എള്ളും തേനും ചേര്‍ത്തു വെറുംവയറ്റില്‍ കഴിയ്ക്കൂ

Posted By:
Subscribe to Boldsky

നമ്മുടെ ആരോഗ്യം കുറേയെല്ലാം നാം കഴിയ്ക്കുന്ന ഭക്ഷണത്തേയും നമ്മുടെ ജീവിതശൈലികളേയുമെല്ലാം ആശ്രയിച്ചിരിയ്ക്കും. പല അസുഖങ്ങളേയും മാറ്റി നിര്‍ത്താന്‍ ഇതുകൊണ്ടുതന്നെ സാധിയ്ക്കുകയും ചെയ്യും.

ആരോഗ്യഗുണം നല്‍കുന്ന ഭക്ഷണക്കൂട്ടുകള്‍ പലതുമുണ്ട്. സ്വാദിനേക്കാള്‍ കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന പലതും. ഇത്തരം ചിലതു കഴിയ്ക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുക മാത്രമല്ല, പല അസുഖങ്ങളേയും തടഞ്ഞു നിര്‍ത്തുകയും ചെയ്യും.

ഇത്തരത്തിലെ ഒരു കൂട്ടാണ് തേനും എള്ളും. ആരോഗ്യഗുണങ്ങള്‍ ഏറെയുളള ഒരു കൂട്ട്.

തേന്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ്. ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒന്ന്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. കോള്‍ഡിനും ചുമയ്ക്കുമെല്ലാം നല്ലൊന്നാന്തരം മരുന്നുകൂട്ട്. തടി കുറയ്ക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനുമുള്ള ഒരു നല്ല ഭക്ഷണവസ്തു.

എള്ളും ആരോഗ്യഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ്. എള്ളു തന്നെ പല വിധത്തിലുമുണ്ട്. ഇതില്‍ ധാരാളം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. എള്ളില്‍ നിന്നെടുക്കുന്ന എള്ളെണ്ണയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

അയേണിന്റെ ഒരു പ്രധാന സ്രോതസാണ് എള്ള്. വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ അത്യുത്തമം. ഇത് രക്തക്കുറവിനുളള സ്വാഭാവിക പരിഹാരമാണ്. സ്ത്രീകള്‍ക്കുള്ള പല ആര്‍ത്തവപ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണ് ഇതെന്നു പറയാം. ഗര്‍ഭാശയ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം.എള്ളില്‍ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും എള്ള് ഉത്തമമാണ്. ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്നിന്‍ എന്ന ധാതുവും ഇതില്‍ ധാരാളമുണ്ട്.

എള്ള് തേനിനു പുറമെ കല്‍ക്കണ്ടം, ശര്‍ക്കര എന്നിവ ചേര്‍ത്തും കഴിയ്ക്കാം. ഇതുകൊണ്ടുതന്നെ സ്‌നാക്‌സായി നാം കഴിയ്ക്കുന്ന എള്ളുണ്ട ആരോഗ്യത്തിനും മികച്ച ഒന്നുതന്നെയാണ്.

എളളും തേനും ചേരുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. പല അസുങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നാണിത്. ഹൃദയത്തിനും കൊളസ്‌ട്രോള്‍ കുറയക്കാനും പ്രമേഹത്തിനുമെല്ലാം ഉപകാരപ്രദമായ മരുന്ന്. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇവ രണ്ടും ചേര്‍ന്ന കൂട്ട് സഹായകമാണ്. വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, വൈറ്റമിന്‍ ഇ, ഒമേഗ ത്രീ ഫാററി ആസിഡുകള്‍ , ഒമേഗ 6 ഫാറ്റി ആസിഡ് എന്നിങ്ങനെ ധാരാളം ഘടകങ്ങള്‍ ചേര്‍ന്നതാണ് തേന്‍, എള്ള് കൂട്ട്.

തേനും എള്ളും ഒരു സ്പൂണില്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇതല്ലെങ്കില്‍ ഇത് ഗ്ലാസ് ജാറില്‍ കലര്‍ത്തി വച്ച് ദിവസവും ഓരോ സ്പൂണ്‍ വീതം കഴിയ്ക്കാം.

തേനും എള്ളും കലര്‍ന്ന മിശ്രിതത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കൂ,

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ് തേനും എള്ളും ചേര്‍ന്ന മിശ്രിതം. തേന്‍ സ്വാഭാവികമായി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നു തന്നെയാണ്. എള്ളാകട്ടെ, ശരീരത്തിലെ ദോഷകരമായ ബാക്ടീരിയകളെ തടഞ്ഞു നിര്‍ത്തും. ഈ രീതിയില്‍ ഇവ രണ്ടും ചേരുന്നത് ശരീരത്തിന് പ്രതിരോധശേഷി ഇരട്ടിയാകാന്‍ സഹായകമാകും.

മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍

മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍

മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് എള്ളും തേനും കലര്‍ന്ന മിശ്രിതം. കൃത്രിമ മധുരങ്ങളേക്കാള്‍ തേനിന്റെ സ്വാഭാവികമധുരം ശരീരത്തിന് ദോഷം വരുത്തില്ല. വായയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇവ രണ്ടും ചേരുമ്പോള്‍ വിശപ്പു കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ഭക്ഷണനിയന്ത്രണത്തിനു സഹായിക്കുകയും ചെയ്യും.

ആര്‍ത്തവപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ആര്‍ത്തവപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ആര്‍ത്തവപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് എള്ളും തേനും. ആര്‍ത്തവം വേഗമെത്താന്‍ ഇത് നല്ലൊരു ഉപായമാണ്. ആര്‍ത്തവസമയത്തെ വയറുവേദന കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേനും എള്ളും കലര്‍ന്ന മിശ്രിതം.

വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണ്

വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണ്

വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണ് തേനും എള്ളും കലര്‍ന്ന മിശ്രിതം. തേനിലെ ആന്റിഓക്‌സിഡന്റുകള്‍ വയറ്റിലെ ലൈനിംഗിനെ സംരക്ഷിയ്ക്കും. എള്ള് വയറ്റിലെ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്

എള്ളില്‍ കാല്‍സ്യം ധാരാളമുണ്ട് ഇതുകൊണ്ടുതന്നെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. തേനിലും എള്ളിലുള്ളത്ര കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേര്‍ത്ത് ദിവസവും കഴിയ്ക്കുന്നത് പ്രായമേറുമ്പോള്‍ എല്ലിനുണ്ടാകുന്ന പല പ്രശ്‌നങ്ങളും തടഞ്ഞു നിര്‍ത്താന്‍ ഉത്തമമാണ്.

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് എള്ളും തേനും കലര്‍ന്ന മിശ്രിതം. എനര്‍ജി ഡ്രിങ്കുകളുടെ ഗുണം നല്‍കുന്ന ഒന്നെന്നു വേണം, പറയാന്‍. ഇത് വെറുംവയറ്റില്‍ രാവിലെ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

എള്ളും തേനും കലര്‍ന്ന മിശ്രിതം ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും പ്രമേഹത്തിനും ന്ല്ലതായതും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്.

കിഡ്‌നിയുടെ ആരോഗ്യത്തിനും

കിഡ്‌നിയുടെ ആരോഗ്യത്തിനും

കിഡ്‌നിയുടെ ആരോഗ്യത്തിനും എള്ള് തേന്‍ മിശ്രിതം ഏറെ ഗുണകരമാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാന്‍ സഹായിക്കും. കിഡ്‌നിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഏറെ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് എറെ നല്ലതാണ്. ഓര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരം. ബുദ്ധിശക്തി വളരുന്നതിനും ഇത് ഏറെ നല്ലതാണ്. കുട്ടികള്‍ക്ക് ഇത് നല്‍കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേനും എള്ളും. ശരീരത്തില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളും നീക്കം ചെയ്താണ് തേന്‍ തടി കുറയ്ക്കുന്നത്. എള്ളിനും തടി കുറയ്ക്കാന്‍ കഴിയും. വിശപ്പു കുറച്ചും ദഹനം ശക്തിപ്പെടുത്തിയുമാണ ഇത് സാധിയ്ക്കുന്നത്.

Read more about: health, body
English summary

Health Benefits Of Eating Honey And Sesame Seeds In An Empty Stomach

Health Benefits Of Eating Honey And Sesame Seeds In An Empty Stomach
Subscribe Newsletter