മലബന്ധം മാറ്റാന്‍ 1 കഷ്ണം ഇഞ്ചി ഇങ്ങനെ

Posted By:
Subscribe to Boldsky

ഇഞ്ചി വെറും ഒരു ഭക്ഷണചേരുവ മാത്രമല്ല, നല്ലൊരു മരുന്നു കൂടിയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്ന്. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് പല പ്രധാന ഗുണങ്ങളും നല്‍കുന്നത്.

മലബന്ധം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആരോഗ്യകരമായ ജീവിതത്തിനും ശരീരത്തിനും തടസം നില്‍ക്കുന്ന ഒന്നെന്നു വേണം, പറയാന്‍. മലബന്ധത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ദോഷകരമായ ഭക്ഷണശീലങ്ങള്‍ മുതല്‍ വ്യായമക്കുറവും ചില രോഗങ്ങളും വരെ പെടാം. മലബന്ധം വയറിന് അസ്വസ്ഥത വരുത്തുമെന്നു മാത്രമല്ല, രോഗങ്ങളും വയര്‍ ചാടാനുള്ള വഴിയുമെല്ലാമുണ്ടാക്കും. ഇത് വര്‍ദ്ധിയ്ക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ധാരാളമുണ്ട്. നല്ലപോലെ വെള്ളം കുടിയ്ക്കുക, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം, വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കുക, വ്യായാമം, ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക, ദിവസവും ഒരേ സമയത്തു ടോയ്‌ലറ്റില്‍ പോകാന്‍ ശ്രമിയ്ക്കുക തുടങ്ങിയ ധാരാളം കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമെ മലബന്ധം മാറ്റാന്‍ സഹായിക്കുന്ന സ്വാഭാവിക വൈദ്യങ്ങളും ധാരാളമുണ്ട്. ഇത്തരം വൈദ്യങ്ങളില്‍ ഒന്നാണ് ഇഞ്ചി.

ഇഞ്ചി മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു പറയാം. ഇത് സ്വാഭാവിക ലാക്‌സേറ്റീവായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ദഹനത്തെ ശക്തിപ്പെടുത്താനും വിശപ്പു കൂട്ടാനുമെല്ലാം ഇഞ്ചി ഏറെ ഉത്തമവുമാണ്. 100 ഗ്രാം ഇഞ്ചിയില്‍ 14.1 ഗ്രാം സോലുബിള്‍ ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലത്തെ അയച്ച് ശോധന മെച്ചപ്പെടുത്തും. ഇതിലെ കെമിക്കലുകള്‍ കുടലിന്റെ ചലനങ്ങളെ, അതായത് ചുരുങ്ങാനും വികസിയ്ക്കാനുമെല്ലാം വഴിയൊരുക്കുന്നു. ഇതും നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു ഘടകമാണ്. ഇത് ശരീരത്തിന് ചൂടു നല്‍കിയാണ് ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നതും. ഗ്യാസ് കുറയ്ക്കാനും ഇത് ഏറെ ഉത്തമമാണ്. വയറിന്റെ ആവരണത്തെ സുഖപ്പെടുത്തുന്നതു വഴിയും ശോധന നന്നായി നടക്കാന്‍ ഇഞ്ചി സഹായിക്കും നല്ല ദഹനത്തിനു സഹായിക്കുന്ന വൈറ്റമിന്‍ ബിയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മലബന്ധത്തിനു പരിഹാരമായി പല തരത്തിലും ഇഞ്ചി ഉപയോഗിയ്ക്കാം. നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന സിംപിള്‍ വഴികളാണ് പലതും ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, ഇഞ്ചിയിലൂടെ ശോധന മെച്ചപ്പെടുത്തൂ

ഇഞ്ചി, ഏലയ്ക്ക, കുരുമുളക്

ഇഞ്ചി, ഏലയ്ക്ക, കുരുമുളക്

ഇഞ്ചി, ഏലയ്ക്ക, കുരുമുളക് എന്നിവയടങ്ങിയ മിശ്രിതം മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇഞ്ചി, എലയ്ക്ക, കുരുമുളക് എന്നിവ പൊടിയ്ക്കുക. ഉണക്കിയ ഇഞ്ചി ഉപയോഗിയ്ക്കാം. ഈ പൊടി 1 ടേബിള്‍ സ്പൂണ്‍ വീതം വെള്ളത്തില്‍ കലക്കി കുടിയ്ക്കാം.

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും ചേര്‍ത്തും ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാം. അര ലിറ്റര്‍ വെള്ളം ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരിഞ്ഞതിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക കാല്‍ കപ്പ് നാരങ്ങാനീരു പിഴിഞ്ഞൊഴിയ്ക്കുക. കുറഞ്ഞ ചൂടില്‍ 5 മിനിറ്റു കൂടി തിളപ്പിയ്ക്കുക. ഇതില്‍ വേണമെങ്കില്‍ അല്‍പം തേന്‍ ചേര്‍ക്കാം. ഇത് ദിവസവും രാവിലെ വെറുവയറ്റില്‍ കുടിയ്ക്കാം.

ഇഞ്ചി, കറുവാപ്പട്ട, തൈര്

ഇഞ്ചി, കറുവാപ്പട്ട, തൈര്

ഇഞ്ചി, കറുവാപ്പട്ട, തൈര് എന്നിവ കലര്‍ന്ന മിശ്രിതവും മലബന്ധമകറ്റാന്‍ ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിയും 1 ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചിയും ഇതില്‍ ചേര്‍ത്തിളക്കുക. ഇത് ദിവസവും കഴിയ്ക്കാം. മലബന്ധം അകലും.

 ഇഞ്ചിയും മഞ്ഞളും

ഇഞ്ചിയും മഞ്ഞളും

3 സെന്റീമീറ്റര്‍ നീളമുള്ള ഇഞ്ചിയും മഞ്ഞളും തൊലി കളഞ്ഞ് ചെറുതായി അരിയുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ 15 മിനിറ്റോളം തിളപ്പിയ്ക്കാം. വാങ്ങി വച്ച ശേഷം ഇതില്‍ തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കാം. ഇത് റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച് മലബന്ധമുള്ളപ്പോള്‍ കുടിയ്ക്കാം. അല്ലെങ്കില്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ ശീലമാക്കാം.

തേന്‍

തേന്‍

ഇഞ്ചി വെള്ളത്തില്‍ അരിഞ്ഞിട്ട് കുറഞ്ഞ ചൂടില്‍ തിളപ്പിയ്ക്കുക. ഇത് വാങ്ങി ഊറ്റിയെടുത്ത് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതും മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

ജിഞ്ചര്‍ ആലേ

ജിഞ്ചര്‍ ആലേ

ജിഞ്ചര്‍ ആലേ മലബന്ധത്തിനുള്ള മറ്റൊരു സ്വാഭാവിക പരിഹാരമാണ്. 2 കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ 1 കപ്പ് തൊലി കളഞ്ഞ് നുറുക്കിയ ഇഞ്ചിക്കഷ്ണങ്ങള്‍ ഇടുക. ഇതു കുറഞ്ഞ ചൂടില്‍ അല്‍പനേരം തിളപ്പിയ്ക്കുക. വാങ്ങി വച്ച് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഊറ്റിയെടുക്കുക. മറ്റൊരു പാനില്‍ ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും കലര്‍ത്തി ചൂടാക്കി സിറപ്പാക്കുക. ഒരു ഗ്ലാസില്‍ അര കപ്പ് ഇഞ്ചി വെള്ളം, 3ല്‍ 1 കപ്പു സിറപ്പ്, അര കപ്പ് ക്ലബ് സോഡ എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് കാല്‍ നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കണം. ഇത് നല്ലപോലെ ഇളക്കി കുടിയ്ക്കാം.

തേനും ചെറുനാരങ്ങാനീരും

തേനും ചെറുനാരങ്ങാനീരും

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും മലബന്ധം അകറ്റാന്‍ ഏറെ നല്ലതാണ്.

ജ്യൂസെടുക്കുക

ജ്യൂസെടുക്കുക

ഏതെങ്കിലും പച്ചക്കറിയുടേയോ പഴത്തിന്റേയോ ജ്യൂസെടുക്കുക. ക്യാരറ്റ്, ആപ്പിള്‍ തുടങ്ങി എന്തുമാകാം. ഇതില്‍ ഇഞ്ചിയും മഞ്ഞളും ചേര്‍ത്തടിച്ചു ദിവസവും കുടിയ്ക്കാം. ഇതും മലബന്ധം മാറ്റും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി അരിഞ്ഞു കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഇഞ്ചി തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുമെല്ലാം മലബന്ധം അകറ്റാന്‍ സഹായിക്കുന്ന വഴികളാണ്.

പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍

പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍

എന്നാല്‍ ചില പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഇഞ്ചി ഉപയോഗിയ്ക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം. ഹൃദയപ്രശ്‌നങ്ങളും കടുത്ത പ്രമേഹവും ഉള്ളവര്‍, ബ്ലീഡിംഗ് പ്രശ്‌നങ്ങളുള്ളവര്‍, ഗോള്‍സ്‌റ്റോണ്‍ ഉള്ളവര്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും.

English summary

Home Remedies Using Ginger To Avoid Constipation

Home Remedies Using Ginger To Avoid Constipation
Subscribe Newsletter