കല്ലുപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ മറക്കല്ലേ

Posted By:
Subscribe to Boldsky

ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അത്രക്ക് അത്യാവശ്യമുള്ള ഒന്നാണ് കല്ലുപ്പ്. കല്ലുപ്പിന്റെ ആരോഗ്യ ഗുണങ്ങളും അത്ര തന്നെ പ്രധാനപ്പെട്ടതാണ്. പൊടി ഉപ്പ് എളുപ്പത്തിന് വേണ്ടി നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ആരോഗ്യ ഗുണത്തേക്കാള്‍ കൂടുതലാണ് കല്ലുപ്പിന്റേത്.

പുരുഷന്റെ ശരീര ദുര്‍ഗന്ധത്തിനു പുറകില്‍

കല്ലുപ്പില്‍ സാധാരണ പൊടിയുപ്പിനേക്കാള്‍ കുറഞ്ഞ അളവിലാണ് സോഡിയം അടങ്ങിയിട്ടുള്ളത്. മാത്രമല്ല ആരോഗ്യത്തിനും പാചകത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പൊടി ഉപ്പ്. കല്ലുപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മിനറല്‍സ് ധാരാളം

മിനറല്‍സ് ധാരാളം

കല്ലുപ്പില്‍ മിനറല്‍സ് അടങ്ങിയിട്ടുണ്ട്. ഉപ്പ് ശരീരത്തില്‍ കൂടുതലായി എത്തിയാല്‍ മാത്രമേ പ്രശ്‌നമുള്ളൂ. എന്ന് കരുതി ഉപ്പ് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ സാധിക്കില്ല. ഇത് ആരോഗ്യത്തിന് വേണ്ട വിധത്തിലാണ് സഹായിക്കുന്നത്.

സോഡിയത്തിന്റ അംശം

സോഡിയത്തിന്റ അംശം

പൊടിയുപ്പിനെക്കാള്‍ സോഡിയത്തിന്റെ അംശം കല്ലുപ്പില്‍ കുറവാണ്. സോഡിയം ഒരളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ പാചകാവശ്യങ്ങള്‍ക്ക് കല്ലുപ്പ് ഉപയോഗിക്കണം.

 കല്ലുപ്പ് തരം തിരിക്കുന്നത്

കല്ലുപ്പ് തരം തിരിക്കുന്നത്

കല്ലുപ്പില്‍ അധികം പ്രൊസസിംഗ് നടക്കുന്നില്ല. പൊടിയുപ്പാകട്ടെ കെമിക്കല്‍ പ്രയോഗങ്ങള്‍ കഴിഞ്ഞാണ് നിങ്ങളുടെ കൈയില്‍ എത്തുന്നത്. ഇത് ആരോഗ്യത്തിന് ദോഷകരവുമാണ്.

 എളുപ്പത്തില്‍ പാചകത്തിനുപയോഗിക്കാം

എളുപ്പത്തില്‍ പാചകത്തിനുപയോഗിക്കാം

കല്ലുപ്പ് എളുപ്പം പാകം ചെയ്യാനും ഉപയോഗിക്കാനും കഴിയുന്ന ഒന്നാണ്. ഇത് പാചകം എളുപ്പവും സ്വാദുള്ളതും ആക്കി മാറ്റുന്നു.

കൂടുതല്‍ രുചി

കൂടുതല്‍ രുചി

പൊടിയുപ്പിനെ അപേക്ഷിച്ച് കല്ലുപ്പ് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് കൂടുതല്‍ രുചി നല്‍കും. അല്‍പം ഉപ്പ് ഇട്ടാല്‍ മാത്രം മതി.

പെട്ടെന്ന് അലിയുന്നു

പെട്ടെന്ന് അലിയുന്നു

കല്ലുപ്പ് പെട്ടെന്ന് ഭക്ഷണത്തില്‍ ഇട്ടാല്‍ അലിയില്ലെന്നത് നിങ്ങളുടെ തെറ്റായ ധാരണയാണ്. പെട്ടെന്ന് അലിയാന്‍ ഇതിന് കഴിവുണ്ട്.

അച്ചാറിടാന്‍

അച്ചാറിടാന്‍

അച്ചാറിട്ടു വയ്ക്കാനും ഉപ്പിലിട്ട് വയ്ക്കാനും എന്ത് കൊണ്ടും നല്ലത് കല്ലുപ്പ് തന്നെയാണ്. മാസങ്ങള്‍ കേടാകാതിരിക്കാന്‍ സഹായിക്കും.

എന്നാല്‍ ആവശ്യക്കാര്‍ കുറവ്

എന്നാല്‍ ആവശ്യക്കാര്‍ കുറവ്

കല്ലുപ്പിന് വിപണിയില്‍ ചിലവ് കുറവാണ്. നിങ്ങള്‍ക്ക് ഒരു നഷ്ടവുമില്ലാതെ ഗുണമേന്മയുള്ള കല്ലുപ്പ് വാങ്ങിക്കാം.

English summary

Health Benefits of Kosher Salt

Below is a list of several benefits that kosher salt provides.
Story first published: Tuesday, September 19, 2017, 15:14 [IST]
Subscribe Newsletter