For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ

തണ്ണിമത്തന്‍ തോടും കുരുവും തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നതു പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്,

|

തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് ഏറെ ഉത്തമമായ ഒരു ഭക്ഷ്യവസ്തുവാണ്. ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്ന്.

സാധാരണ തണ്ണിമത്തന്റെ ഉള്ളിലെ കാമ്പെടുത്ത് കുരുവും തോടുമെല്ലാം കളയുകയാണ് പതിവ്. എന്നാല്‍ കാമ്പിനൊപ്പം തന്നെ തണ്ണിമത്തന്‍ കുരുവും തോടുമെല്ലാം ഗുണകരമാണ്.

തണ്ണിമത്തന്‍ തോടും കുരുവും തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നതു പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്, ഇതെക്കുറിച്ചു കൂടുതലറിയൂ,

പ്രമേഹത്തിനുളള പരിഹാരമാണിത്

പ്രമേഹത്തിനുളള പരിഹാരമാണിത്

ഒരു പിടി തണ്ണിമത്തന്‍ കുരു ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു 15 മിനിററു തിളപ്പിച്ചു കുടിയ്ക്കാം. 3 ദിവസം അടുപ്പിച്ചു കുടിച്ച് പിന്നീട് ഒരു ദിവസം കുടിയ്ക്കാതെ വീണ്ടും ആവര്‍ത്തിയ്ക്കാം. പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണിത്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ദിവസവം ഇതു തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ മഗ്നീഷ്യമാണ് സഹായകമാകുന്നത്.

മുടി

മുടി

മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിലിനും ശിരോചര്‍മത്തിലെ ചൊറിച്ചിലുനുമെല്ലാം തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്.

ചര്‍മസൗന്ദര്യത്തിന്

ചര്‍മസൗന്ദര്യത്തിന്

ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ചര്‍മസൗന്ദര്യത്തിന് ഏറെ ആരോഗ്യകരമവുമാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

തണ്ണിമത്തന്റെ കുരുക്കളില്‍ ധാരാളം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏറ്റവും ഗുണകരവുമാണ്.

ബിപി

ബിപി

ഇതിലെ ആര്‍ജിനൈന്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ ഗുണകരമാണ്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയാനും ഏറെ ഗുണകരം.

അമിനോആസിഡുകള്‍

അമിനോആസിഡുകള്‍

തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിരിയ്ക്കുന്ന അമിനോആസിഡുകള്‍ ശരീരത്തിലെ കോശങ്ങളേയും എല്ലുകളേയുമെല്ലാം ശക്തിയുള്ളതാക്കുന്നു.

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി കോപ്ലംക്‌സ് ധാരാളമടങ്ങിയതാണ് തണ്ണിമത്തന്‍ കുരു. ഇതില്‍ നിയാസിന്‍, ഫോളേറ്റ്, തയാമിന്‍, പാന്റോത്തെനിക് ആസിഡ്, വൈറ്റമിന്‍ ബി 6 എന്നിവ ധാരാളമുണ്ട്. ഇവ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

മുടിയ്ക്കു കറുപ്പു നല്‍കുന്നതിന്

മുടിയ്ക്കു കറുപ്പു നല്‍കുന്നതിന്

തണ്ണിമത്തന്‍ കുരുവിലെ കോപ്പര്‍ മുടിയ്ക്കു കറുപ്പു നല്‍കുന്നതിന് ഏറെ സഹായകമാണ്.

വരണ്ട ചര്‍മമുള്ളവര്‍ക്ക്

വരണ്ട ചര്‍മമുള്ളവര്‍ക്ക്

വരണ്ട ചര്‍മമുള്ളവര്‍ക്ക് ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സാധിയ്ക്കുന്ന ഏറ്റവും നല്ല ഒരു വഴിയാണ് തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും.

എഡിമ

എഡിമ

തണ്ണിമത്തന്‍ കുരു ഉണക്കിപ്പൊടിച്ചത് ഒരു ടീസ്പൂണും ഒരു ടീസ്പൂണ്‍ തേനുമായി കലര്‍ത്തി മുക്കാല്‍ കപ്പ് വെള്ളത്തില്‍ ചേര്‍ത്തു കലക്കി കുടിയ്ക്കുക. ഇത് തയ്യാറാക്കി ഉടനെ കുടിയ്ക്കണം. ദിവസം രണ്ടു തവണ. എഡിമ അഥവാ കാലില്‍ വെള്ളംകെട്ടി നില്‍ക്കുന്ന അവസ്ഥയ്ക്കുള്ള നല്ല പരിഹാരമാണിത്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമം.

ലൈംഗികശേഷി

ലൈംഗികശേഷി

തണ്ണിമത്തന്റെ കുരുവിട്ട തിളപ്പിച്ച വെള്ളവും തോടിട്ടു തിളപ്പിച്ച വെള്ളവും പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

Read more about: health body
English summary

Health Benefits Of Drinking Watermelon Seeds Boiled Water

Health Benefits Of Drinking Watermelon Seeds Boiled Water
X
Desktop Bottom Promotion