ക്ഷേത്രദര്‍ശനത്തില്‍ ശരീരത്തിനു സംഭവിയ്ക്കുന്നത്‌

Posted By:
Subscribe to Boldsky

ക്ഷേത്രങ്ങളില്‍ പൊതുവെ നാം പോകാറുള്ളത് ആത്മീയമായ കാര്യങ്ങള്‍ക്കായാണ്. മനസില്‍ സമാധാനം, ആഗ്രഹപൂര്‍ത്തീകരണത്തിനായുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങി പലര്‍ക്കും പലവിധ ഉദ്ദേശങ്ങളാണ്.

ആരോഗ്യത്തിനും ഏറെ ഗുണകരമാണ് അമ്പലദര്‍ശനം. പ്രത്യേകിച്ചും അമ്പലത്തിലെ ഓരോ ചിട്ടകള്‍ക്കും വിധികള്‍ക്കും പുറകില്‍ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പലവിധ കാര്യങ്ങളുമുണ്ട്.

ക്ഷേത്രദര്‍ശനം ഏതു വിധത്തിലാണ് ആരോഗ്യത്തെ സ്വാധീനിയ്ക്കുകയെന്നറിയൂ,

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ക്ഷേത്രങ്ങളില്‍ പ്രധാനമായും അഞ്ചു കര്‍മങ്ങള്‍ ചെയ്യാറുണ്ട്, മണിയടിയ്ക്കുക, കര്‍പ്പൂരം കത്തിയ്ക്കുക, പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കുക, പ്രദക്ഷിണം ചെയ്യുക, കുറി തൊടുക എന്നിവയാണിത്. ഇവ പഞ്ചേന്ദ്രിയങ്ങളെ പൊസറ്റീവായ വിധത്തില്‍ സ്വാധീനിയ്ക്കുന്നു.

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ചെരിപ്പിട്ട് അമ്പലത്തില്‍ പ്രവേശിയ്ക്കുന്നു. അമ്പലത്തിലെ നിലം പൊസറ്റീവ് ഊര്‍ജം നിറഞ്ഞതാണ്. ചെരിപ്പൂരി അമ്പലത്തില്‍ നടക്കുമ്പോള്‍ ഈ ഊര്‍ജം കാല്‍പാദത്തിലൂടെ ശരീരത്തിലെടുത്തുന്നു. നാം നമ്മുടെ ഈഗോ ഉപേക്ഷിച്ചാണ് അമ്പലത്തില്‍ കടക്കുന്നതെന്നതിനെയാണ് സിംബോളിക്കായി ചെരിപ്പൂരി വയ്ക്കുന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത്.

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

അമ്പലമണികള്‍ പഞ്ചലോഹങ്ങളടങ്ങിയതാണ്. ഇതിന്റെ മണിമുഴക്കം കാതുകളില്‍ പൊസറ്റീവ് സ്പന്ദനങ്ങളുണ്ടാക്കും. ഇതിന്റ ശബ്ദം നമുക്കു ശാന്തത നല്‍കും. തലച്ചോറിന്റെ ഇരുഭാഗങ്ങളും തമ്മില്‍ ലയത്തോടെ പ്രവര്‍ത്തിയ്ക്കാന്‍ ഇത് ഇട നല്‍കും.

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

കര്‍പ്പൂരം കത്തിയ്ക്കുമ്പോള്‍ അത് കണ്ണുകള്‍ക്ക് ഊര്‍ജം നല്‍കും. കര്‍പ്പൂരാരതി തൊട്ടു കണ്ണില്‍ വയ്ക്കുമ്പോള്‍ സ്പര്‍ശനത്തിലൂടെയും.

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

പൂക്കളുടെ കാഴ്ചയും ഗന്ധവുമെല്ലാം ഇന്ദ്രിയങ്ങള്‍ക്കുണര്‍വു നല്‍കുന്നു. ഇതുവഴി തലച്ചോറിനേയും സ്വാധീനിയ്ക്കുന്നു.

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ചെമ്പുപാത്രത്തില്‍ പൂക്കളും തുളസിയുമിട്ട തീര്‍ത്ഥം സേവിയ്ക്കുന്നതിന് ആരോഗ്യഗുണങ്ങളേറെയുണ്ട്. ചെമ്പുപാത്രത്തിലെ വെള്ളം കുടിയ്ക്കുന്നതിന് അതിന്റേതായ പല ആരോഗ്യഗുണങ്ങളുമുണ്ട്. ശരീരത്തിലെ വാത,പിത്ത,കഫദോഷങ്ങളെ ചെറുക്കാന്‍ ചെമ്പു പാത്രത്തിലെ വെള്ളം ഏറെ നല്ലതാണ്.

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

ക്ഷേത്രദര്‍ശനം ആരോഗ്യത്തിനും

പ്രദക്ഷിണം ചെയ്യുമ്പോള്‍ ക്ഷേത്രത്തിനു ചുറ്റും, വിഗ്രഹങ്ങളില്‍ നിന്നും ഉള്ള ഊര്‍ജം ശരീരത്തിലേയ്‌ക്കെത്തുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിനും ശാന്തമായ മനസിനും ഗുണകരം.

English summary

Health Benefits Of Visiting Temples

Health Benefits Of Visiting Temples, read more to know about
Story first published: Tuesday, August 1, 2017, 11:50 [IST]