For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്റ്റോണ്‍ പെട്ടെന്നലിയിക്കും ഒറ്റമൂലി

കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാനും അത് അലിയിച്ച് കളയാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍

|

കിഡ്‌നി സ്‌റ്റോണ്‍ ജീവിതത്തിന് ഏറ്റവും പ്രതിസന്ധിയുണ്ടാവുന്ന ഒരു രോഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിനായി പല രീതിയിലുള്ള ചികിത്സകള്‍ നമ്മള്‍ ചെയ്യാറുണ്ട്. ഇന്ന് മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് പലപ്പോഴും ഇത്തരം രോഗങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങളും തിരക്കുള്ള ജീവിത ശൈലിയും എല്ലാം കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കുന്നു. മൂത്രത്തില്‍ കല്ല് എന്നും കിഡ്‌നി സ്‌റ്റോണ്‍ അറിയപ്പെടുന്നുണ്ട്. ആയുര്‍വ്വേദത്തിലും അല്ലാതെയും നിരവധി പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇതിനുണ്ട്. ഡോക്ടറെ സമീപിക്കുന്നതിനു മുന്‍പായി കിഡ്‌നി സ്റ്റോണ്‍ മാറ്റുന്നതിന് നിരവധി ഒറ്റമൂലികള്‍ ഉണ്ട്.

പല തരത്തിലുള്ള ഇത്തരം ഒറ്റമൂലികള്‍ എല്ലാം പെട്ടെന്ന് തന്നെ കിഡ്‌നിസ്റ്റോണിനെ അലിയിച്ച് കളയും. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഒരു പരിധി വരെ ജീവിത ശൈലി പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഒരിക്കല്‍ വേദനയുടെ കാഠിന്യം അറിഞ്ഞവര്‍ ഒരിക്കലും പിന്നീട് ഈ രോഗത്തിന് ചികിത്സ തേടാന്‍ മടിക്കില്ല. മറ്റേതൊരു രോഗത്തേയും പോലെ തന്നെ ചികിത്സിക്കാന്‍ ഒരിക്കലും വൈകരുത് എന്നതാണ് ഇതിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടത്. വൃക്കയിലൂടെ അരിച്ച് മാറ്റപ്പെടുന്ന മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ക്രിസ്റ്റലുകളായി മാറ്റപ്പെടുന്നതാണ് കിഡ്‌നി സ്‌റ്റോണ്‍ ആയി മാറുന്നത്. ഇത് പിന്നീട് വളര്‍ന്ന് വൃക്കയിലെ കല്ലായി മാറ്റപ്പെടുന്നു.

നെല്ലിക്കനീരും കറ്റാര്‍വാഴനീരും വെറും വയറ്റില്‍നെല്ലിക്കനീരും കറ്റാര്‍വാഴനീരും വെറും വയറ്റില്‍

ജീവിത രീതിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഇത് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ഭക്ഷണവും ജീവിത രീതിയും ശ്രദ്ധിച്ചാല്‍ മതി. വൃക്കയിലെ കല്ല് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് വേദന നിറഞ്ഞതാണെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ ഇനി അതിനെ അലിയിച്ച് കളയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതെന്താണെന്ന് നോക്കാം.

വെള്ളം

വെള്ളം

ശരീരത്തില്‍ ഒരിക്കലും നിര്‍ജ്ജലീകരണം സംഭവിക്കരുത്. ദിവസവും 12 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവര്‍ എട്ട് ഗ്ലാസ്സ് വെള്ളത്തിന് പകരം 12 ഗ്ലാസ്സ് വെള്ളം കുടിക്കണം. ഇത് കിഡ്‌നിസ്‌റ്റോണ്‍ അലിയിച്ച് കളയുന്നു. മൂത്രത്തിന്റെ നിറം ശ്രദ്ധിച്ചാല്‍ മതി. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്നുണ്ടെങ്കില്‍ മനസ്സിലാക്കുന്നതിന് സഹായിക്കാം.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലുള്ള സിട്രേറ്റ് സ്‌റ്റോണ്‍ ഉണ്ടാവുന്നതിനെ തടയുന്നു. ഇത് കല്ലിനെ ചെറുതായി പൊടിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ആണ് നാരങ്ങ നീരില്‍ ഉള്ളത്.

തുളസി നീര്

തുളസി നീര്

തുളസി നീര് കൊണ്ട് കിഡ്‌നി സ്‌റ്റോണിനെ അലിയിച്ച് കളയുന്നു. ഇത് വേദന കുറക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് യൂറിക് ആസിഡിന്റെ ലെവല്‍ കുറക്കുന്നു. ദിവസവും തുളസി നീര് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു. ആറാഴ്ച തുളസി നീര് കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാം. ഇതിലുള്ള സിട്രിക് ആസിഡ് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എട്ട് ഔണ്‍സ് വെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നു.

സെലറി ജ്യൂസ്

സെലറി ജ്യൂസ്

സെലറി ജ്യൂസ് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഇത് ശരീരത്തിലെ ടോക്‌സിനെ ഇല്ലാതാക്കുന്നു. ഇത് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കുകയും സ്റ്റെപ് ബൈ സ്റ്റെപ് ആയി കിഡ്‌നി സ്റ്റോണിനെ അലിയിച്ച് കളയുന്നു. ദിവസവും സെലറി ജ്യൂസ് കഴിക്കുന്നത് ശീലമാക്കുക.

മാതള നാരങ്ങ ജ്യൂസ്

മാതള നാരങ്ങ ജ്യൂസ്

മാതള നാരങ്ങ ജ്യൂസ് കൊണ്ട് എല്ലാ വിധത്തിലും ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നു. ഇത് യൂറിനിലെ അസിഡിറ്റി ലെവല്‍ കുറക്കുന്നു. ഇത് ഭാവിയിലും കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കുന്നു. ദിവസവും മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് കിഡ്‌നിസ്‌റ്റോണിനെ അലിയിച്ച് കളയുന്നു.

 കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ് കഴിക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ കിഡ്‌നി ബീന്‍സ് കഴിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാം. നാരങ്ങ നീരില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിക്കാം. ഇത് കിഡ്‌നി സ്റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിന് ശേഷം അല്‍പം വെള്ളവും കൂടി കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

വീറ്റ് ഗ്രാസ് ജ്യൂസ്

വീറ്റ് ഗ്രാസ് ജ്യൂസ്

വീറ്റ് ഗ്രാസ് ജ്യൂസ് ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. 2-8 ഔണ്‍സ് വരെ ഇത് കുടിക്കാവുന്നതാണ്. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും കുടിക്കുന്നത് ശീലമാക്കാം.

വെണ്ടക്ക

വെണ്ടക്ക

വെണ്ടക്ക കഴിക്കുന്നതും കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും വെണ്ടക്ക കഴിക്കുന്നത് ഉത്തമമാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

കരിക്ക്

കരിക്ക്

കരിക്ക് അല്ലെങ്കില്‍ ഇളനീര് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളവര്‍ക്ക് നിര്‍ബന്ധമായും കുടിക്കാന്‍ ശ്രമിക്കേണ്ട ഒന്നാണ് കരിക്ക്. കരിക്ക് കിഡ്‌നിസ്‌റ്റോണിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉള്ളി നീര്

ഉള്ളി നീര്

ഉള്ളിനീര് കൊണ്ട് പല വിധത്തില്‍ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം. ഉള്ളി നീര് ജ്യൂസ് കഴിക്കുന്നത് ശീലമാക്കുക. മാത്രമല്ല ഉള്ളി ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാനും അലിയിച്ച് കളയാനും സഹായിക്കുന്നു.

English summary

home remedies for kidney stones

Here are the home remedies to melt kidney stones naturally at home.
Story first published: Monday, December 18, 2017, 17:28 [IST]
X
Desktop Bottom Promotion