For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും കാടമുട്ട കഴിച്ചാല്‍

|

ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് കാടമുട്ട. അഞ്ചു സാധാരണ മുട്ടയുടെ ഗുണം ഒരു കാടമുട്ടയിലൂടെ ലഭിയ്ക്കുമെന്നു പറയാം.

പലതരത്തിലുള്ള പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും കലവറയാണ് കാടമുട്ട. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ അത്യുത്തമം. വൈറ്റമിനുകള്‍ മാത്രമല്ല, പ്രോട്ടീനുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കാടമുട്ട തീരെ ചെറുതാണെങ്കിലും ഗുണങ്ങളില്‍ മറ്റേതിനേക്കാളും മുന്‍പന്തിയിലാണ്. ഇതു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പോഷകങ്ങളുടെ ഒരു കലവറ

പോഷകങ്ങളുടെ ഒരു കലവറ

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.

അയേണ്‍

അയേണ്‍

കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍

കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍

കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ സ്‌റ്റോണ്‍

എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

ആന്റി-ഇന്‍ഫഌമേറ്ററി

ആന്റി-ഇന്‍ഫഌമേറ്ററി

കാടമുട്ടയില്‍ ആന്റി-ഇന്‍ഫഌമേറ്ററി അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും.

തലച്ചോറിന്റെ കാര്യക്ഷമത

തലച്ചോറിന്റെ കാര്യക്ഷമത

കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും.

ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്,

ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്,

ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.

ഛര്‍ദ്ദി, വയറുവേദന, ഓക്കാനം

ഛര്‍ദ്ദി, വയറുവേദന, ഓക്കാനം

കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ മാറ്റി തരും.

Read more about: health egg
English summary

Health Benefits Of Eating Quail Eggs

Health Benefits Of Eating Quail Eggs, read more to know about
X
Desktop Bottom Promotion