For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുഴുങ്ങിയ മുട്ട എത്ര ദിവസം സൂക്ഷിക്കാം

വേവിച്ച മുട്ട കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്നത് ആരോഗ്യമോ അനാരോഗ്യമോ എന്ന് കൃത്യമായി അറിയണം

|

ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഭക്ഷണം വിഷമായി മാറാന്‍ അധികം സമയം വേണ്ടി വരില്ല എന്നത് തന്നെ കാര്യം. ബാക്കി വരുന്ന ഭക്ഷണം നമ്മളില്‍ പലരും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഈ ഭക്ഷണ ക്രമീകരണം നിങ്ങളുടെ വയറും കുറയ്ക്കും ഈ ഭക്ഷണ ക്രമീകരണം നിങ്ങളുടെ വയറും കുറയ്ക്കും

പലപ്പോഴും മുട്ട ഇത്തരത്തില്‍ സൂക്ഷിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. എത്ര ദിവസം വരെ പാചകം ചെയ്ത മുട്ട സൂക്ഷിക്കാം എന്ന് പലര്‍ക്കും അറിയില്ല. ഇതറിയാതെ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഗുരുതരമാണ്.

മുട്ട പാകം ചെയ്യുമ്പോള്‍

മുട്ട പാകം ചെയ്യുമ്പോള്‍

മുട്ട പാകം ചെയ്യുമ്പോള്‍ ഇതിന്റെ പുറത്തെ പാളി നീക്കപ്പെടുന്നു. ഇത് അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ബാക്ടീരിയയും മറ്റ് ഘടകങ്ങളും ചേര്‍ന്ന് ആരോഗ്യത്തിന് ഹാനീകരമായി മാറുകയാണ് ചെയ്യുന്നത്.

നല്ലതു പോലെ വേവിച്ചാല്‍

നല്ലതു പോലെ വേവിച്ചാല്‍

നല്ലതു പോലെ വേവിച്ച മുട്ടയാണ് സൂക്ഷിച്ച് വെയ്ക്കുന്നതെങ്കില്‍ അത് അഞ്ച് ദിവസം വരെ കേടുകൂടാതെ ഇരിയ്ക്കും. എങ്കിലും പഴകിയ ഭക്ഷണ സാധനമായതിനാല്‍ സൂക്ഷിച്ചുപയോഗിക്കുന്നതാണ് നല്ലത്.

 വേവ് കുറഞ്ഞാല്‍

വേവ് കുറഞ്ഞാല്‍

ചിലര്‍ മുട്ട വേണ്ടത്ര സമയം വേവിയ്ക്കില്ല. എന്നാല്‍ അത് ഉടനെ കഴിച്ച് തീര്‍ക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം നല്ലതു പോലെ വേവിക്കാത്ത മുട്ട മാക്‌സിമം മൂന്ന് ദിവസം വരേയെ വെയ്ക്കാന്‍ പാടുകയുള്ളൂ.

 മുട്ട കഴിയ്ക്കുന്നത്

മുട്ട കഴിയ്ക്കുന്നത്

വേവിച്ച മുട്ടയാവുമ്പോള്‍ വേഗം കഴിയ്ക്കുന്നതാണ് നല്ലത്. കാരണം അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

ബാക്കി വന്നു കഴിഞ്ഞാല്‍

ബാക്കി വന്നു കഴിഞ്ഞാല്‍

എന്നാല്‍ ഉപയോഗിച്ച ശേഷം ബാക്കി വരുമെന്ന് തോന്നിയാല്‍ പാചകം ചെയ്ത ഉടനേ തന്നെ അവ നല്ലതു പോലെ വെള്ളത്തിലിട്ട് തണുപ്പിക്കാം. പിന്നീട് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

വേവിച്ച മുട്ട ചീത്തയാണെങ്കില്‍

വേവിച്ച മുട്ട ചീത്തയാണെങ്കില്‍

വേവിച്ച മുട്ട ചീത്തയാണെങ്കില്‍ പെട്ടെന്ന് തന്നെ മനസ്സിലാക്കാം. വേവിച്ച മുട്ടയ്ക്ക് സള്‍ഫറിന്റെ അസുഖകരമായ ഗന്ധം ഉണ്ടായിരിക്കും. ഉടനെ തന്നെ ഇത് കളയുക.

എങ്ങനെ മനസ്സിലാക്കാം

എങ്ങനെ മനസ്സിലാക്കാം

വേവിച്ച മുട്ടയില്‍ നിന്നും ചീത്തയാണെങ്കില്‍ പോലും ദുര്‍ഗന്ധം ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും.അതുകൊണ്ട് തന്നെ മുട്ടത്തോടിനുള്ളിലാണ് വേവിച്ച മുട്ടയെങ്കില്‍ ഉടന്‍ തന്നെ തോട് പൊട്ടിച്ച് പരിശോധിയ്ക്കണം.

English summary

how many days you can keep boiled egg before they become dangerous to health

Here is how many days you can keep boiled egg before they become dangerous to health.
Story first published: Saturday, May 13, 2017, 15:39 [IST]
X
Desktop Bottom Promotion