വെരിക്കോസ് വെയിന് കറ്റാര്‍ വാഴ പരിഹാരം

Posted By:
Subscribe to Boldsky

വെരിക്കോസ് വെയിന്‍ പലേയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. കാലുകളില്‍ ഞരമ്പുകള്‍ തടിച്ചുവീര്‍ത്തു കിടക്കുന്ന അവസ്ഥ. പോരാത്തതിന് വേദനയും.

സര്‍കുലേറ്ററി സിസ്റ്റത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് വെരിക്കോസ് വെയിനു കാരണം.രക്തപ്രവാഹം നേരെ നടക്കാത്ത അവസ്ഥെന്നു വേണം, പറയാന്‍. രക്തപ്രവാഹം തടസപ്പെട്ട് കാലുകളില്‍ നിന്നും രക്തം തിരിച്ചു ഹൃദയത്തിലേയ്ക്കു പ്രവഹിയ്ക്കാത്ത അവസ്ഥയാണിത്. ഇത് ഞരമ്പുകള്‍ തടിച്ചു പുറത്തേയ്ക്കു കാണാന്‍ ഇടയാക്കുകയും ചെയ്യും.

സാധാരണഗതിയില്‍ ആരോഗ്യകരമായ ഹൃദയം സര്‍ക്കുലേഷന്‍ കൃത്യമായി നടത്തുമ്പോള്‍ ശരീരത്തിന്റെ താഴെയുള്ള ഭാഗത്തും കൃത്യമായി രക്തപ്രവാഹം നടക്കും. എന്നാല്‍ പ്രായമേറുന്തോറും ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ കാരണം രക്തപ്രവാഹം ശരിയായി നടക്കില്ല. ഇതില്‍ രക്തം വെയിനുകളില്‍ തടഞ്ഞുനിന്നു വെയിനുകള്‍ വീര്‍ക്കുന്നതിനു കാരണമാകും.

വെരിക്കോസ് വെയിന്‍ സാധാരണ ഗതിയില്‍ വേദയുണ്ടാക്കില്ലെങ്കിലും കാലുകളില്‍ വല്ലാത്ത കനവും അസ്വസ്ഥതയുമെല്ലാം അനുഭവപ്പെടും. ഞരമ്പുകള്‍ തടിച്ചു വീര്‍ത്തു നില്‍ക്കുന്ന കാഴ്ച അത്ര സുഖകരവുമാകില്ലകൂടുതല്‍ സമയം നില്‍ക്കുമ്പോള്‍ കാലിന് വേദന തോന്നുന്നതാണ് ആദ്യ ലക്ഷണം.കാലിന്റെ നിറവ്യത്യാസവും വെരിക്കോസ് വെയിനിന്റെ ലക്ഷണമാകാം.വേദന വരുന്ന ഭാഗങ്ങളില്‍ പിന്നീട് തടിപ്പ് കാണപ്പെടുന്നു.നീര്, ചൊറിച്ചില്‍ തുടങ്ങിയവയും പിന്നീട് ഉണ്ടാകാം.രാത്രി കാലങ്ങളിലുള്ള മസില്‍ കയറ്റം വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങളിലൊന്നാണ്.

വെരിക്കോസ് വെയിനിന് പല പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. മറ്റു മരുന്നുകളേക്കാള്‍ ഫലം തരുന്ന പ്രകൃതിദത്ത മരുന്നുകള്‍. ഇത്തരം ചില പ്രകൃതിദത്ത മരുന്നുകളെക്കുറിച്ചറിയൂ,

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

വെരിക്കോസ് വെയിനിന് നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴ. ഇതിലെ ന്യൂട്രിയന്റുകള്‍ ചര്‍മത്തേയും സര്‍കുലേറ്ററി സിസ്റ്റത്തേയും സുഖപ്പെടുത്താന്‍ ഏറെ ഗുണകരമാണ് ഞരമ്പുകളുടെ വീര്‍പ്പ് കുറയാന്‍ നല്ലതുമാണ്. ഇതിന്റെ ഈര്‍പ്പം ശരീരം വലിച്ചെടുക്കുമ്പോള്‍ ഞരമ്പുകളുടെ വീര്‍മത കുറയും. കറ്റാര്‍വാഴയുടെ ജെല്‍ വച്ച് വെരിക്കോസ് വെയിനുള്ള ഭാഗത്ത് മസാജ് ചെയ്താല്‍ മതിയാകും. ഇത് പതുക്കെ സര്‍കുലാറായി ചെയ്യണം. രാത്രി ഇത് ചെയ്യുക. ഇത് ഇങ്ങനെ തന്നെ വയ്ക്കുക. കഴുകേണ്ട ആവശ്യമില്ല. കറ്റാര്‍ വാഴ ജെല്‍ ശരീരം വലിച്ചെടുക്കുമ്പോള്‍ സുഖം ലഭിയ്ക്കും. ഇത് ദിവസവും ചെയ്യുന്നത് വെരിക്കോസ് വെയിനില്‍ നിന്നും ശമനം ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെരിക്കോസ് വെയിനിനുള്ള മറ്റൊരു പ്രതിവിധിയാണ് വെളുത്തുള്ളി. ഇതിലെ സള്‍ഫ്യൂരിക് ഘടകങ്ങള്‍ ഞരമ്പുകളുടെ വീര്‍മത കുറയ്ക്കുന്ന ഒന്നാണ്. വെളുത്തുള്ളി ചൂടുവെള്ളത്തൊടൊപ്പമോ അല്ലെങ്കില്‍ അല്‍പം ചെറുനാരങ്ങാനീരിലോ ചേര്‍ത്തു കഴിയ്ക്കാം. ഇതല്ലെങ്കില്‍ വെളുത്തുള്ളി ചതച്ച് അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി വെരിക്കോസ് വെയിനില്‍ പുരട്ടാം.

കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടി വെരിക്കോസ് വെയിനിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും വെയിനുകളുടെ വീര്‍പ്പു കുറയാനും ഏറെ നല്ലതാണ്. കാപ്പിപ്പൊടി അല്‍പം ചൂടുവെളളത്തിലോ ഒലീവ് ഓയിലിലോ കലര്‍ത്തുക. ഇത് വെരിക്കോസ് വെയിനുള്ള ഭാഗത്തു പതുക്കെ മസാജ് ചെയ്യുക. ഇത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഞരമ്പുകളുടെ വീര്‍മത കുറയ്ക്കാനും ഏറെ നല്ലതാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയാണ് വെരിക്കോസ് വെയിനിനുള്ള മറ്റൊരു പരിഹാരം. ആവണക്കെണ്ണ കൊണ്ട് വെരിക്കോസ് വെയിനുള്ളിടത്തു പതുക്കെ മസാജ് ചെയ്യുക. ഇത് സ്ഥിരം ചെയ്യുന്നതും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ശരീത്തിലെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതും രക്തപ്രവാഹത്തെ സഹായിക്കും. ഞരമ്പുകളുടെ വീര്‍മത കുറയാനും ഇത് ഏറെ നല്ലതാണ്.

ചെണ്ടുമല്ലിപ്പൂ

ചെണ്ടുമല്ലിപ്പൂ

നമ്മുടെ വീടുകളില്‍ കാണുന്ന ചെണ്ടുമല്ലിപ്പൂ വെരിക്കോസ് വെയിനിനുളള നല്ലൊരു പരിഹാരമാണ്. ഇതു വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം പുരട്ടുന്നതും ഇതുകൊണ്ട് വെയിനുള്ള ഭാഗത്തു കഴുകുന്നതുമെല്ലാം ഏറെ ഗുണം നല്‍കും.

ഗ്രേപ്‌സീഡ്

ഗ്രേപ്‌സീഡ്

ഗ്രേപ്‌സീഡ് ഓയിലാണ് വെരിക്കോസ് വെയിനിനുള്ള മറ്റൊരു പ്രതിവിധി. ഇതും ജോജൊബ ഓയിലും കര്‍പ്പൂരതുളസി അരച്ചതോ അതിന്റെ എണ്ണയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വെരിക്കോസ് വെയിനുള്ള ഭാഗത്ത് മസാജ് ചെയ്യാം.

പച്ചത്തക്കാളി

പച്ചത്തക്കാളി

പച്ചത്തക്കാളി വെരിക്കോസ് വെയിനുള്ള നല്ലൊരു പ്രതിവിധിയാണ്. പച്ചത്തക്കാളിയും വിനെഗറും ചേര്‍ത്താണ് ഉപയോഗിയ്‌ക്കേണ്ടത്.വിനെഗര്‍ ധാതുക്കളാലും വൈറ്റമിനുകളാലും സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം കൃത്യമായി നടക്കാന്‍ സഹായിക്കും. വെരിക്കോസ് വെയിന്‍ വേദന കുറയ്ക്കാനും ഞരമ്പുകള്‍ വീര്‍ക്കുന്നതു തടയാനും ഇതു നല്ലതാണ്.പച്ചത്തക്കാളിയിലെ പ്രകൃതിദത്ത ആസിഡുകള്‍ ആസ്പിരിന് തുല്യമായി പ്രവര്‍ത്തിയ്ക്കുന്നവയാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും രക്തതടസം ഒഴിവാക്കാനും ഇവ സഹായിക്കും.

5 പച്ചത്തക്കാളി, 1 കപ്പു വിനെഗര്‍

5 പച്ചത്തക്കാളി, 1 കപ്പു വിനെഗര്‍

5 പച്ചത്തക്കാളി, 1 കപ്പു വിനെഗര്‍ എന്നിവയാണ് വെരിക്കോസ് വെയിനുള്ള മരുന്നിനായി വേണ്ടത്.തക്കാളി കഷ്ണങ്ങളാക്കി ഒരു ഗ്ലാസ് ജാറിലിടുക. ഇതിലേയ്ക്ക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒഴിച്ചു വയ്ക്കുക.രണ്ടു ദിവസം മുഴുവന്‍, അതായത് 48 മണിക്കൂര്‍ ഈ മിശ്രിതം ഇങ്ങനെ വയ്ക്കുക. ഇരുണ്ട സ്ഥലത്തു വേണം ഇതു വയ്ക്കാന്‍.പിന്നീട് ഈ പച്ചത്തക്കാളി കഷ്ണങ്ങളെടുത്ത് വെരിക്കോസ് വെയിനിനു മുകളില്‍ വച്ച് നേര്‍ത്ത തുണി കൊണ്ടോ ബാന്‍ഡേഡ് കൊണ്ടോ കെട്ടിവയ്ക്കുക.മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഇതഴിച്ചുനീക്കി തണുത്ത വെള്ളം കൊണ്ടു കഴുകാം.ഇത് അടുപ്പിച്ച് രണ്ടാഴ്ച എല്ലാ ദിവസവും ചെയ്യുക. വെരിക്കോസ് വെയിനില്‍ നിന്നും ആശ്വാസം ലഭിയ്ക്കും.

2 പച്ചത്തക്കാളി, 1 ടേബിള്‍സ്പൂണ്‍ തേന്‍

2 പച്ചത്തക്കാളി, 1 ടേബിള്‍സ്പൂണ്‍ തേന്‍

2 പച്ചത്തക്കാളി, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ അല്‍പം വെള്ളം ചേര്‍ത്തടിച്ച് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്.

English summary

Home Remedies To Treat Varicose Vein

Home Remedies To Treat Varicose Vein, Read more to know about, Read more to know about
Subscribe Newsletter