For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്‌ളാക്‌സ് സീഡ് തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍

|

ഫ്‌ളാക്‌സീഡുകള്‍ കാഴ്ചയില്‍ മുതിരയോടു സാമ്യം തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. ചണവിത്തുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ടധികം ഉപയോഗിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ പലരും ഉപയോഗിക്കുന്ന ഒന്നാണിത്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്ന്.

ഫ്‌ളാക്‌സ് സീഡുകളുടെ ഏറ്റവും വലിയ കാര്യം ഇത് പ്രമേഹത്തിന് പറ്റിയ നല്ലൊരു മരുന്നാണെന്നതാണ്. ഇതല്ലാതെയും പല ആരോഗ്യഗുണങ്ങളും ഫ്‌ളാക്‌സ സീഡുകള്‍ക്കുണ്ട്.പുരാതന കാലം മുല്‍ക്കേ ഇത് ഉപയോഗിച്ച് വന്നിരുന്നു. ഈജിപ്തിലെ നെഫെര്‍തിതിയുടെ കാലത്തും ചണവിത്ത് ഉപയോഗിച്ചിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് റ്റിസി, അല്‍സി എന്നീ പേരുകളിലും ഇന്ത്യയില്‍ അറിയപ്പെടുന്നു. കഠിനാധ്വാനത്തിലേര്‍പ്പെടുന്ന കര്‍ഷകര്‍ തങ്ങളുടെ ആഹാരത്തില്‍ ചണവിത്ത് ഉള്‍പ്പെടുത്തുന്നു.

ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകളെയാണ് നല്ല കൊഴുപ്പുകള്‍ എന്ന് പറയുന്നത്. ഒരു സ്പൂണ്‍ ചണവിത്തില്‍ 1.8 ഗ്രാം ഒമേഗ 3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.ന്‍റി ഓക്സിഡന്‍റ് ശേഷിയുള്ളതും, സസ്യ ഈസ്ട്രജന്‍ അടങ്ങിയതുമാണ് ലിഗ്നന്‍. മറ്റ് സസ്യഭക്ഷണങ്ങളേക്കാള്‍ 75 മുതല്‍ 800 വരെ മടങ്ങ് ലിഗ്നന്‍ അടങ്ങിയതാണ് ചണവിത്ത്.ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബര്‍ അടങ്ങിയതാണ് ചണവിത്ത്.

ഇതു വേവിച്ചു കഴിയ്ക്കുകയോ വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുകയോ വറുത്തു പൊടിച്ചു കഴിയ്ക്കുകയോ ചെയ്യാം.

ഫ്‌ളാക്‌സ് സീഡുകള്‍ ദിവസവും കഴിയ്ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ദഹനവ്യവസ്ഥയെ

ദഹനവ്യവസ്ഥയെ

ചണവിത്ത് പോഷകങ്ങള്‍ ലഭ്യമാക്കാനും, ഔഷധഗുണങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു.. ഇത് പൊടിച്ച് വേണം ഉപയോഗിക്കാന്‍. മുഴുവനായി കഴിച്ചാല്‍ ദഹിക്കാതെ വരും. ചണവിത്ത് വെള്ളത്തോടൊപ്പം ദിവസവും കഴിച്ചാല്‍ ആവശ്യമായ ഫൈബര്‍ ലഭ്യമാവുകയും ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യും.

ഫൈബറിന്‍റെ ഉയര്‍ന്ന അളവ്

ഫൈബറിന്‍റെ ഉയര്‍ന്ന അളവ്

ഫൈബറിന്‍റെ ഉയര്‍ന്ന അളവ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. വയര്‍ നിറഞ്ഞതായി തോന്നാനും അത് വഴി ഭക്ഷണം കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും, കുടലിന്‍റെ പ്രവര്‍ത്തനം സുഗമമാക്കാനും ഇത് സഹായിക്കും.

ഹോട്ട് ഫ്ലാഷ്

ഹോട്ട് ഫ്ലാഷ്

ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകളില്‍ ധാന്യങ്ങളിലോ, ജ്യൂസിലോ, തൈരിലോ ചേര്‍ത്ത് രണ്ട് സ്പൂണ്‍ ചണവിത്ത് കഴിക്കുന്നത് ഹോട്ട് ഫ്ലാഷ് എന്നറിയപ്പെടുന്ന, പെട്ടന്നുള്ള വിയര്‍ക്കലും, നെഞ്ചിടിപ്പ് വര്‍ദ്ധിക്കലും കുറയ്ക്കാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയുടെ 57 ശതമാനം വരെ കുറയ്ക്കാന്‍ ചണവിത്തിന് സാധിക്കും. ചണവിത്ത് ഒരാഴ്ച പതിവായി കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും.

എരിച്ചില്‍

എരിച്ചില്‍

എ.എല്‍.എ, ലിഗ്നന്‍ എന്നീ ഘടകങ്ങള്‍ പാര്‍ക്കിന്‍സണ്‍സ്, ആസ്ത്മ പോലുള്ള രോഗങ്ങളുടെ അനുബന്ധമായുണ്ടാകുന്ന എരിച്ചില്‍ തടയാന്‍ സഹായിക്കും. എ.എല്‍.എ മനുഷ്യരിലെ എരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലും ലിഗ്നന് എരിച്ചിലുണ്ടാക്കുന്ന ചില ഘടകങ്ങളെ കുറയ്ക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും

ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും

സസ്യജന്യമായ ഒമേഗ 3 ഫാറ്റി ആസിഡിന് ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും തടയാനാവും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഹൃദയമിടിപ്പ് സാധാരണനിലയിലാക്കാനും, താപനില കുറയ്ക്കാനും ഇതിന് കഴിവുണ്ട്. ചണവിത്തിലെ ഒമേഗ 3 ആസിഡ് വെള്ള രക്താണുക്കള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗങ്ങളിലടിയുന്നത് തടയുകയും ലോഹാംശങ്ങളടിഞ്ഞ് രക്തക്കുഴലുകളില്‍ തടസമുണ്ടാകുന്നത് ഇല്ലാതാക്കുകയും ചെയ്യും.

സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍,

സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍,

സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടലിലുണ്ടാകുന്ന ക്യാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ ചണവിത്തിന് കഴിവുണ്ട്. ചണവിത്തിലെ ലിഗ്നന്‍ എന്ന ഘടകം, ഹോര്‍മോണുകളെ എളുപ്പത്തില്‍ ബാധിക്കുന്ന ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളതാണ്. ഇവ ടാമോക്സിഫെന്‍ എന്ന സ്തനാര്‍ബുദത്തിനുള്ള മരുന്നിന്‍റെ ഫലത്തെ ദോഷകരമായി ബാധിക്കുകയുമില്ല.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ചണവിത്ത് ഏതാനും സ്പൂണ്‍ കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കും. നിങ്ങളുടെ ഭക്ഷണ താല്പര്യങ്ങളെന്തായാലും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ ഗുണകരമായവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് സാധാരണയായി മത്സ്യങ്ങളിലാണ് കാണപ്പെടുന്നത്. എന്നാല്‍ വളരെ ചുരുക്കമായി മാത്രമാണ് മത്സ്യം കഴിക്കുന്നതെങ്കില്‍ കുറഞ്ഞ കൊളസ്ട്രോള്‍, ആകര്‍ഷകമായ ചര്‍മ്മം എന്നിവ സാധ്യമാകാതെ പോകും. അതിന് പകരമായി ചണവിത്ത് കഴിക്കാം.

പ്രമേഹം

പ്രമേഹം

ഫ്‌ളാക്‌സ് സീഡ് പതിവായി കഴിക്കുന്നത് പ്രമേഹം ഭേദമാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂര്‍ത്തിയായവരില്‍ ഹീമോഗ്ലോബിന്‍ എ 1 സി ടെസ്റ്റിലാണ് ഇത് കണ്ടെത്തിയത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചണവിത്ത് ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ശീലമാക്കാം.

തടി

തടി

ഫ്‌ളാക്‌സ് സീഡുകള്‍ ഇട്ടു തിളപ്പിച്ച വെള്ളം തടി കുറയ്ക്കാനും ഏറെ നല്ലതാണ്. തലേ ദിവസം ഫ്‌ളാക്‌സ് സീഡുകള്‍ വെള്ളത്തിലിട്ടു വച്ച് പിറ്റേന്നു രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കാം.

Read more about: health body
English summary

Health Benefits Of Flax Seeds Boiled Water

Health Benefits Of Flax Seeds Boiled Water, read more to know about
X
Desktop Bottom Promotion