For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുണ്ട നിറത്തിലുള്ള തേന്‍ ഉപയോഗിയ്ക്കണം, കാരണം

ഇരുണ്ട നിറത്തിലെ തേനാണ് കൂടുതല്‍ നല്ലതെന്നു പറയും. ഇതിന്റെ അടിസ്ഥാനമെന്തെന്നു നോക്കൂ,

|

തേന്‍ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒന്ന്. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന പ്രധാനപ്പെട്ടൊരു പ്രകൃതിദത്ത വസ്തു.

എന്നാല്‍ തേന്‍ ഗുണങ്ങള്‍ മുഴുവനായി ലഭിയ്ക്കണമെങ്കില്‍ നല്ല ശുദ്ധമായ തേന്‍ വേണം, ഉപയോഗിയ്ക്കാന്‍. തേനില്‍ തന്നെ രണ്ടു നിറങ്ങളില്‍ ലഭ്യമാകുന്നവയുണ്ട്. ഇരുണ്ട നിറത്തിലെ തേനും നിറം കുറഞ്ഞ തേനും.

ഇരുണ്ട നിറത്തിലെ തേനാണ് കൂടുതല്‍ നല്ലതെന്നു പറയും. ഇതിന്റെ അടിസ്ഥാനമെന്തെന്നു നോക്കൂ,

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

തേനിന് ഗുണം നല്‍കുന്നത് ഇതിലെ ആന്റിഓക്‌സിന്റുകളാണ്. ഡാര്‍ക് ഹണിയില്‍ ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുണ്ട്. ഇതിലെ ഫിനോലിക്‌സ്, പെപ്‌റ്റൈഡ്, ഓര്‍ഗാനിക് ആസിഡ്, എന്‍സൈമുകള്‍ എന്നിവയാണ് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നത്.

ക്യാന്‍സര്‍. പ്രായക്കുറവ്, കൊളസ്‌ട്രോള്‍

ക്യാന്‍സര്‍. പ്രായക്കുറവ്, കൊളസ്‌ട്രോള്‍

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ തടയാന്‍ ഏറെ നല്ലതാണ്. ഇത് ക്യാന്‍സര്‍. പ്രായക്കുറവ്, കൊളസ്‌ട്രോള്‍ തടയുക, ,പ്രമേഹം തടയുക തുടങ്ങിയവയ്‌ക്കൊക്കെ സഹായകമാണ്.

രുചി

രുചി

ആരോഗ്യകരം മാത്രമല്ല, ഇരുണ്ട തേന്‍ പൊതുവെ രുചികരവുമാണ്.

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

ഇരുണ്ട തേനില്‍ വൈറ്റമിന്‍ സി ഏറെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഗുണം ചെയ്യും.

ഷുഗര്‍ തോത്

ഷുഗര്‍ തോത്

ഇരുണ്ട തേനില്‍ ഷുഗര്‍ തോത് കുറവാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ ഇതുപയോഗിയ്ക്കുന്നതാണ് നല്ലത്.

അള്‍സറുള്ളവര്‍ക്ക്

അള്‍സറുള്ളവര്‍ക്ക്

വയററില്‍ അള്‍സറുള്ളവര്‍ക്ക് ദിവസവും ഡാര്‍ക് ഹണി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വയറിനേയും കുടലിനേയും സുഖപ്പെടുത്തും.

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന് ഡാര്‍ക് ഹണി കൂടുതല്‍ നല്ലതാണ്. ശരീരത്തില്‍ നിന്നും വിഷാംശം കൂടുതല്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും.

യൂറിക് ആസിഡ് തോത്

യൂറിക് ആസിഡ് തോത്

ദിവസവും ഇരുണ്ട തേന്‍ കഴിയ്ക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് തോത് കൃത്യമായി നില നിര്‍ത്താന്‍ ഏറെ നല്ലതാണ്.

ഡാര്‍ക് ഹണിയില്‍

ഡാര്‍ക് ഹണിയില്‍

പൊട്ടാസ്യം, സോഡിയം, മാംഗനീസ്, അയേണ്‍ തുടങ്ങിയ ഘടകങ്ങള്‍ ഡാര്‍ക് ഹണിയില്‍ കൂടുതലുണ്ട്.

ഗ്യാസ്ട്രിക് ആസിഡ്

ഗ്യാസ്ട്രിക് ആസിഡ്

വയറ്റിലെ ഗ്യാസ്ട്രിക് ആസിഡ് തോത് വര്‍ദ്ധിയ്ക്കാതെ നില നിര്‍ത്താന്‍ ഇരുണ്ട തേന്‍ ഏറെ നല്ലതാണ്.

English summary

Health Benefits Of Dark Honey

Health Benefits Of Dark Honey, Read more to know about,
Story first published: Monday, August 28, 2017, 12:12 [IST]
X
Desktop Bottom Promotion