ചൂട് മഞ്ഞള്‍പ്പൊടി വെള്ളം കൊഴുപ്പിനെ ഉരുക്കും

Posted By:
Subscribe to Boldsky

മഞ്ഞള്‍പ്പൊടിക്ക് ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. എന്തിനധികം വിഷത്തെ വരെ പ്രതിരോധിക്കാനുള്ള കഴിവ് മഞ്ഞള്‍പ്പൊടിക്കുണ്ട്. മഞ്ഞള്‍ അതുകൊണ്ട് തന്നെയാണ് പലപ്പോഴും കറികളിലും മറ്റും മഞ്ഞള്‍പ്പൊടി കൂടുതല്‍ ഉപയോഗിക്കുന്നതും. നമ്മളെ പ്രതിസന്ധിയിലാക്കുന്ന ഏത് രോഗത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. ഗുരുതരാവസ്ഥയില്‍ വരെ എത്തുന്ന ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വെറും ഒരു നുള്ള് മഞ്ഞള്‍പ്പൊടി മതി.

ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളം ഉണ്ട്. ഇത്തരത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. കാരണം നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ പ്രതിരോധിയ്ക്കുന്ന മഞ്ഞള്‍പ്പൊടിയ്ക്ക് അനാവശ്യ കൊഴുപ്പിനും തടയിടാന്‍ കഴിയും. നമ്മുടെ കറികളിലെല്ലാം മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നുവെങ്കിലും പലപ്പോഴും വിപണിയില്‍ നിന്നും വാങ്ങുന്ന മഞ്ഞള്‍പ്പൊടി നമുക്ക് ഇരട്ടിപ്പണിയാണ് തരുന്നത്.

വായില്‍ ഇടക്കിടക്ക്‌ മുറിവോ, അല്‍പം ശ്രദ്ധിക്കാം

പ്രകൃതി ദത്തമായി ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ അത് ഏത് രോഗത്തിനും പരിഹാരമാണ്. അല്‍പം ചൂടുവെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ മിക്‌സ് ചെയ്ത് രാവിലെ കഴിച്ച് നോക്കൂ. ഇത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ താഴെ പറയുന്നു.

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് മഞ്ഞള്‍പ്പൊടി വെള്ളം. ചൂടു മഞ്ഞള്‍ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുടിച്ചാല്‍ ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ വരെ ഇല്ലാതാക്കുന്നു.

 മറവിരോഗം

മറവിരോഗം

മറവി രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് മഞ്ഞള്‍ വെള്ളം. ഇതിലെ കുര്‍ക്കുമിന്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല തലച്ചോറിന്റെ നാഡീഞരമ്പുകള്‍ക്ക് ഉണര്‍വ്വും നല്‍കുന്നു.

കലോറി കുറയ്ക്കുന്നു

കലോറി കുറയ്ക്കുന്നു

കലോറി കുറയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ഇത് അധികമുള്ള തടിയേയും കൊഴുപ്പിനേയും എത്രയും പെട്ടെന്ന് തന്നെ ഉരുക്കിക്കളയുന്നു.

മഞ്ഞള്‍പ്പൊടി ചായയിലും

മഞ്ഞള്‍പ്പൊടി ചായയിലും

മഞ്ഞള്‍പ്പൊടി ചായയിലും മഞ്ഞള്‍പ്പൊടി വെള്ളം കുടിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ അല്‍പം ചായയില്‍ ഇട്ട് കഴിച്ചാല്‍ മതി. മറ്റ് സുഗന്ധവ്യഞ്ജനങ്ങളേക്കാള്‍ ആരോഗ്യം നിറഞ്ഞതാണ് മഞ്ഞള്‍പ്പൊടി എന്ന കാര്യത്തില്‍ സംശയം വേണ്ട.

അമിതവണ്ണം കുറയ്ക്കുന്നു

അമിതവണ്ണം കുറയ്ക്കുന്നു

അമിതവണ്ണം കുറയ്ക്കുന്നതിനും മഞ്ഞള്‍പ്പൊടി വെള്ളം സഹായിക്കുന്നു. വണ്ണം കൂട്ടാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ രക്ത ധമനികളുടെ എണ്ണവും കൂടുന്നു. പലപ്പോഴും ഇതില്‍ കൊഴുപ്പടിഞ്ഞു കൂടുകയും ചെയ്യും. എന്നാല്‍ മഞ്ഞള്‍പ്പൊടി വെള്ളം കഴിയ്ക്കുന്നത് ഇത്തരം കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മഞ്ഞള്‍പ്പൊടി വെള്ളം നല്ലതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റാണ് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മാംസാഹാരത്തിലും മഞ്ഞള്‍പ്പൊടി

മാംസാഹാരത്തിലും മഞ്ഞള്‍പ്പൊടി

തടി കുറയ്ക്കണം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ മഞ്ഞള്‍പ്പൊടി മാംസാഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഇത് മാംസത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു.

ശരീരത്തിന് ഉണര്‍വ്വ്

ശരീരത്തിന് ഉണര്‍വ്വ്

മൂടി പിടിച്ചിരിക്കുന്ന അവസ്ഥയെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിനും ശരീരത്തിന് ഉണര്‍വ്വും ഉന്‍മേഷവും നല്‍കുന്നതിനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മഞ്ഞള്‍ വെള്ളം. ഇതില്‍ അല്‍പം തേനും കൂടി ചാലിച്ച് ദിവസവും കഴിച്ചാല്‍ മതി.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും മഞ്ഞള്‍പ്പൊടി വെള്ളം സഹായിക്കുന്നു. ഇത് ശരീരത്തിലെ എല്ലാ വിഷാംശങ്ങളേയും ഇല്ലാതാക്കുന്നു.

English summary

health benefits of hot turmeric water

How To Use Turmeric For Weight Loss read on.
Story first published: Tuesday, January 2, 2018, 17:20 [IST]