For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറ്റാര്‍വാഴയും മഞ്ഞളും പഴകിയ പ്രമേഹം ഭേദമാക്കും

|

പ്രമേഹം പ്രായഭേദമില്ലാതെ ആക്രമിയ്ക്കുന്ന ഒരു രോഗമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രായമേറുന്തോറും വരാന്‍ സാധ്യതയേറെയാണ്. ചെറുപ്പക്കാരിലും, എന്തിന് കുട്ടികളില്‍ പോലും പ്രമേഹസാധ്യതയുണ്ട്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രമേഹം ജെസ്‌റ്റേഷണല്‍ ഡയബെറ്റിസ് എന്ന വിഭാഗത്തില്‍ പെടുന്നു.

പ്രമേഹം നിസാരമാക്കി തള്ളിക്കളയാനാകില്ല. ഒരിക്കല്‍ വന്നാല്‍ പിന്നെ ചികിത്സിച്ചു മാറ്റാനാകില്ലെന്നതു തന്നെയാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഇത് നിയന്ത്രിച്ചു നിര്‍ത്തുക മാത്രമാണ് പരിഹാരം. പ്രമേഹം അമിതമാകുമ്പോള്‍ ഇന്‍സുലിന്‍ കുത്തിവയ്പടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിയും വരും.

പ്രമേഹം പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നതാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ പല പ്രശ്‌നങ്ങളിലേയ്ക്കും ഇതു വഴി വയ്ക്കുന്നു. കഠിനമായ പ്രമേഹമെങ്കില്‍ ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള കാര്യങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയില്ല. ഇതുകൊണ്ടുതന്നെ വേണ്ട സമയത്തു ചികിത്സ നേടാനാകാതെ മരണം വരെ സംഭവിയ്ക്കാം.

പ്രമേഹത്തിന് കാരണങ്ങള്‍ പലതുണ്ട്. പാരമ്പര്യം ഇതില്‍ ഒരു പ്രധാന കാരണമാണ്. പാരമ്പര്യമായി പ്രമേഹമെങ്കില്‍ ഈ രോഗം വരാനുളള സാധ്യത ഏറെയാണ്. ഇതിനു പുറമെ മധുരത്തിന്റെ അമിതമായ ഉപയോഗം, ജീവിതശൈലി, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും പ്രമേഹത്തിനു കാരണമാകും.

പ്രമേഹത്തില്‍ തന്നെ സാധാരണ പ്രമേഹവും ടൈപ്പ് 2 ഡയബെറ്റിസുമുണ്ട്. ടൈപ്പ് 2 ഡയബെററിസാണ് കൂടുതല്‍ അപകടകാരിയെന്നു വേണം, പറയാന്‍. സാധാരണ 40 കഴിഞ്ഞവരിലാണ് ടൈപ്പ് 2 ഡയബെറ്റിസ് കണ്ടു വരിക.

പ്രമേഹത്തിന് മരുന്നുകളെ തന്നെ ആശ്രയിക്കണമെന്നില്ല. പല വീട്ടുവൈദ്യങ്ങളും ഇതിനായി നമുക്കു ചുറ്റുമുണ്ട്. ഇതില്‍ ടൈപ്പ് 2 പ്രമേഹത്തിനും സാധാരണ പ്രമേഹത്തിനും പറ്റുന്നവയുമുണ്ട്.

ഈ രണ്ടുതരം പ്രമേഹത്തിനും പരിഹാരമാകുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, നമ്മുടെ ചുററുവട്ടത്തു നിന്നും അടുക്കളയില്‍ നിന്നുമെല്ലാം നമുക്കു മരുന്നാക്കി ഉപയോഗിയ്ക്കാവുന്ന ചിലത്.

കറുവാപ്പട്ട

കറുവാപ്പട്ട

ഭക്ഷണങ്ങളിലെ ചേരുവയായി ഉപയോഗിയ്ക്കുന്ന കറുവാപ്പട്ട പ്രമേഹനിയന്ത്രണത്തില്‍ ഏറെ കേമനാണ്. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ബയോആക്ടീവ് ഘടകങ്ങള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ക്രമപ്പെടുത്തുന്നു. ഭക്ഷണത്തില്‍ കറുവാപ്പട്ട ചേര്‍ക്കുന്നതും കറുവാപ്പട്ടയും തേനും കഴിയ്ക്കുന്നതുമെല്ലാം ഗുണകരമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്കും ഇത് ഉപയോഗിയ്ക്കാം.

ഓട്‌സ്

ഓട്‌സ്

പ്രമേഹരോഗികളോട് ഡോക്ടര്‍മാര്‍ വരെ നിര്‍ദേശിയ്ക്കുന്ന ഒരു മരുന്നാണ് ഓട്‌സ്. ഇത് മുഴുവന്‍ ധാന്യമായതുകൊണ്ടുതന്നെ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ഫൈബറുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹത്തിന് ഏറ്റവും ചേര്‍ന്നൊരു പ്രതിവിധിയാണ് ഓട്‌സ്. ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും അത്യുത്തമം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പ്രമേഹം നിയന്ത്രിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. പ്രത്യേകിച്ചു ഭക്ഷണശേഷം രക്തത്തില്‍ ഗ്ലൂക്കോസ് തോത് ഉയരുന്നതു നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ഭക്ഷണശേഷം ഒരു ഗ്ലാസ് വെള്ളത്തില്‍ 2 സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും ഒരു നുള്ള് ഉപ്പുമിട്ട് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

മാവില

മാവില

മാവിന്റെ ഇലയും മാംഗോ പൗഡര്‍ അഥവാ ആംചുര്‍ പൗഡറും പ്രമേഹത്തിനുള്ള നല്ല മരുന്നാണ്. മൂന്നു നാലു മാവിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ല മരുന്നാണ്. ആംചുര്‍ പൗഡര്‍ കഴിയ്ക്കുന്നതും നല്ലതാണ്. മാവിന്റെ ഇല ഉണക്കിപ്പൊടിച്ച് ഇതു കഴിയ്ക്കാം. മാവില പ്രമേഹം വരാനുള്ള സാധ്യതയും തടയും.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില പ്രമേഹസാധ്യത തടയുന്ന ഒന്നാണ്. ഇത് വെറുംവയറ്റില്‍ മൂന്നൂനാലില കടിച്ചു തിന്നുന്നത് നല്ലതാണ്. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിലുള്ള ഓര്‍ഗാനിക് ഘടകങ്ങള്‍ സ്റ്റാര്‍ച്ചിനെ സിംപിള്‍ ഷുഗറായി മാറ്റി പ്രമേഹസാധ്യത തടയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും അമിതവണ്ണം തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതെല്ലാം പ്രമേഹത്തിന്റെ ഫലമായും ഉണ്ടാകും.

ഉലുവ

ഉലുവ

പ്രമേഹത്തിനുള്ള മറ്റൊരു മരുന്നാണ് ഉലുവ. കയ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ പ്രമേഹത്തിന് നല്ലതാണന്ന ശാസ്ത്രം തന്നെയാണ് ഇതിനു പുറികിലും. ഉലുവ ഇന്‍സുലിന്‍ ഉല്‍പാദനത്തിന് പാന്‍ക്രിയാസിനെ സഹായിക്കുന്നു. ഇതില്‍ ഫൈബറും ധാരാളമുണ്ട്. ഇത് സ്റ്റാര്‍്ച്ചിനെ സിംപിള്‍ ഗ്ലൂക്കോസായി മാറ്റുന്നു. ഉലുവയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ്. രാത്രി 2 സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ ഈ വെള്ളവും കുടിയ്ക്കുക. ഉലുവ കടിച്ചു ചവച്ചു കഴിയ്ക്കുക. വെറുംവയറ്റില്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

ഞാവല്‍

ഞാവല്‍

ഞാവല്‍ പ്രമേഹത്തിനുള്ള മറ്റൊരു മരുന്നാണ് 60 ഗ്രാം നല്ല പഴുത്ത ഞാവല്‍ പഴം തിളപ്പിച്ച വെള്ളത്തില്‍ ഒന്നുരണ്ടു മണിക്കൂര്‍ ഇട്ടു വയ്ക്കുക. ഇത് പിന്നീട് ഉടച്ച് മൂന്നു ഭാഗങ്ങളായി തിരിയ്ക്കുക. ഇത് ദിവസവും മൂന്നു നേരം കഴിയ്ക്കുക. ഞാവല്‍ പഴത്തിനു മാത്രമല്ല, കുരുവിനും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ല കഴിവുണ്ട്. ഇതിലെ ഗ്ലൈക്കോസൈഡുകള്‍, ആല്‍ക്കലോയ്ഡുകള്‍ എന്നിവയാണ് ഗുണകരമാകുന്നത്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

പല രോഗങ്ങള്‍ക്കും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ് കറ്റാര്‍വാഴ. ഇതിലെ ഫൈറ്റോസ്റ്റിറോളുകളാണ് പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നത്. ഫൈറ്റോസ്‌ററിറോളുകള്‍ക്ക് ആന്റിഗ്ലൈസമിക് ഇഫക്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹബാധയുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നുമാണ്. വയനയില അഥാവാ ബേ ലീഫ് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി നല്ലൊരു മരുന്നാണ്. ഒരു ലിറ്റര്‍ വെള്ളം, 4 കറുവാപ്പട്ടക്കഷ്ണം, 60 ഗ്രാം വെളുത്തുള്ളി എന്നിവയാണ് ഇതിനായി വേണ്ടത്. വെളുത്തുള്ളിയുടെ തൊലി കളയുക. വെള്ളത്തില്‍ വെളുത്തുള്ളിയും കറുവാപ്പട്ടയും ഇട്ടു വയ്ക്കുക.ഈ മിശ്രിതം 5 ദിവസം ഫ്രിഡ്ജില്‍ വയ്ക്കണം.പിന്നീട് ഇതില്‍ നിന്നും 10ല്‍ ഒരു ഭാഗം കുടിയ്ക്കുക. രാവിലെ പ്രാതലിനു മുന്‍പായാണ് കുടിയ്‌ക്കേണ്ടത്. ദിവസവും കുടിയ്ക്കണം. വേണമെങ്കില്‍ രണ്ടു തവണ കുടിയ്ക്കാം.

ജീരകവെള്ളം

ജീരകവെള്ളം

ദിവസവും ജീരകവെള്ളം ഭക്ഷണശേഷം 30 മിനിറ്റു കഴിഞ്ഞു കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണ്.വറുത്ത ജീരകപ്പൊടി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

English summary

Home Remedies To Treat Diabetes

Home Remedies To Treat Diabetes, read more to know about,
X
Desktop Bottom Promotion