കുതിര്‍ത്തു തൊലി കളഞ്ഞ 3 ബദാം രാവിലെ വെറുംവയറ്റില്

Posted By:
Subscribe to Boldsky

ഡ്രൈ നട്‌സ് പൊതുവേ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ്. നല്ല കൊഴുപ്പുള്ള, ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമായവ. തടി കുറയ്ക്കുക, ആവശ്യമായ പോഷകങ്ങള്‍ നല്‍കുക തുടങ്ങി ഒരു പിടി ഗുണങ്ങള്‍ ഇതിനുണ്ട്.

ഡ്രൈ നട്‌സില്‍ ഏറ്റവും ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ബദാം. ആല്‍മണ്ട്‌സ് എന്ന് അറിയപ്പെടുന്നത് ഇതില്‍ ഒരു പിടി ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ നല്ലൊരു ഉറവിടമാണ് ബദാം. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.

ബദാമില്‍ തന്നെ രണ്ടുതരമുണ്ട്. അല്‍പം കയ്പുള്ള ഒരു തരവുമുണ്ട്. ബദാം തൊലിയില്‍ എന്‍സൈമുകളെ ചെറുക്കുന്ന ഘടകമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ നീക്കി കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ കുതിര്‍ത്തു തൊലി നീക്കി കഴിയ്ക്കണംബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത്‌ വിടുന്ന ലിപാസ്‌ എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.

ദിവസവും രാവിലെ വെറുവയറ്റില്‍ കുതിര്‍ത്ത ബദാം 3 വീതം കഴിയ്ക്കുന്നത് വളരേയെറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നു വേണം, പറയാന്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

കുതിര്‍ത്ത ബദാം

കുതിര്‍ത്ത ബദാം

കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌. ബദാംമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. ബാദാംമിലെ മഗ്നീഷ്യത്തിന്‌ ഹൃദയ സ്‌തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്‌. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ ധമനികളില്‍ തടസ്സം ഉണ്ടാകുന്നത്‌ തടയാന്‍ സഹായിക്കും.

ബിപി

ബിപി

കുതിര്‍ത്തു തൊലി കളഞ്ഞ ബദാമിലെ പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് തീരെ കുറവുമാണ്.

 ക്യാന്‍സര്‍

ക്യാന്‍സര്‍

ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.

ഫോലിക്‌ ആസിഡ്‌

ഫോലിക്‌ ആസിഡ്‌

ബദാമില്‍ അടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. അതിനാല്‍ ഗര്‍ഭിണികളോട്‌ കുതിര്‍ത്ത ബദാം കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഇവയില്‍ ആല്‍ക്കലിയുടെ തോത് കൂടുതലുണ്ട്. ഇതുകൊണ്ടു തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും.

ബുദ്ധിശക്തിയും ഓര്‍മ്മയും

ബുദ്ധിശക്തിയും ഓര്‍മ്മയും

കൊഴുപ്പ്‌ ധാരാളം അടങ്ങിയിട്ടുള്ള ബദാം ബുദ്ധിശക്തിയും ഓര്‍മ്മയും മെച്ചപ്പെടാന്‍ സഹായിക്കും. അതിനാല്‍ ഓര്‍മ്മ കൂട്ടാന്‍ എല്ലാ ദിവസവും രാവിലെ കുറച്ച്‌ (4-6) കുതിര്‍ത്ത ബദാം കഴിക്കുക.

ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍

ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍

ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത്‌ വിടുന്ന ലിപാസ്‌ എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

വൈറ്റമിന്‍ ഇ, കാല്‍സ്യം എന്നിവയുള്ളതു കൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബദാം ഏറെ നല്ലതാണ്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.

പ്രമേഹം

പ്രമേഹം

ഇന്‍സുലിന്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ ബദാം നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം തടയാന്‍ സഹായകവുമാണ്.

മസിലുകള്‍

മസിലുകള്‍

വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.

വയറും തടിയും കുറയ്ക്കാന്‍

വയറും തടിയും കുറയ്ക്കാന്‍

ഇതില്‍ ധാരാളം നാരുകളുണ്ട് ഇതുകൊണ്ടുതന്നെ വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

രാത്രി മുഴുവന്‍

രാത്രി മുഴുവന്‍

രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വെച്ചതിന്‌ ശേഷം പുറത്തെ തൊലി കളഞ്ഞ്‌ കഴിക്കുക. ദിവസവും ശരിയായ രീതിയില്‍ ബദാം കഴിച്ചാല്‍ ഇതിന്റെ പരമാവധി ഗുണം ലഭിക്കും.

Read more about: health body
English summary

Health Benefits Of Soaked And Peeled Almonds In An Empty Stomach

Health Benefits Of Soaked And Peeled Almonds In An Empty Stomach, read more to know about
Story first published: Saturday, December 23, 2017, 9:15 [IST]