ദിവസവും മീന്‍ കഴിച്ചാല്‍......

Posted By:
Subscribe to Boldsky

മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ ഒന്നാണ് മത്സ്യം എന്നു വേണമെങ്കില്‍ പറയാം. മലയാളികള്‍ക്കു പുറമെ ബംഗാളികളും ്ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കും.

മീന്‍ കറിവച്ചും വറുത്തും കഴിയ്ക്കുമ്പോള്‍ ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് എത്ര പേര്‍ ചിന്തിക്കാറുണ്ട്.

ദിവസവും മീന്‍ കഴിച്ചാല്‍......

ദിവസവും മീന്‍ കഴിച്ചാല്‍......

മീനിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് വളരെ നല്ലതാണ്. ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡ്‌സ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയാണ് മീന്‍ ചെയ്യുന്നത്.

ദിവസവും മീന്‍ കഴിച്ചാല്‍......

ദിവസവും മീന്‍ കഴിച്ചാല്‍......

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിനും മീന്‍ നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഇതിന് കാരണം. ആര്‍ത്രൈറ്റിസ്, പ്രോസ്‌റ്റൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് ഇത് നല്ല മരുന്നാണ്.

ദിവസവും മീന്‍ കഴിച്ചാല്‍......

ദിവസവും മീന്‍ കഴിച്ചാല്‍......

തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കാനും മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് കഴിയും. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്ലതാണ്. സീകോഡ് ടാബ്ലറ്റുകള്‍ കഴിയ്ക്കുന്നതിന്റെ ഒരു കാര്യം ഇതാണ്.

ദിവസവും മീന്‍ കഴിച്ചാല്‍......

ദിവസവും മീന്‍ കഴിച്ചാല്‍......

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ മീന്‍ നല്ലതാണ്. ഇത് ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, ഡ്രൈ ഐ തുടങ്ങിയ രോഗങ്ങള്‍ വരാതെ തടയും.

ദിവസവും മീന്‍ കഴിച്ചാല്‍......

ദിവസവും മീന്‍ കഴിച്ചാല്‍......

ചര്‍മത്തിനും മീന്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും. ചര്‍മമിനുപ്പിനും പ്രായക്കുറവ് തോന്നാനും ഇത് സഹായിക്കും.

ദിവസവും മീന്‍ കഴിച്ചാല്‍......

ദിവസവും മീന്‍ കഴിച്ചാല്‍......

മീന്‍ കഴിച്ചാല്‍ തടി കുറയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫിഷ് ഓയില്‍ ഫാറ്റ് സെല്‍സിനെ നശിപ്പിക്കുകയും അതുവഴി കൊഴുപ്പ് അടിഞ്ഞുകൂടാതെ നോക്കുകയും ചെയ്യും.

Read more about: health, fish
English summary

Health Benefits Of Eating Fish

Health Benefits Of Eating Fish, read more to know about
Subscribe Newsletter