അസിഡിറ്റിയ്ക്കു പരിഹാരം നെല്ലിക്കയും തൈരും

Posted By:
Subscribe to Boldsky

വയറ്റിലെ ഗ്യാസും അസിഡിറ്റിയുമെല്ലാം മിക്കവാറും പേര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നമാണ്. ഇത് ശരീരത്തിന്റെ ആകെയുള്ള അസ്വസ്ഥതയ്ക്കും വഴിയൊരുക്കും. പലപ്പോഴും ഗ്യാസിനും അസിഡിറ്റിയിക്കുമെല്ലാം ഇടയാക്കുന്നത് ജീവിതരീതികളും ഭക്ഷണശൈലികളുമാണ്. ഇതിനു പുറമെ ചില മരുന്നകളുടെ ഉപയോഗവും അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.

വയറ്റിലുണ്ടാകുന്ന ആസിഡാണ് അസിഡിറ്റിയ്ക്ക് ഇട വരുത്തുന്നത്. വയറ്റിലെ ആസിഡുണ്ടാകുന്നത് തടയുന്നതാണ് അസിഡിറ്റി തടയാനുള്ള വഴി. കാരണമെന്തായാലും ഏറെ അസ്വസ്ഥതകളുണ്ടാക്കുന്ന ഒന്നാണിത്. അസിഡിറ്റി അത്ര നിസാര രീതിയില്‍ തള്ളിക്കളയാനാകില്ല. കാരണം അസിഡിറ്റി കൂടുതലായാല്‍ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ പോലും വരാന്‍ സാധ്യതയുണ്ട്.

ഭക്ഷണശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിയ്ക്ക് ഇട വരുത്തുന്നത്. അധിക ഭക്ഷണവും സമയത്തിന് ഭക്ഷണം കഴിയ്ക്കാത്തതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും അസിഡിറ്റിയ്ക്ക് ഇട വരുത്തും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.ദഹിയ്ക്കുവാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളാണ് പലപ്പോഴും അസിഡിറ്റിയ്ക്ക് കാരണമാകാറ്. ഇത്തരം ഭക്ഷണശീലങ്ങള്‍ കുറയ്ക്കുക.അധികം മസാലയും ഉപ്പുമെല്ലാം അസിഡിറ്റിയ്ക്കു വഴിയൊരുക്കും.പുകവലി, മദ്യപാനം തുടങ്ങിയവ വയറ്റിലെ ആസിഡിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

സാധാരണയായി ഈ പ്രശ്നത്തിന് എല്ലാവരും കണ്ടെത്തുന്ന പരിഹാരം അന്‍റാസിഡുകള്‍ ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ അതില്ലാതെ പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളിലൂടെ അസിഡിറ്റി മാറ്റാനാവും. അങ്ങനെ ചെയ്യാനായാല്‍ മരുന്നുകളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാമെന്ന ഗുണവുമുണ്ട്.

പാല്‍

പാല്‍

കാല്‍സ്യത്താല്‍ സമ്പുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. അതുപോലെ തന്നെ തണുത്ത പാലിന് എരിച്ചില്‍ കുറയ്ക്കാനും കഴിവുണ്ട്. പഞ്ചസാര പോലുള്ളവയൊന്നും ചേര്‍ക്കാതെ വേണം തണുത്ത പാല്‍ കുടിയ്ക്കാന്‍. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.

വെണ്ണ

വെണ്ണ

വെണ്ണ ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഈ വെണ്ണ പിറ്റേന്ന് പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം കഴിക്കുക. നെഞ്ചെരിച്ചില്‍ ശമിക്കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്.ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും.

പെരും ജീരകം

പെരും ജീരകം

പെരും ജീരകം ഏറെ ഗുണങ്ങളുള്ളതാണ്. മികച്ച ദഹനം, മലബന്ധത്തില്‍ നിന്ന് മുക്തി എന്നിവയ്ക്ക് ഉത്തമമാണിത്. അള്‍സറിനെതിരെ പൊരുതാന്‍ കഴിയുന്ന ഫ്ലേവനോയ്ഡ്സ്, പ്‍ലാമിറ്റിക് ആസിഡ് തുടങ്ങി നിരവധി ഘടകങ്ങള്‍ പെരും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വയറിന് തണുപ്പ് നല്കുകയും, വയറ്റിലെ ആന്തരിക പാളിയുടെ തകരാറ് പരിഹരിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാലാണ് ഹോട്ടലുകളിലും മറ്റും ഭക്ഷണ ശേഷം പെരുഞ്ചീരകം നല്കുന്നത്. പെട്ടന്നുണ്ടാകുന്ന അസിഡിറ്റി പരിഹരിക്കാന്‍ അല്പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.

തുളസി

തുളസി

ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. അള്‍സറിനെ തടയാന്‍ സഹായിക്കുന്ന ശ്ലേഷ്മം ഉദരത്തിലുത്പാദിപ്പിക്കപ്പെടാന്‍ തുളസി സഹായിക്കും. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.

ക്യാബേജ്‌ നീര്‌

ക്യാബേജ്‌ നീര്‌

ക്യാബേജ്‌ നീര്‌ ദിവസം പല തവണയായി കുറേശെ വീതം കുടിയ്‌ക്കുക. ഇത്‌ അസിഡിറ്റിയ്‌ക്കുള്ള മറ്റൊരു പരിഹാരമാണ്‌.

വാഴപ്പഴം

വാഴപ്പഴം

ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ അസിഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ അസിഡിറ്റിയെ ചെറുക്കാന്‍ പറ്റിയതാണ് വാഴപ്പഴം. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. അസിഡിറ്റിക്കെതിരെ മികച്ച ഫലം കിട്ടാന്‍ നല്ലതുപോലെ പഴുത്ത വാഴപ്പഴം കഴിക്കുക.

 ഗ്രാമ്പൂ

ഗ്രാമ്പൂ

പ്രകൃതിദത്ത ഔഷധമായ ഗ്രാമ്പൂ പെരിസ്റ്റാള്‍സിസ് അഥവാ ഉദരത്തിലൂടെയുള്ള ആഹാരത്തിന്‍റെ ചലനത്തെ സജീവമാക്കുകയും, സ്രവം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ കൂടുതലായി ഉണ്ടാവുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഒരു ഗ്രാമ്പൂ വായിലിട്ട് കടിച്ച് പിടിക്കുക. ഇതില്‍ നിന്നുള്ള നീര് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

ഏലക്ക

ഏലക്ക

ആയുര്‍വേദവിധി പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. വയറ്റില്‍ അമിതമായി ഉണ്ടാകുന്ന ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് തടയുന്ന ദ്രവരൂപത്തിലുള്ള പാളിയെ ഏലക്കയിലെ ഘടകങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്‍റെ ചെറിയ മധുരവും, തണുപ്പിക്കാനുള്ള കഴിവും എരിച്ചിലിനും ഫലപ്രദമാണ്. രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കാം. പെട്ടന്ന് തന്നെ അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.

നെല്ലിക്ക

നെല്ലിക്ക

കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.

English summary

Home Remedies To Reduce Acidity

Home Remedies To Reduce Acidity, read more to know about
Story first published: Sunday, October 22, 2017, 10:30 [IST]