ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

Posted By:
Subscribe to Boldsky

ധാന്യങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് ബാര്‍ലി. എന്നാല്‍ ഇതിന് പ്രാധാന്യമേറെ പൊതുവെ നല്‍കാറില്ല.

ബാര്‍ലിയ്ക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ചില അസുഖങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ബാര്‍ലി.

ബാര്‍ലി ശീലമാക്കുന്നത് പലതരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ഓട്‌സില്‍ കാണുന്ന ബീറ്റ ഗ്ലൂക്കാന്‍ ബാര്‍ലിയിലും അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ഈ ധാന്യം ശരീരത്തില്‍ നിന്നും വിഷാംശം പുറത്തു കളയാന്‍ സഹായിക്കുന്നു.

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ഇതേ രീതിയില്‍ ഇത് കൊഴുപ്പകറ്റുകയും ചെയ്യും. കൊഴുപ്പു മാത്രമല്ല, വയറിനും അതുവഴി ആരോഗ്യത്തിനും ദോഷം ചെയ്യുന്നവ ബാര്‍ലി ശരീരത്തില്‍ നിന്നും നീക്കം.

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

മൂത്രതടസം മാറ്റാനും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ബാര്‍ലി.

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ഇതു കഴിയ്ക്കുന്നത് വാതസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്. വാതപ്രശ്‌നങ്ങള്‍ മാറണമെങ്കില്‍ ഇത് കൂടുതല്‍ കഴിയ്ക്കണമെന്നു മാത്രം.

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ദഹനപ്രശ്‌നം അകറ്റുക, മലബന്ധം ഒഴിവാക്കുക എന്നിവയ്ക്കു പുറമെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷമം നല്‍കാനും ബാര്‍ലിയ്ക്കു സാധിക്കും.

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ബാര്‍ലി വേവിച്ചു കഴിയ്ക്കാന്‍ പ്രയാസമെങ്കില്‍ ബാര്‍ലി വെള്ളം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. വാങ്ങുന്ന ബാര്‍ലിപ്പൊടിയേക്കാള്‍ നല്ലത് വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ബാര്‍ലി വെള്ളമാണ്. ഇതിനായി മുഴുവന്‍ ബാര്‍ലി ഉപയോഗിക്കണമെന്നു മാത്രം.

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ബാര്‍ലി ശീലമാക്കിയാല്‍ രോഗമൊഴിയും

ബാര്‍ലി വാങ്ങി നല്ലപോലെ വേവിയ്ക്കുക. ഇത് വേവിക്കാന്‍ അല്‍പം വെള്ളം കൂടുതല്‍ എടുക്കാം. ഈ വെള്ളം അരിച്ചെടുത്ത് ഇതില്‍ അല്‍പം ചെറുനാരങ്ങനീര് ചേര്‍ക്കുക. വേണമെന്നുള്ളവര്‍ക്ക് മധുരത്തിനു വേണ്ടി അല്‍പം തേനോ ഷുഗര്‍ ഫ്രീയോ ചേര്‍ക്കാം. ഇത് ഫ്രിഡ്ജില്‍ വച്ച് ദീര്‍ഘകാലം ഉപയോഗിക്കാം.

Read more about: health body
English summary

Health Benefits Of Barley

Health Benefits Of Barley, Read more to know about,
Story first published: Friday, October 6, 2017, 19:04 [IST]