വയറുവേദനക്ക് ഉടന്‍ ഒറ്റമൂലി പരിഹാരം

Posted By:
Subscribe to Boldsky

വയറുവേദന ഏത് സമയത്ത് എപ്പോള്‍ വേണമെങ്കിലും വരാം. ഇതിന് പരിഹാരം കാണാന്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും തേടുന്നവരായിരിക്കും നിങ്ങള്‍. എന്നാല്‍ ഇനി ഇത്തരത്തില്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന വയറു വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. നിത്യ ജീവിതത്തില്‍ നമ്മളെ ഒരുപാട് പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് വയറു വേദന.

എന്തൊക്കെ ഒറ്റമൂലികളാണ് ഇത്തരത്തില്‍ വയറുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. ഭക്ഷണത്തിന്റെ അലര്‍ജി കൊണ്ടും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹന പ്രശ്‌നങ്ങള്‍ കൊണ്ടും പല വിധത്തില്‍ വയറുവേദന ഉണ്ടാവാം. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

നാവിലെ വെളുത്ത നിറത്തിന് പരിഹാരം ഉടന്‍

ആരോഗ്യത്തെ സഹായിക്കുന്ന ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ വയറു വേദനയെ ഇല്ലാതാക്കാം. സ്ഥിരമായി ചെയ്യുന്ന എന്തൊക്കെ ഒറ്റമൂലികള്‍ ഉണ്ട് എന്ന് നോക്കാം. ഇത്തരം ഒറ്റമൂലികളിലൂടെ വയറുവേദനക്ക് പരിഹാരം കാണാം.

ഇഞ്ചി

ഇഞ്ചി

വേദനകുറയ്ക്കാന്‍ സഹായിക്കുന്ന ഇഞ്ചി ഏറെ ഔഷധഗുണങ്ങളുള്ളതാണ്. ഇത് ദഹനം സുഗമമാക്കാനും വയറ് വേദനയ്ക്ക് ശമനം നല്കാനും സഹായിക്കും. ഉണങ്ങിയതിനേക്കാല്‍ പച്ച ഇഞ്ചിയാണ് കൂടുതല്‍ ഫലപ്രദം. ഏതാനും ഇഞ്ചി കഷ്ണങ്ങള്‍ ചൂട് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില്‍ ഇഞ്ചി സപ്ലിമെന്റുകള്‍ പോലെ മറ്റ് രൂപത്തിലുള്ളവ കടകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കാം.

പുതിന

പുതിന

വയറ് വേദന തടയാന്‍ പുതിന ഉത്തമമാണ്. ഏതാനും പുതിനയിലകളെടുത്ത് ചവച്ചിറക്കുക. ഇല ചായയിലിട്ട തിളപ്പിച്ച് കുടിക്കുന്നതും ഫലം നല്കും. ഒരു കപ്പ് വെള്ളം ചൂടാക്കി ഏതാനും പുതിന ഇല അതിലിട്ട് അരിച്ചെടുത്ത് കുടിക്കുക. മികച്ച ദഹനം നല്കാന്‍ പുതിനയ്ക്ക് കഴിവുണ്ട്. ദഹനക്കുറവിനും, ആര്‍ത്തവ സംബന്ധമായ വേദനയ്ക്കും പുതിന അനുയോജ്യമാണ്.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

നിരവധി രോഗങ്ങള്‍ക്ക് ശമനം നല്‍കാന്‍ കഴിവുള്ളതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയിലെ ഔഷധ ഘടകങ്ങള്‍ വേദനയ്ക്കിടയാക്കുന്ന വിരകളെ നീക്കം ചെയ്യും. അരകപ്പ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ഉദരസംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്കും. അതിസാരം, മലബന്ധം, ഗ്യാസ്, വയര്‍ ചീര്‍ക്കല്‍, കോച്ചിവലിക്കല്‍ എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് വയറ് വേദനയ്ക്ക് ശമനം നല്കും. അര മുറി നാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തിളക്കിയ ശേഷം കുടിക്കുക. നാരങ്ങയില്ലെങ്കില്‍ നാരങ്ങവെള്ളം ഉപയോഗിച്ചാലും മതി.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

അല്‍കസെല്‍റ്റ്‌സെര്‍ എന്ന ഉത്പന്നത്തിന് സമാനമാണ് ബേക്കിംഗ്‌സോഡ. നെഞ്ചെരിച്ചിലും, ദഹനക്കുറവും പരിഹരിക്കാന്‍ ഇത് ഉത്തമമാണ്. അന്റാസിഡുകളുടേതിന് സമാനമാണ് ഇവയുടെ പ്രവര്‍ത്തനം. അന്റാസിഡുകള്‍ അടിസ്ഥാനപരമായി സോഡിയം ബൈകാര്‍ബണേറ്റുകളാണ്. ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വേഗത്തില്‍ തന്നെ ഫലം ലഭിക്കും.

 അരി

അരി

വേദനയുള്ള ഭാഗത്ത് ചൂടേല്‍പിക്കുന്നത് വയറ് വേദന കുറയാന്‍ സഹായിക്കും. എന്നാല്‍ ഹീറ്റ് പാഡ് കൈവശമില്ലെങ്കില്‍ ഒരു കോട്ടണ്‍ തുണിയും അല്പം അരിയും ഉപയോഗിക്കാം. ഒരു കപ്പ് അരി വെള്ളത്തിലിട്ട് തിളപ്പിച്ച് അത് തുണിയിലിട്ട് കെട്ടുക. അതുപയോഗിച്ച് വേദനയുള്ള ഭാഗത്ത് ചൂട് നല്‍കാം.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

തുണി കെട്ടിയിരിക്കുന്നത് ഏറെ മുറുക്കിയല്ല എന്നത് ശ്രദ്ധിക്കണം.അയഞ്ഞിരുന്നാല്‍ അരി ഇളകുകയും എല്ലാ ഭാഗത്തും ചൂട് ലഭിക്കുകയും ചെയ്യും. ചൂട് അമിതമായുണ്ടെങ്കില്‍ അല്‍പനേരം കാത്തിരിക്കുക. അരിയില്‍ അല്‍പം കറുവപ്പട്ടയോ, കര്‍പ്പൂരമോ ചേര്‍ക്കുന്നത് സുഗന്ധം നല്‍കാനുപകരിക്കും.

മോരും ജീരകവും

മോരും ജീരകവും

മോരും ജീരകവും മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും വയറുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. പുളിച്ച മോരായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ഗ്യാസ് മൂലമുണ്ടാകുന്ന വയറുവേദനയാണെങ്കില്‍ ഉടന്‍ തന്നെ പരിഹരിക്കാന്‍ സഹായിക്കുന്നു.

ഉലുവ വേവിച്ച വെള്ളം

ഉലുവ വേവിച്ച വെള്ളം

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കഴിച്ചാലും അത് വയറുവേദനയെ ഉടന്‍ തന്നെ പരിഹരിക്കുന്നു. ഈ ഒറ്റമൂലിക്ക് ഏത് വയറു വേദനയേയും ഇല്ലാതാക്കാനുള്ള കഴിവുണ്ട് എന്നതാണ് സത്യം. നിമിഷ നേരം കൊണ്ട് തന്നെ വയറുവേദന ഇല്ലാതാവുന്നു.

 കൃഷ്ണതുളസിയില

കൃഷ്ണതുളസിയില

കൃഷ്ണ തുളസിയുടെ നീര് വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് വയറുവേദനക്ക് പരിഹാരം കാണാം. ഇത് പെട്ടെന്ന് തന്നെ വയറുവേദനക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

English summary

Home Remedies for Stomach Ache

Some natural and simple home remedies can give you quick relief
Story first published: Saturday, November 4, 2017, 16:19 [IST]
Subscribe Newsletter