ദിവസവും അല്‍പം ചെറിയുള്ളി ശീലമാക്കണം.

Posted By:
Subscribe to Boldsky

ചെറിയ ഉള്ളിയ്ക്ക് സാമ്പാര്‍ ഉള്ളിയെന്നും പറയും. സവാളയുടെ വകതിരിവായ ഒന്ന്്. സ്വാദു കൂട്ടാനും ഇതുകൊണ്ടുള്ള ഉള്ളിസാമ്പാറുമെല്ലാം പ്രധാനപ്പെട്ടവയുമാണ്.

ചെറിയുള്ളി ആരോഗ്യത്തിനും ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെയാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നതും.

ചെറിയുള്ളിയുടെ ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ചെറിയുള്ളി കഴിച്ചാല്‍ സംഭവിയ്ക്കുന്നത്...

ചെറിയുള്ളി കഴിച്ചാല്‍ സംഭവിയ്ക്കുന്നത്...

ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും വെളുത്തുള്ളിയിലും ഉള്ളതിനേക്കാള്‍ കൂടുതലുമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ചെറിയുള്ളി. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങളും വരുത്തി വയ്ക്കും. വൈളുത്തുള്ളി ചതയ്ക്കുമ്പോള്‍ അലിസിന്‍ എ്ന്ന ആന്റിഓക്‌സിഡന്റ് രൂപപ്പെടുന്നു. ഇതുപോലെ ഉള്ളി ചതയ്ക്കുമ്പോഴും ഇതുല്‍പാദിപ്പിയ്ക്കപ്പെടും. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും.

രക്തക്കുറവിന്

രക്തക്കുറവിന്

ഇവയില്‍ കൂടിയ അളവില്‍ അയേണ്‍, കോപ്പര്‍ എന്നിവയുണ്ട്. ഇത് ശരീരത്തിലെ രക്താണുക്കളുടെ അളവു കൂട്ടും. രക്തക്കുറവിന് നല്ലൊരു പരിഹാരമാണ്.

ബിപി

ബിപി

ശരീരത്തിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

പ്രമേഹത്തിന്

പ്രമേഹത്തിന്

ചെറിയുള്ളിയിലെ അലിയം, അലൈല്‍ ഡിസള്‍ഫൈഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും ഏറെ നല്ലതാണ്. പ്രമേഹത്തിന് പരിഹാരമെന്നര്‍ത്ഥം.

ക്യാന്‍സറിന്

ക്യാന്‍സറിന്

ഇതിലെ ക്വര്‍സെറ്റിന്‍ എന്ന ഘടകം ആന്തരികാവയവങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറിന് കാരണമാകാറുണ്ട്. വൈറല്‍ അണുബാധകളെ ചെറുക്കാനും ഇത് ഏറെ നല്ലതാണ്.

ഇവയില്‍

ഇവയില്‍

ഇവയില്‍ ഫൈബര്‍, വൈറ്റമിന്‍ എ, ബി6, സി, ഫോളേറ്റ്, മാംഗനീസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

English summary

Health Benefits Of Shallots

Health Benefits Of Shallots, read more to know about
Story first published: Tuesday, September 12, 2017, 10:32 [IST]
Subscribe Newsletter