കടല്‍ മത്സ്യങ്ങളേക്കാള്‍ ഗുണം പുഴമീനിന്

Posted By:
Subscribe to Boldsky

മത്സ്യവിഭവങ്ങള്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അയലയും മത്തിയും ആയിരിക്കും. മലയാളിയ്ക്കാകട്ടെ മീന്‍വിഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയൊരു ഭക്ഷണ ശീലം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ കടല്‍ മത്സ്യങ്ങളേക്കാള്‍ ഗുണവും രുചിയും ആരോഗ്യവും നല്‍കുന്നത് പുഴമത്സ്യങ്ങളാണ് എതാണ് സത്യം.

കുടലിലെ ക്യാന്‍സര്‍; സൂക്ഷിക്കുക ഈ ലക്ഷണങ്ങള്‍

പുഴമത്സ്യങ്ങള്‍ കഴിയ്ക്കുവരും ഒട്ടും കുറവല്ല. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പുഴമത്സ്യങ്ങള്‍ കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുത് എന്ന് നോക്കാം. ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ് പുഴമത്സ്യങ്ങളും കായല്‍ മത്സ്യങ്ങളും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പുഴമീനുകള്‍ വഴി ലഭിയ്ക്കുന്നത് എന്ന് നോക്കാം.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പുഴമീനുകള്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. ഹാര്‍ട്ടറ്റാക്ക് പോലുള്ള രോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് പുഴമീനുകള്‍.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ ഒന്നാണ് പുഴമീനുകള്‍. പുഴ മീന്‍ മാത്രമല്ല കായല്‍ മീനുകള്‍ക്കും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.

 ചര്‍മ്മ രോഗങ്ങള്‍ക്ക് പ്രതിവിധി

ചര്‍മ്മ രോഗങ്ങള്‍ക്ക് പ്രതിവിധി

ചര്‍മ്മ രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പുഴമീനുകള്‍. പുഴ മീനുകള്‍ കഴിയ്ക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പ്രതിവിധിയും നല്‍കുന്നു.

ആഴ്ചയില്‍ രണ്ട് തവണ

ആഴ്ചയില്‍ രണ്ട് തവണ

ആഴ്ചയില്‍ രണ്ട് തവണ പുഴമീനുകള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ബാക്കി ദിവസങ്ങളില്‍ മറ്റ് മീനുകള്‍ക്ക് പ്രാധാന്യം നല്‍കാം. എങ്കിലും ആഴ്ചയില്‍ രണ്ട് തവണ പുഴമീനുകള്‍ ശീലമാക്കാം.

 ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് പുഴമീനുകള്‍. കടല്‍ മീനുകളേക്കാള്‍ കൂടുതലാണ് പുഴമീനുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡ്.

 സ്തനാര്‍ബുദത്തെ തടയുന്നു

സ്തനാര്‍ബുദത്തെ തടയുന്നു

സ്തനാര്‍ബുദത്തെ തടയുന്നതിനും ഏറ്റവും മികച്ചതാണ് പുഴമീനുകള്‍. പുഴമീന്‍ സ്ത്രീകള്‍ ധാരാളം കഴിയ്ക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു.

English summary

health benefits of fresh water fishes

health benefits of fresh water fishes, read on to know more about it
Story first published: Saturday, May 20, 2017, 13:00 [IST]
Subscribe Newsletter