ദിവസവും ഒരുപിടി മുരിങ്ങയില കഴിച്ചാല്‍

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന പല ഭക്ഷ്യവസ്തുക്കളുമുണ്ട്. മായം കലരാത്ത, അതേ സമയം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഭക്ഷണങ്ങള്‍.

ഇത്തരത്തില്‍ പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മുരിങ്ങയില. മുരിങ്ങാക്കായ ആളുകള്‍ ഉപയോഗിയ്ക്കുമെങ്കിലും നമ്മുടെ വളപ്പുകളില്‍ ഒരു കാലത്തു സുലഭമായ മുരിങ്ങയിലെ പലരും അവഗണിയ്ക്കാറാണ് പതിവ്. ഇത് നന്നാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടാകാം, ഒരു കാരണം. ഇല്ലെങ്കില്‍ സുലഭമായി ലഭിയ്ക്കുന്നുവെന്ന കാരണത്താല്‍ തന്നെ, വലിയ വില കൊടുക്കാതെ കിട്ടുമെന്നുള്ളതുകൊണ്ടുതന്നെ നാം അവഗണിച്ചു കളയുന്ന. ഒന്ന്.

മുരിങ്ങയിലെ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരമാണ്. ദിവസവും ഒരു പിടി മുരിങ്ങയിലയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചാല്‍ ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ പലതായിരിയ്ക്കും.

മുരിങ്ങയില ഒരു പിടി നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തണമെന്നു പറയുന്നതിന്റെ കാരണത്തെക്കുറിച്ചറിയൂ,

പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹരോഗികള്‍ ദിവസവും മുരിങ്ങയില കഴിയ്ക്കുന്നത് ഷുഗറിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്.

ഹൈ ബിപി

ഹൈ ബിപി

ഒരു പിടി മുരിങ്ങയില ചൂടുവെള്ളത്തിലിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കാം. ഹൈ ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

എല്ലിന്റെ ആരോഗ്യത്തിനും

എല്ലിന്റെ ആരോഗ്യത്തിനും

കാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്.

അകാലനര

അകാലനര

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.

ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും

ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും

ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും .

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഇവ കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ മെച്ചപ്പെടുന്നു.

പനി, ജലദോഷം

പനി, ജലദോഷം

വൈറ്റമിന്‍ സി കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നല്‍കും. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും.

ലൈംഗിക താല്‍പര്യം

ലൈംഗിക താല്‍പര്യം

ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുവാനും പുരുഷന്മാരുടെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും മുരിങ്ങയില വളരെ നല്ലതാണ്.

വിളര്‍ച്ചയുള്ള

വിളര്‍ച്ചയുള്ള

വിളര്‍ച്ചയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുമാണിത്. ഇരുമ്പിന്റെ നല്ലൊരു ഉറവിടം.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മലബന്ധം

മലബന്ധം

ഇതിലെ നാരുകള്‍ മലബന്ധം അകറ്റുന്നതിന് ഏറെ നല്ലതാണ്. ദഹനം പെട്ടെന്ന് നടക്കാന്‍ സഹായിക്കും.

Read more about: health body
English summary

Health Benefits Of Eating Drumstick Leaves Daily

Drumstick leaves are very healthy. It gives a handful of health benefits. Read more to know about,