കരളിലെ ക്യാന്‍സര്‍ വേഗം തിരിച്ചറിയാം

Posted By:
Subscribe to Boldsky

ഇന്നത്ത കാലത്ത് ഏറ്റവും പേടിപ്പിയ്ക്കുന്ന രോഗത്തെക്കുറിച്ചു ചോദിച്ചാല്‍ ആദ്യത്തെ പേര് മിക്കവാറും ക്യാന്‍സര്‍ എന്നായിരിയ്ക്കും. ക്യാന്‍സറിന്റെ പല രൂപം പലരേയും മരണത്തിലേയ്ക്കു പോലും തള്ളിയിടുന്നു.

ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കാത്തതു തന്നെയാണ് കൂടുതല്‍ ഗുരുതരമാകുന്നത്. തുടക്കത്തില്‍ കണ്ടു പിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ശമിപ്പിയ്ക്കാവുന്ന ഒരു രോഗമാണ് ഇത്. എന്നാല്‍ മറ്റു പല രോഗലക്ഷണങ്ങളോടും സാമ്യമുള്ളതു കൊണ്ടുതന്നെ ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും ആളുകള്‍ അവഗണിയ്ക്കുകയാണ് പതിവ്. ഇതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.

ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് അവയവത്തെ വേണമെങ്കിലും ബാധിയ്ക്കാം. പലതരം ക്യാന്‍സറുകളുടെ ലക്ഷണം വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും. ചില അവയവങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ മറ്റ് അവയവങ്ങളെ ബാധിയ്ക്കുന്നവയെ അപേക്ഷിച്ചു കൂടുതല്‍ ഗുരുതരവുമായിരിയ്ക്കും.

ശരീരധര്‍മങ്ങള്‍ നിര്‍വഹിയ്ക്കുന്ന പ്രധാന അവയവങ്ങളിലൊന്നാണ് ലിവര്‍. കരള്‍ എന്ന പേരില്‍ തന്നെ അതിന്റെ പ്രാധാന്യം ഏതാണ്ടു വ്യക്തവുമാണ്. ശരീരത്തിലെ അരിപ്പയെന്നു വേണമെങ്കില്‍ ലിവറിന്റെ വിശേഷിപ്പിയ്ക്കാം. ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതാണ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇതുകൊണ്ടു തന്നെ ശരീരത്തില്‍ നിന്നും വിഷം പുറന്തള്ളുകയെന്നത് ശരീരത്തിലെ ഓരോ അവയവത്തിന്റെയും ആകെ ശരീരത്തിന്റെയും ധര്‍മമാണെന്നു പറയാം. ഇതുകൊണ്ടുതന്നെ ലിവറിന്റെ ആരോഗ്യം കേടാകുന്നത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെയും പിടിച്ചുലയ്ക്കും. ശാരീരിക ധര്‍മങ്ങള്‍ നേരാംവണ്ണം നടക്കാതെയാകും.

ലിവറിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെ പെടുന്നു. ക്യാന്‍സറും ലിവറിന്റ ആരോഗ്യത്തെ ബാധിയ്ക്കുന്ന വലിയൊരു രോഗമാണ്. ടോക്‌സിനുകള്‍ നീക്കം ചെയ്ത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ലിവറിനെ തന്നെ ക്യാന്‍സര്‍ ബാധിച്ചാല്‍ കാര്യം ഗുരുതരമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനവും പുകവലിയും കൂടുതലാകുന്നത്, മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള കാരണങ്ങളി്ല്‍ പെടുന്നു. ഹെപാറ്റോസെല്ലുലാല്‍ കാര്‍സിനോമയാണ് കരളിനെ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്ന ക്യാന്‍സര്‍. സ്ത്രീകളെ സംബന്ധിച്ച് പുരുഷന്മാരെയാണ് കൂടുതലായി ലിവര്‍ ക്യാന്‍സര്‍ ബാധിയ്ക്കുന്നത്.

നാലു സ്റ്റേജുകളിലായാണ് ലിവര്‍ ക്യാന്‍സര്‍ പൊതുവെ വളര്‍ന്നു പടരുന്നത്. ആദ്യത്തെ അവസ്ഥയില്‍ ലിവറില്‍ ഒരു ട്യൂമറുണ്ടാകും. രണ്ടാമത്തെ സ്റ്റേജില്‍ ഇത് ഒന്നില്‍ കൂടുതല്‍ ട്യൂമറാകാം. അല്ലെങ്കില്‍ ഉള്ള ഒരു ട്യൂമര്‍ തന്നെ രക്തക്കുഴലിലേയ്ക്കു കടക്കുകയും ചെയ്യാം. മൂന്നാമത്തെ സ്റ്റേജില്‍ ഈ വലിയ ട്യൂമര്‍ ചെറിയ രക്തക്കുഴലിലൂടെ പ്രധാന രക്തക്കുഴലിലെത്താം. ഗോള്‍ ബ്ലാഡറിനേയും ബാധിയ്ക്കാം. അല്ലെങ്കില്‍ വലിയ ഒന്നില്‍ കൂടുതല്‍ ട്യൂമറുകളുണ്ടാകാം. നാലാമത്തെ സ്‌റ്റേജാണ് മെറ്റാസിസ് എന്നറിയപ്പെടുന്നത്. അതായത് ലിവര്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും പടര്‍ന്നു പിടിയ്ക്കുന്ന അവസ്ഥ.

മറ്റേതു ക്യാന്‍സറിനേയും രോഗങ്ങളേയും പോലെ ലിവര്‍ ക്യാന്‍സറിനും തുടക്ക ലക്ഷണങ്ങള്‍ ഏറെയുണ്ട്. ഇവ പലതും പലപ്പോഴും മറ്റു രോഗങ്ങളുടെ ലക്ഷണങ്ങള്‍ പോലെയാകുകയും ചെയ്യും. ഇതാണ് പലരും ഇതവഗണിയ്ക്കാന്‍ കാരണമാകുന്നതും. ലിവര്‍ ക്യാന്‍സറിന്റെ പൊതുവായ ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

വയര്‍

വയര്‍

വയര്‍ വന്നു വീര്‍ക്കുന്നതാണ് ലിവര്‍ ക്യാന്‍സറിന്റെ പൊതുവായ ഒരു ലക്ഷണം. പെരിട്ടോനിയല്‍ ക്യാവിറ്റിയില്‍ വെള്ളം വന്നു നിറയുന്നതാണ് ഇതിന്റെ ഒരു കാരണം. ലിവറിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നതു കൊണ്ടുതന്നെ ശരീരത്തിലുള്ള ഫഌയിഡുകള്‍ പുറന്തള്ളാന്‍ ശരീരത്തിന് കഴിയാതെ വരുന്നു. ഇതാണ് വയര്‍ വന്നു വീര്‍ക്കാന്‍ കാരണമാകുന്നത്.

സ്പ്ലീന്‍, ലിവര്‍

സ്പ്ലീന്‍, ലിവര്‍

ലിവര്‍ ക്യാന്‍സര്‍ ബാധിച്ചാല്‍ സ്പ്ലീന്‍, ലിവര്‍ എന്നിവ വന്നു വീര്‍ക്കും. ഇത് ശരീരത്തിന്റെ പുറമേ നിന്നു തന്നെ അറിയാനും സാധിയ്ക്കും. ലിവര്‍ വലതു വശത്തെ വാരിയെല്ലിന്റെ താഴെയായാണ് വന്നു വീര്‍ക്കുക. സ്പ്ലീന്‍ ഇടതു വശത്തെ വാരിയെല്ലിന്റെ താഴെയായും. സ്പര്‍ശത്തിലൂടെയും ഇതറിയാന്‍ സാധിയ്ക്കും.

 മഞ്ഞ

മഞ്ഞ

ലിവര്‍ ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് മഞ്ഞപ്പിത്തവുമുണ്ടാകും. ചര്‍മത്തിലും കണ്ണിലും മൂത്രത്തിലുമെല്ലാം മഞ്ഞ നിറമാകും. രക്തത്തിലെ ബിലിറൂബിന്‍ വര്‍ദ്ധിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. ലിവര്‍ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ബിലിറൂബിന്‍ പുറന്തള്ളാന്‍ ശരീരത്തിന് കഴിയാതെ വരുന്നതാണ് ഇതിന് കാരണം.

വയറുവേദന

വയറുവേദന

വയറുവേദന പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. ഇത് ലിവര്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. വയറിന്റെ മുകള്‍ ഭാഗത്തായാണ് പതുക്കെ തുടങ്ങി രൂക്ഷമാകുന്ന വേദനയുണ്ടാകാറ്. ഇത് വയറ്റില്‍ ദ്രാവകം വന്നടിയുന്നതു കാരണം വയറിന്റെ ലൈനിംഗിന് മര്‍ദമേല്‍ക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വയറുവേദനയുണ്ടാകുന്നതും സാധാരണയാണ്.

ചൊറിച്ചിലും തടിപ്പും

ചൊറിച്ചിലും തടിപ്പും

ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പുമുണ്ടാകുന്നത് ലിവര്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്. ലിവര്‍ പുറന്തള്ളാത്തതു കാരണം രക്തത്തില്‍ അടിഞ്ഞു കൂടുന്ന ബിലിറൂബിന്‍ തന്നെയാണ് കാരണം.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ ലിവര്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണം കൂടിയാണ്. അല്‍പമെങ്കിലും കഴിച്ചാല്‍ വയര്‍ വല്ലാതെ നിറഞ്ഞതായി തോന്നുന്നതും മറ്റൊരു ലക്ഷണം. ഇത് മറ്റു കാരണങ്ങള്‍ കൊണ്ടുണ്ടാകാമെങ്കിലും കരളില്‍ ക്യാന്‍സര്‍ പിടിമുറുക്കുമ്പോഴുമുണ്ടാകും.

മലത്തിന്റെയും മൂത്രത്തിന്റെയും നിറത്തില്‍ വരുന്ന വ്യത്യാസവും

മലത്തിന്റെയും മൂത്രത്തിന്റെയും നിറത്തില്‍ വരുന്ന വ്യത്യാസവും

മലത്തിന്റെയും മൂത്രത്തിന്റെയും നിറത്തില്‍ വരുന്ന വ്യത്യാസവും കരള്‍ ക്യാന്‍സര്‍ ലക്ഷണമാണ്. മൂത്രത്തിന്റെ നിറം ബിലിറൂബിന്‍ കാരണം ഇരുണ്ട മഞ്ഞയും ബ്രൗണുമാകും. മലത്തിന്റെ നിറം ഏതാണ്ട് വെളുപ്പിനോടടുത്താകും. ശരീരത്തിനാവശ്യമില്ലാത്ത ബൈല്‍ സാള്‍ട്ട ലിവര്‍ പുറന്തള്ളുന്നതാണ് മലത്തിിന്റെ സ്വാഭാവികമായ നിറത്തിനു കാരണം. ലിവറിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ഇത് നടക്കാതെ വരുന്നു. ബൈല്‍ സാള്‍ട്ടില്ലാത്തതാണ് ഈ നിറം മാറ്റത്തിനു കാരണമാകുന്നത്.

ഛര്‍ദി, മനംപിരട്ടില്‍, ക്ഷീണം

ഛര്‍ദി, മനംപിരട്ടില്‍, ക്ഷീണം

മറ്റു കാരണങ്ങളില്ലാതെ വരുന്ന ഛര്‍ദി, മനംപിരട്ടില്‍, ക്ഷീണം തുടങ്ങിയവ ലിവര്‍ തകരാറിലാകുന്നതിന്റെ ലക്ഷണം കൂടിയാണ്. ലിവര്‍ ക്യാന്‍സറിനും ഇത്തരം ലക്ഷണങ്ങളുണ്ടാകും.

 ശരീരഭാരം

ശരീരഭാരം

പ്രത്യേക കാരണങ്ങളില്ലാതെ ശരീരഭാരം കുറയുന്നതും ലിവര്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്. ഇത് പല ക്യാന്‍സറുകളേടേയും പൊതുവായ ലക്ഷണങ്ങള്‍ പെടും. ഇതൊടൊപ്പം മറ്റു ലക്ഷണങ്ങ്ള്‍ കൂടിയുണ്ടെങ്കില്‍ ലിവര്‍ ക്യാന്‍സര്‍ സംശയിക്കാം.

തുടക്കത്തില്‍

തുടക്കത്തില്‍

തുടക്കത്തില്‍ കണ്ടെത്തിയാല്‍ സര്‍ജറിയിലൂടെയും ലിവര്‍ ട്രാന്‍സ്പ്ലാന്റിലൂടെയുമെല്ലാം ലിവര്‍ ക്യാന്‍സര്‍ ഭേദമാക്കാം. കീമോതെറാപ്പി പോലുള്ള സാധാരണ ക്യാന്‍സര്‍ ചികിത്സാ സമ്പ്രദായങ്ങളും ഇതിനായി ഉപയോഗിച്ചു വരുന്നു.

English summary

How To Detect Liver Cancer In An Early Stage

How To Detect Liver Cancer In An Early Stage, Read more to know about,
Story first published: Monday, October 30, 2017, 11:12 [IST]