കറ്റാര്‍ വാഴയും കരിക്കും; കുടവയര്‍ അപ്രത്യക്ഷമാകും

Posted By:
Subscribe to Boldsky

കറ്റാര്‍ വാഴക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും കറ്റാര്‍ വാഴ മുന്നിലാണ്. ഇളനീരിനും ഇതേ പോലെ തന്നെ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ട്. കറ്റാര്‍ വാഴ ജ്യൂസില്‍ ധാരാളം ഫാറ്റി ആസിഡുകളും പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഏത് രോഗത്തേയും പ്രതിരോധിക്കാന്‍ തക്ക പ്രതിരോധ ശേഷി കറ്റാര്‍ വാഴക്കുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ ഉണ്ടാവുന്ന ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ.

കറ്റാര്‍വാഴയോടൊപ്പം ഇളനീരും ചേരുമ്പോള്‍ ഇത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.നമ്മളില്‍ പലരേയും ഇന്നത്തെ കാലത്ത് ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കുടവയര്‍. ഇതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം എന്നത് പലപ്പോഴും വ്യായാമവും ഭക്ഷണ നിയന്ത്രണവും ആയിരിക്കും. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെയെല്ലാം മറന്നേക്കൂ. അമിത വ്യായാമവും ഭക്ഷണ നിയന്ത്രണവും എല്ലാം പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമാവുന്നത്. ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഇനി കറ്റാര്‍ വാഴ നീരിനും ഇളനീരിനും കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പൈനാപ്പിള്‍ ഉപ്പിലിട്ട് കഴിക്കണം, കാരണം

കുടവയര്‍ കുറക്കുന്നതിന് പെടാപാടുപെടുന്നവര്‍ക്ക് ഏറ്റവും ഉത്തമമായ പരിഹാരമാര്‍ഗ്ഗമാണ് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഈ മിശ്രിതം. കറ്റാര്‍ വാഴയില്‍ ഇളനീര്‍ ചേര്‍ക്കാതെ ഉപയോഗിച്ചാലും ചാടിയവയറിനെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സാധിക്കുന്നു. അതിനായി എങ്ങനെ കറ്റാര്‍ വാഴ ഇളനീര്‍ മിശ്രിതം തയ്യാറാക്കണം എന്ന് നോക്കാം. എങ്ങനെ തടി കുറക്കാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കണം എന്ന് നോക്കാം.

 കറ്റാര്‍ വാഴ നീരും ഇളനീരും

കറ്റാര്‍ വാഴ നീരും ഇളനീരും

കറ്റാര്‍വാഴ നീര് എടുത്ത് അതില്‍ അല്‍പം കരിക്കിന്‍ വെള്ളം മിക്‌സ് ചെയ്ത് സൂപ്പ് പരുവത്തില്‍ കുടിക്കുക. അരഗ്ലാസ്സ് കറ്റാര്‍വാഴ നീരും അരഗ്ലാസ്സ് ഇളനീരും ആണ് ചേര്‍ക്കേണ്ടത്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം.

കറ്റാര്‍വാഴ നീരും നാരങ്ങ നീരും

കറ്റാര്‍വാഴ നീരും നാരങ്ങ നീരും

ഇളനീര്‍ ഇഷ്ടമില്ലാത്തവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് നാരങ്ങ നീര്. നാരങ്ങ നീര് കൊണ്ടും അമിതവണ്ണം എന്ന പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ചെറു നാരങ്ങ ജ്യൂസില്‍ അല്‍പം കറ്റാര്‍ വാഴ ചേര്‍ത്ത് ശീലമാക്കാം. ഇത് ആരോഗ്യത്തിനും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

മറ്റ് ആരോഗ്യ ഗുണങ്ങള്‍

മറ്റ് ആരോഗ്യ ഗുണങ്ങള്‍

ഇവയല്ലാതെ ഇളനീരും കറ്റാര്‍ വാഴയും ചേരുമ്പോള്‍ മറ്റ് പല ആരോഗ്യ ഗുണങ്ങളും ഉണ്ട്. വെറും തടിയും വയറും കുറക്കുകയല്ലാതെ തന്നെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. എന്തൊക്കെയാണവ എന്ന് നോക്കാം.

 ദഹനത്തിന് ഉത്തമം

ദഹനത്തിന് ഉത്തമം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇത്. കറ്റാര്‍ വാഴയില്‍ ചെറിയ അളവില്‍ ഡൈജസ്റ്റീവ് എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇളനീരിലാകട്ടെ ബയോ ആക്ടീവ് എന്‍സൈമുകളും ധാരാളം ഉണ്ട്. ഇവ രണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോളിന്റെ അളവ്

കൊളസ്‌ട്രോളിന്റെ അളവ്

കൊളസ്‌ട്രോളിന്റെ അളവ് കൂടുതലുള്ളവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇത്. ഇത് ട്രൈഗ്ലിസറൈഡ്‌സിനെ ഇല്ലാതാക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവിനെ കുറക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിന് ഇളനീരും സഹായിക്കുന്നു. ഇത് രണ്ടും ആരോഗ്യത്തിന് വളരെയധികം ഗുണമാണ് ചെയ്യുന്നത്.

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഇവ രണ്ടും. നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. എന്നാല്‍ കറ്റാര്‍വാഴയും ഇളനീരും ചേരുമ്പോള്‍ അത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഓക്‌സിജന്‍ തലച്ചോറിലേക്കും ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

 രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

ഇന്നത്തെ കാലത്ത് നമ്മളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. കറ്റാര്‍ വാഴ ധമനികളിലൂടെയുള്ള രക്തയോട്ടത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ഇതിന് സഹായിക്കുന്നത്. ഇളനീരാകട്ടെ ഇതിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ശരീരത്തെ എപ്പോഴും തണുപ്പിച്ച് കൊണ്ടിരിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഇവ രണ്ടും മുന്നിലാണ്. വൈറസ് മൂലമുണ്ടാകുന്ന ഏത് ആരോഗ്യ പ്രശ്‌നവും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ കറ്റാര്‍വാഴക്ക് കഴിയുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇളനീരിന്റെ കാര്യവും വ്യത്യസ്തമല്ല. ഇതിലുള്ള നിയാസിന്‍, ഇന്‍ബോഫഌബിന്‍ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം ഇന്നത്തെ കാലത്ത് ഇല്ലാതിരിക്കുക എന്നത് വളരെ സങ്കീര്‍ണമായ ഒന്നാണ്. കാരണം അത്രയേറെ പ്രമേഹ രോഗികള്‍ ഇന്നത്തെ കാലത്തുണ്ട്. എന്നാല്‍ പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴയും ഇളനീരും. കറ്റാര്‍ വാഴ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

 തൊണ്ടവേദനക്ക് ആശ്വാസം

തൊണ്ടവേദനക്ക് ആശ്വാസം

തൊണ്ടവേദന പോലുള്ള പ്രശ്‌നങ്ങള്‍ പല വിധത്തില്‍ നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. എന്നാല്‍ ഇനി തൊണ്ട വേദനക്ക് ആശ്വാസം നല്‍കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. രണ്ട് സ്പൂണ്‍ കറ്റാര്‍ വാഴ നീരില്‍ അര സ്പൂണ്‍ ഇളനീര് മിക്‌സ് ചെയ്ത് കഴിക്കുന്നത് തൊണ്ടവേദനയെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

English summary

Health benefits of coconut water aloe vera mix

Here are some reason to drink coconut water and aloe vera mix read on to know more about it.
Story first published: Friday, December 22, 2017, 12:11 [IST]