ചെവിക്കായം വീട്ടില്‍ തന്നെ കളയാം സുരക്ഷിതമായി

Posted By:
Subscribe to Boldsky

ചെവിക്കായം അഥവാ ഇയര്‍വാക്‌സ് നമ്മുടെയെല്ലാം ചെവിയില്‍ ഉണ്ട്. ചെവിയുടെ സംരക്ഷണത്തിനും ശുചിത്വത്തിനും ചെവിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാം ചെവിക്കായം അത്യാവശ്യമായ ഒന്നാണ്. ചെവിക്കായം സാധാരണയായി മനുഷ്യന് ദോഷകരമായ ഒന്നല്ല. എന്നാല്‍ പലപ്പോഴും ഇത് കൂടുതലാവുമ്പോള്‍ അത് ചെവി വേദനക്കും കേള്‍വിക്കുറവിനും കാരണമാകുന്നു. ചെവിക്കായത്തിന്റെ അമിതോത്പാദനം കേള്‍വിത്തകരാറടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവെക്കുന്നു. സാധാരണയായി മെഴുക് പോലെയാണ് ചെവിക്കായം കാണപ്പെടുന്നത്. എന്നാല്‍ ചിലരില്‍ ഇത് കട്ടിയാവുമ്പോഴാണ് പല ചെവിസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്.

ചെവിക്കായം സാധാരണയായി മെഴുക് രൂപത്തിലാണ് എന്ന് പറഞ്ഞുവല്ലോ, എന്നാല്‍ ചിലരിലെങ്കിലും ഇത് കട്ടിയായി കാണപ്പെടുമ്പോള്‍ അത് പല തരത്തിലുള്ള രോഗങ്ങളുടെ സൂചനയാണ്. ചെവിക്കായം എടുത്ത് കളയുന്നതിനായി പലപ്പോഴും ശ്രമിക്കുമ്പോള്‍ അത് കര്‍ണപുടം പൊട്ടിപ്പോവാനും മറ്റ് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലരും കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് ചെവിക്കായം എടുക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ഏത് രോഗത്തിനും പരിഹാരം കാബേജ് വെള്ളം

ചെവിടടപ്പ് ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും നമ്മളില്‍ അസ്വസ്ഥതയുണ്ടാവുന്നു. ഇത് മാറ്റാന്‍ വേണ്ടിയാണ് പലരും തുണി, തീപ്പെട്ടിക്കൊള്ളി, സ്ലൈഡ്, പിന്‍, ബഡ്‌സ് എന്നിവയെല്ലാം ഉപയോഗിച്ച് ചെവി തോണ്ടാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലാതെ തന്നെ ചെവിക്കായം എടുത്ത് കളയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് തന്നെ ചെവിക്കായം എടുത്ത് കളഞ്ഞ് കേള്‍വി ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 ഉപ്പുവെള്ളം

ഉപ്പുവെള്ളം

ഉപ്പുവെള്ളം ഉപയോഗിച്ച് ഇയര്‍വാക്‌സ് എടുത്ത് കളയാവുന്നതാണ്. ചെവിയില്‍ അല്‍പം ഉപ്പുവെള്ളം ഒഴിച്ചാല്‍ ഇത് ഇയര്‍വാക്‌സ് സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. ഇത് സോഫ്റ്റ് ആയിക്കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ പുറത്തേക്ക് വരുന്നു. ഇത്തരത്തില്‍ ഇയര്‍വാക്‌സ് നമുക്ക് പുറത്തേക്ക് കളയാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അല്‍പം ഉപ്പ് ചെറു ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്യുക. അല്‍പം പഞ്ഞി എടുത്ത് ഇത് ഉപ്പുവെള്ളത്തില്‍ മുക്കി രണ്ടോ മൂന്നോ തുള്ളി ചെവിയില്‍ ഒഴിക്കുക. ഇതേ പോസിഷനില്‍ അഞ്ച് മിനിട്ട് വെക്കാം. പിന്നീട് തല ഓപ്പോസിറ്റ് ദിശയില്‍ വെക്കാം. ഈ സമയത്ത് സോഫ്റ്റ് ആയ ഇയര്‍വാക്‌സ് പുറത്തേക്ക് ഒഴുകി വരുന്നു. ഇത് ഒരു തുണി എടുത്ത ക്ലീന്‍ ചെയ്യാവുന്നതാണ്.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്ജന്‍ പെറോക്‌സൈഡ് ആണ് ഇയര്‍വാക്‌സ് കളയാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗം. ഒരേ അളവില്‍ ഹൈഡ്രജന്‍ പെറൊക്‌സൈഡും വെള്ളവും മിക്‌സ് ചെയ്ത് ഇത് ഇയര്‍ ഡ്രോപ്പ് ഉപയോഗിച്ച് ചെവിയില്‍ ഒഴിക്കാം. ഇത് അല്‍പസമയത്തിനു ശേഷം തുടച്ചെടുത്താല്‍ വാക്‌സ് മുഴുവന്‍ പോവുന്നു.

ബേബി ഓയില്‍

ബേബി ഓയില്‍

ബേബി ഓയില്‍ കൊണ്ടും ഇയര്‍വാക്‌സ് ഇല്ലാതാക്കാം. ഒരു ഇയര്‍ഡ്രോപ്പ് ഉപയോഗിച്ച് ബേബി ഓയില്‍ അതില്‍ മിക്‌സ് ചെയ്ത് ഇത് ചെവിയില്‍ ഒഴിക്കാം. അല്‍പമയത്തിനു ശേഷം ഇത് മുഴുവനായും പുറത്തേക്ക് ഒഴുകി വരാന്‍ സഹായിക്കുന്നു. ഇതിലൂടെ ഇയര്‍ വാക്‌സ് മുഴുവന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വിനാഗിരി

വിനാഗിരി

വിനാഗിരി കൊണ്ടും നമുക്ക് ഇയര്‍വാക്‌സ് ഇല്ലാതാക്കാം. റബ്ബിങ് ആല്‍ക്കഹോളും വിനാഗിരിയും തുല്യ അളവില്‍ മിക്‌സ് ചെയ്ത് രണ്ടോ മൂന്നോ തുള്ളി എടുത്ത് ചെവിയില്‍ ഒഴിക്കാം. ഇത് ഇയര്‍വാക്‌സ് പുറത്തേക്ക് വരാന്‍ സഹായിക്കുന്നു.

 ചെറുചൂടുവെള്ളം

ചെറുചൂടുവെള്ളം

ചെറുചൂടുവെള്ളം കൊണ്ടും നമുക്ക് ഇയര്‍വാക്‌സ് എടുത്ത് കളയാവുന്നതാണ്. അല്‍പം ചൂടുവെള്ളം എടുത്ത് ഇത് ഇയര്‍കനാലില്‍ വരുന്ന രീതിയില്‍ സ്‌പ്രേ ചെയ്യുക. ഒരു മിനിട്ടിനു ശേഷം ഉണങ്ങിക്കഴിഞ്ഞ്് തുണി ഉപയോഗിച്ച് ഇയര്‍വാക്‌സ് തുടച്ചെടുക്കാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് ഇയര്‍വാക്‌സിനെ പുറന്തള്ളാവുന്നതാണ്. അല്‍പം ഒലീവ് ഓയില്‍ എടുത്ത് മൂന്നോ നാലോ തുള്ളി ചെവിയില്‍ ഒഴിക്കാവുന്നതാണ്. 10 മിനിട്ട് കൊണ്ട് ഇയര്‍വാക്‌സ് സോഫ്റ്റ് ആവുന്നു. രണ്ട് വശത്തേക്കും തല കുലുക്കുക. പിന്നീട് ചെറിയ തുണി എടുത്ത് സോഫ്റ്റ് ആയ ഇയര്‍വാക്‌സ് എടുത്ത് കളയാവുന്നതാണ്.

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍ കൊണ്ട് ഇയര്‍വാക്‌സ് എടുത്ത് കളയാം. ഒരു ഇയര്‍ഡ്രോപ്പര്‍ എടുത്ത് അതുകൊണ്ട് അല്‍പം ആല്‍മണ്ട് ഓയില്‍ ചെവിയില്‍ ഒഴിക്കാം. 10-15 മിനിട്ടിനു ശേഷം ഇത് ചെവിയില്‍ നിന്നും പുറത്തേക്ക് ഒഴുകി വരുന്നു. ഇത് കൈ കൊണ്ട് തന്നെ എടുത്ത് കളയാവുന്നതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയില്‍ തന്നെ നമുക്ക് ഇയര്‍വാക്‌സ് എടുത്ത് കളയാവുന്നതാണ്. അല്‍പം ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് അത് കൊണ്ട് അല്‍പം ചെവിയില്‍ ഒഴിക്കുക. ഇത് ഇയര്‍വാക്‌സ് പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ഗ്ലിസറിന്‍

ഗ്ലിസറിന്‍

ഗ്ലിസറിന്‍ കൊണ്ട് ഇയര്‍വാക്‌സിനെ പൂര്‍ണമായും ഇല്ലാതാക്കാം. മൂന്നോ നാലോ തുള്ളി ഇയര്‍വാക്‌സ് ചെവിയില്‍ ഒഴിച്ച് അല്‍പം പഞ്ഞി എടുത്ത് അത് നിങ്ങളുടെ ചെവിയുടെ തുറന്ന ഭാഗത്ത് വെക്കാം. അല്‍പസമയത്തിനു ശേഷം പഞ്ഞി ചെവിയില്‍ നിന്ന് മാറ്റുക. അതില്‍ ഇയര്‍വാക്‌സ് ഉണ്ടാവും എന്നതാണ് സത്യം.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് ഇത്തരത്തില്‍ ഇയര്‍വാക്‌സ് പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവ് കൊണ്ട് ചിലരില്‍ അമിതമായി വാക്‌സ് ഉണ്ടാവുന്നു. അതുകൊണ്ട് ഡോക്ടറെ കണ്ട് കൃത്യമായ അളവില്‍ ഗുളിക കഴിക്കാവുന്നതാണ്.

English summary

Home Remedies to Remove Earwax

Here are the top ten home remedies to remove earwax
Story first published: Thursday, December 7, 2017, 13:52 [IST]
Subscribe Newsletter