. എല്ലാ ചേരുവകയും ബ്ലെന്ററിയോ മിക്‌സിയിലോ ഇട്ട് നല്ലപോലെ അടിച്ചെടുക്കണം. പച്ചക്കറികളെല്ലാം നല്ലപോലെ ഉടഞ്ഞുവെന്നുറപ്പു വരുത്തുക.

 പാനീയം

പാനീയം

ഈ പാനീയം അരിച്ചെടുക്കണം. ഇതില്‍ ചെറിയ തരികള്‍ കിടന്നാലും കുഴപ്പമില്ല, നല്ലതുമാണ്. ഈ പാനീയം ദിവസം ഒന്നോ രണ്ടോ തവണയായി കുടിയ്ക്കാം. ഫ്രഷായി തയ്യാറാക്കി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ തനിയെ കഴിച്ചാല്‍ തന്നെ വയാഗ്രയുടെ ഫലമുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ വരെ സാധിയ്ക്കും. തണ്ണിമത്തനിലെ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അമിനോആസിഡുകളുമുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ സി, വെള്ളം എന്നിവ രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി ടോക്‌സിനുകള്‍ അകറ്റാനുള്ള മരുന്നാണ്. ഇത് അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗികശേഷിയ്ക്കു സഹായിക്കും. ശരീരത്തിലെ കൊഴുപ്പു നീക്കാനും ഏറെ ഗുണകരം.

കാല്‍ഭാഗം തണ്ണിമത്തന്‍, 1 ചെറുനാരങ്ങ, 1 മാതളനാരങ്ങ

കാല്‍ഭാഗം തണ്ണിമത്തന്‍, 1 ചെറുനാരങ്ങ, 1 മാതളനാരങ്ങ

കാല്‍ഭാഗം തണ്ണിമത്തന്‍, 1 ചെറുനാരങ്ങ, 1 മാതളനാരങ്ങ എന്നതാണ് ഇതിനായി വേണ്ടത്. തണ്ണിമത്തന്റെ തൊലി കളയുക. കുരുവും കൂടിയിട്ട് ഉണ്ടാക്കുന്നതാണ് നല്ലത്. കുരുവിലും ധാരാളം സിങ്കുണ്ട്. ഇത് ലൈംഗികശേഷിയ്ക്ക് അത്യാവശ്യവുമാണ്.

ജ്യൂസാക്കുക

ജ്യൂസാക്കുക

പോംഗ്രനേറ്റിന്റെയും തൊലി കളയുക. തണ്ണിമത്തനും പോംഗ്രനേറ്റും കൂടി മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്കു ചെറുനാരങ്ങാനീരൊഴിച്ചു ചേര്‍ത്ത് ഫ്രിഡ്്ജില്‍ സൂക്ഷിച്ചു വയ്ക്കാം. രാവിലെ വെറുംവയറ്റിലും രാത്രി കിടക്കുന്നതിനു മുന്‍പായും മൂന്നില്‍ 1 കപ്പു വീതം 12 സ്പൂണ്‍ വീതം കുടിയ്ക്കാം.

തണ്ണിമത്തന്‍, ചെറുനാരങ്ങ

തണ്ണിമത്തന്‍, ചെറുനാരങ്ങ

തണ്ണിമത്തന്‍, ചെറുനാരങ്ങ എന്നിവ മാത്രമുപയോഗിച്ചും സ്വാഭാവിക വയാഗ്രയുണ്ടാക്കാം.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ മുറിച്ച് പുറന്തൊലി മാറ്റി ഇത് ചെറിയ കഷ്ണങ്ങളാക്കുക.ഇത് മിക്‌സിയിലോ ബ്ലെന്ററിയോ അടിച്ചു ജ്യൂസാക്കുക.

ഇത്

ഇത്

ഇത് പാത്രത്തിലൊഴിച്ചു ചൂടാക്കണം. ഇതിലേയ്ക്ക് അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക. ജ്യൂസ് പകുതിയാകുന്നതു വരെ തിളപ്പിയ്ക്കാം. ഇത് പീന്നീട് വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം കുപ്പിയിലൊഴിച്ചു സൂക്ഷിയ്ക്കാം. ഇത് ദിവസം രണ്ടു സ്പൂണ്‍ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണിത്.ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും.

Read more about: health body
English summary

How To Prepare Natural Viagra Using Watermelon And Pomegranate

How To Prepare Natural Viagra Using Watermelon And Pomegranate