For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിവേപ്പിലപൊടി രാവിലെ, പ്രമേഹത്തിന് ഒറ്റമൂലി

കറിവേപ്പില കൊണ്ട് എങ്ങനെ ആരോഗ്യം വര്‍ദ്ധിപ്പിക്കാം എന്ന് മനസ്സിലാക്കാം

|

കറിവേപ്പിലക്ക് നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ട്. എന്നാല്‍ പലപ്പോഴും പല തരത്തിലാണ് ഇതിന്റെ ഉപയോഗം. ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് പല വിധത്തില്‍ കറിവേപ്പില ഉപയോഗിക്കാം. കറിയില്‍ കറിവേപ്പില ഇട്ടാലും പലരും അത് പെറുക്കിക്കളയുകയാണ് ചെയ്യുന്നത്.

പ്രമേഹത്തിന്റെ അംശം ശരീരത്തിലുണ്ടോ, ലക്ഷണമിതാപ്രമേഹത്തിന്റെ അംശം ശരീരത്തിലുണ്ടോ, ലക്ഷണമിതാ

എന്നാല്‍ കറിവേപ്പില പൊടിച്ച് അത് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. എന്തൊക്കെയാണ് കറിവേപ്പില പൊടി കഴിച്ചാല്‍ ആരോഗ്യത്തിന് ഉണ്ടാവുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന്് നോക്കാം. നമ്മള്‍ ഗുരുതരമെന്ന് കരുതുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കറിവേപ്പില പൊടി ഉപയോഗിക്കാം. എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ദിവസവും രാവിലെ അല്‍പം കറിവേപ്പില പൊടി വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കഴിക്കുക. ഇത് പ്രമേഹത്തിന് പരിഹാരം നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കറിവേപ്പില. വെറും വയറ്റില്‍ നാലോ അഞ്ചോ കറിവേപ്പില കഴിക്കുക. ഇത് ദിവസവും കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു.

 കണ്ണിന് ആരോഗ്യം

കണ്ണിന് ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില പൊടി വെറും വയറ്റില്‍ കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.

വിളര്‍ച്ചയെ ദൂരെനിര്‍ത്തുന്നു

വിളര്‍ച്ചയെ ദൂരെനിര്‍ത്തുന്നു

വിളര്‍ച്ചക്ക് പരിഹാരം കാണുന്ന കാര്യത്തിലും കറിവേപ്പില കേമനാണ്. അയേണിന്റേയും ഫോളിക് ആസിഡിന്റേയും ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് കറിവേപ്പില. ഇത് വിളര്‍ച്ചക്ക് പരിഹാരം നല്‍കുന്നു.

 കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കറിവേപ്പില മുന്നിലാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് കരളിനെ സംരക്ഷിക്കുന്നത്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നു. ഇതിലൂടെ കരളിന്റെ ആരോഗ്യം നല്ല രീതിയില്‍ ആവുന്നു.

 ഹൃദയത്തിന് ആരോഗ്യം

ഹൃദയത്തിന് ആരോഗ്യം

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും എന്നും മുന്നിലാണ് കറിവേപ്പില. വെറുംവയറ്റില്‍ എന്നും രാവിലെ കറിവേപ്പില കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോളിനെ കുറക്കാന്‍ സഹായിക്കുന്നു കറിവേപ്പില.

 ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറിവേപ്പില. രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

 ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറിവേപ്പില. വെറും അഞ്ചോ ആറോ കറിവേപ്പില ഉണക്കിപ്പൊടിച്ച് അത് തൈരില്‍ കലക്കി മിക്‌സ് ചെയ്ത് കഴിക്കാം. ഇത് ഡയറിയക്ക് പരിഹാരം നല്‍കുന്നു.

English summary

Health benefits of eating curry leaf powder on an empty stomach

amazing health benefits of curry leaves powder you should know about read on.
Story first published: Thursday, September 14, 2017, 13:34 [IST]
X
Desktop Bottom Promotion