ദാമ്പത്യ ജീവിതത്തില്‍ വില്ലന്‍ ഈ രോഗം

Posted By:
Subscribe to Boldsky

ദാമ്പത്യ ജീവിതത്തില്‍ രോഗങ്ങളും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ആരോഗ്യവും സുന്ദരകരവുമായ ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും വില്ലനാവുന്നത് ഇത്തരത്തിലുള്ള രോഗങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആദ്യം ശ്രമിക്കണം. ഏതൊക്കെയാണ് ദാമ്പത്യ രോഗത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍ എന്ന് തിരിച്ചറിയണം. ഇന്നത്തെ കാലത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും പലപ്പോഴും രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്.

ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍ നാം ലൈംഗികതയെ കുറിച്ച് ചിന്തിക്കുക പോലുമില്ല. എന്നാല്‍ രോഗങ്ങള്‍ വിട്ടുമാറാതെ നമ്മെ പിന്തുടരുമ്പോള്‍ അവ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്. ലൈംഗിക ജീവിതത്തിന്റെ താളംതെറ്റിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും കാര്യമായി തന്നെ മാറ്റം വരുത്തണം.

വൈകിക്കഴിക്കുന്ന അത്താഴം വിഷമാവുന്നതിങ്ങനെ

ആരോഗ്യത്തിന് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത് ചില രോഗങ്ങള്‍ എന്ന് നോക്കാം. ഇത് നിങ്ങളിലെ ലൈംഗികാരോഗ്യത്തേയും ദോഷകരമായാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ പലപ്പോഴും പല വിധത്തിലാണ് ബാധിക്കുന്നത്. എന്തൊക്കെയാണ് ആരോഗ്യത്തേയും ലൈംഗികാരോഗ്യത്തേയും തകര്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് നോക്കാം.

 നടുവേദന

നടുവേദന

നടുവേദനയും ലൈംഗികതയും തമ്മില്‍ നേരിട്ട് യാതൊരു ബന്ധവുമില്ല. എന്നാല്‍ പലരിലും ലൈംഗിക ബന്ധം വിരളമാകാനുള്ള പ്രധാന കാരണമിതാണ്. നട്ടെല്ലിനെ ബാധിക്കുന്ന ഡിസ്‌ക് തള്ളല്‍ (ഹെര്‍ണിയേറ്റഡ് ഡിസ്‌ക്), സ്പൈനല്‍ സ്റ്റെനോസിസ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചാല്‍ കഠിനമായ വേദന അനുഭവപ്പെടും. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക പ്രയാസമായിരിക്കും. നടുവേദനയുള്ളവരില്‍ നടത്തിയ പഠനത്തില്‍ 61 ശതമാനം പേരും ലൈംഗികബന്ധം കഴിവതും ഒഴിവാക്കുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പോലും അത് അവഗണിക്കരുത്. യോഗ, വ്യായാമം എന്നിവയിലൂടെ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുക.

വിഷാദരോഗം

വിഷാദരോഗം

ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗികതയില്‍ താത്പര്യമുണ്ടായിരിക്കണം. ഇത്തരം എല്ലാ വികാരങ്ങളുടെയും ഉത്ഭവം തലച്ചോറിലാണല്ലോ? ലൈംഗിക മോഹത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത് എന്തെങ്കിലും താളപ്പിഴ ഉണ്ടായാല്‍ ലൈംഗികശേഷിക്കുറവ് അനുഭവപ്പെടും. ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും അടിമപ്പെട്ടവരില്‍ ഇതാണ് സംഭവിക്കുന്നത്. വിഷാദരോഗത്തിന് നല്‍കുന്ന ചില മരുന്നുകളും ലൈംഗികതയെ ദോഷകരമായി ബാധിക്കാറുണ്ട്.

 പ്രമേഹം

പ്രമേഹം

നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതിലൊന്നാണ് ലൈംഗികശേഷിക്കുറവ്. പ്രമേഹബാധിതരായ പുരുഷന്മാരില്‍ 60-70 ശതമാനം പേര്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രമേഹം ലിംഗത്തിലേക്കുള്ള രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കും. ഇതിന് പുറമെ പ്രമേഹം നാഡികളെയും തകരാറിലാക്കും. അതുകൊണ്ട് ഉദ്ധാരണത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത് ശരിയായി സന്ദേശങ്ങള്‍ എത്താതെവരും.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം

സ്ത്രീകളിലെ ലൈംഗിക വികാരം ഹോര്‍മോണുകളുടെ അളവിലും മറ്റും ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ഹോര്‍മോണുകളുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും സ്ത്രീകളില്‍ ലൈംഗിക താത്പര്യം ഇല്ലാതാവുകയും ചെയ്യും. ഈ കാലളവില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നതും സാധാരണയാണ്. ശരിയായ ചികിത്സയിലൂടെയും കൗണ്‍സിലിംഗിലൂടെയും ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

 വാതം

വാതം

റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന വിഭാഗത്തില്‍ പെടുന്ന വാതം പുരുഷന്മാരിലെ ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. വാതം രക്തധമനികളെ ശോഷിപ്പിക്കുന്നതാണ് കാരണം. ഇത് ലൈംഗികശേഷിയും തകരാറിലാക്കും.

കിഡ്നി

കിഡ്നി

കിഡ്നി പ്രശ്നങ്ങളു സെക്സിനെ ബാധിക്കും. ഇവ ഹോര്‍മോണ്‍, നെര്‍വ് പ്രശ്നങ്ങളുണ്ടാക്കും. ലൈംഗികതാല്‍പര്യം കുറയാനും ഇത് വഴിയൊരുക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക.

പാര്‍ക്കിന്‍സണ്‍സ് രോഗം

പാര്‍ക്കിന്‍സണ്‍സ് രോഗം

പാര്‍ക്കിന്‍സണ്‍സ് രോഗം പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്നങ്ങളും ശീഘ്രസ്ഖലനവുമുണ്ടാക്കും. സ്ത്രീകളിലാകട്ടെ, യോനീഭാഗം വരണ്ടതാവുക, വജൈനല്‍ മസിലുകള്‍ വല്ലാതെ മുറുകുക തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ബിപി

ബിപി

ബിപിയുള്ളവര്‍ക്കും സെക്സ് പ്രശ്നങ്ങളുണ്ടാകുന്നത് സാധാരണം തന്നെ. ബിപിയ്ക്കു ഉപയോഗിക്കുന്ന പല മരുന്നുകളും ലൈംഗികശേഷിക്കുറവിനു കാരണമാകാറുണ്ട്.

 ഹൃദയം

ഹൃദയം

രോഗങ്ങള്‍ ഹൃദയാരോഗ്യവും ലൈംഗികതയുമായി അഭേദ്യമായ ബന്ധമുണ്ടെന്നു പറയാം. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണക്കുറവുണ്ടാക്കാം. പുകവലി, അമിത മദ്യപാനം തുടങ്ങിയവയെല്ലാം ഇതിന് വഴിയൊരുക്കും.

 കൊളസ്ട്രോള്‍

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇത് പരോക്ഷമായി ലൈംഗികജീവിതത്തിന് തടസം നില്‍ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ കുറക്കുന്നതിനും കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിക്കാതിരിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കുക.

English summary

health problems ruin physical intimacy with your partner

health problems that ruin physical intimacy with your partner read on
Story first published: Saturday, December 2, 2017, 18:53 [IST]