.പൊക്കിളില്‍ അല്‍പം എണ്ണ പുരട്ടൂ, കാരണം

Posted By:
Subscribe to Boldsky

പൊക്കിള്‍ അമ്മയും കുഞ്ഞുമായുള്ള ബന്ധത്തിന്റെ സ്ഥിരമായുള്ള അടയാളമെന്നു പറയാം പൊക്കിള്‍ക്കൊടിയിലൂടെയാണ് അമ്മയില്‍ നിന്നും കുഞ്ഞിനാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നതും.

പൊക്കിളിനു ചുറ്റുമായി നാഡികളുടെ സ്ഥാനവുമുണ്ട്. ആയുര്‍വേദപ്രകാരം പൊക്കിള്‍ ശരീരത്തിലെ പല അവയവങ്ങളുടേയും പ്രവര്‍ത്തനം നിയന്ത്രിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ പൊക്കിളിന്റെ കാര്യത്തില്‍ കാര്യമായ ശ്രദ്ധയും വേണം. അശ്രദ്ധ പാടില്ലെന്നര്‍ത്ഥം. ആവശ്യമായ സംരക്ഷണം പലരും അവഗണിയ്ക്കുന്ന പൊക്കിളിനും വേണം.

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുടേയും ആരോഗ്യം സംരക്ഷിയ്ക്കുന്നതില്‍ ശരീരത്തിലെ ഭാഗങ്ങള്‍ക്കു തന്നെ പ്രധാന സ്ഥാനമുണ്ട്. പൊക്കിളും ഇത്തരത്തില്‍ ഒന്നാണ്. പൊക്കിള്‍ എപ്പോഴും വൃത്തിയാക്കി വയ്ക്കണം. പൊക്കിളിനുണ്ടാകുന്ന അണുബാധകള്‍ പരിഹരിയ്ക്കണം.

ശരീരത്തില്‍ നാം എണ്ണ പുരട്ടി കുളിയ്ക്കാറുണ്ട്.ചര്‍മത്തിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ പ്രധാനമാണ്. എന്നാല്‍ പൊക്കിളില്‍ അല്‍പം എണ്ണ പുരട്ടിയാലോ. ഗുണങ്ങള്‍ പലതാണ്.

ആയുര്‍വേദം പറയുന്ന ഒരു ചികിത്സാസമ്പ്രദായം കൂടിയാണ് പൊക്കിളില്‍ എണ്ണ പുരട്ടുന്നത്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പലതരം എണ്ണകള്‍ പുരട്ടാം. തികച്ചും പ്രകൃതിദത്തമായ വഴിയെന്നു വേണമെങ്കില്‍ പറയാം.

പൊക്കിളില്‍ എണ്ണ പുരട്ടുന്നത് ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ്. പൊക്കിളില്‍ ദിവസവും അല്‍പം എണ്ണ പുരട്ടുന്നതു കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചറിയൂ,

വയറുവേദന

വയറുവേദന

വയറുവേദന ശമിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് പൊക്കിളില്‍ എണ്ണ പുരട്ടുന്നത്. ഫുഡ് പോയ്‌സണ്‍, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന വയറുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമെന്നു വേണമെങ്കില്‍ പറയാം. ജിഞ്ചര്‍, പെപ്പര്‍മിന്റ് ഓയിലുകളാണ് ഇതിനു നല്ലത്. ഇവ ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവയില്‍ കലര്‍ത്തിയാണ് പുരട്ടേണ്ടത്. തനിയെ പുരട്ടരുത്.

വരണ്ട ചര്‍മത്തിനുള്ള സ്വാഭാവിക പ്രതിവിധി

വരണ്ട ചര്‍മത്തിനുള്ള സ്വാഭാവിക പ്രതിവിധി

പൊക്കിളില്‍ എണ്ണ പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള സ്വാഭാവിക പ്രതിവിധിയാണെന്നു പറയാം. പ്രത്യേകിച്ചു മഞ്ഞുകാലത്ത് ചര്‍മം കൂടുതല്‍ വരണ്ടതാകുന്ന അന്തരീക്ഷത്തില്‍. ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി പുരട്ടേണ്ടത്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ ഏറെ നല്ലതാണ്.

മാസമുറ വേദന

മാസമുറ വേദന

മാസമുറ വേദന കുറയ്ക്കാന്‍ പൊക്കിളില്‍ എണ്ണ പുരട്ടുന്നത് ഏറെ നല്ല്താണ്. പെപ്പര്‍മിന്റ്, ജിഞ്ചര്‍, സേജ് ഓയിലുകളാണ് കൂടുതല്‍ നല്ലത്. ഇത് നേര്‍പ്പിച്ചു വേണം, പുരട്ടാന്‍.

പൊക്കിളിലെ അഴുക്കു കളയാനുള്ള നല്ലൊരു വഴി

പൊക്കിളിലെ അഴുക്കു കളയാനുള്ള നല്ലൊരു വഴി

പൊക്കിളിലെ അഴുക്കു കളയാനുള്ള നല്ലൊരു വഴിയാണിത്. അഴുക്ക് പൊക്കിളില്‍ പഴുപ്പിനും അണുബാധകള്‍ക്കുമെല്ലാം കാരണമാകും. ഗ്രേപ് ഓയില്‍, സാഫഌവര്‍, ജൊജോബ ഒായിലുകള്‍ ഇതിനായി ഉപയോഗിയ്ക്കാം. കോട്ടന്‍ മുക്കി ഇവിടെ വൃത്തിയാക്കാം.

അണുബാധകളകറ്റാനുള്ള മികച്ചൊരു വഴി

അണുബാധകളകറ്റാനുള്ള മികച്ചൊരു വഴി

അണുബാധകളകറ്റാനുള്ള മികച്ചൊരു വഴിയാണ് പൊക്കിളില്‍ എണ്ണ പുരട്ടുന്നത്. കടുകെണ്ണ, ടീ ട്രീ ഓയില്‍, വെളിച്ചെണ്ണ എന്നിവ ഇതിനുള്ള മികച്ച വഴിയുമാണ്. ഇത് പൊക്കിളില്‍ പുരട്ടാം.

നേവല്‍ ചക്ര

നേവല്‍ ചക്ര

ആയുര്‍വേദത്തില്‍ നേവല്‍ ചക്ര എന്നു പറയുന്നു. പൊക്കിളിന് ചുറ്റുമുള്ള ചക്രം, ഇവിടെ ഊര്‍ജവും ചിന്താശക്തിയെ നിയന്ത്രിയ്ക്കുന്ന ഘടകങ്ങളുമെല്ലാം ഉണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. സര്‍ഗശക്തി വര്‍ദ്ധിയ്ക്കാനും നല്ല ഊര്‍ജത്തിനുമെല്ലാം ഈ ഭാഗം ഉത്തേജിപ്പിച്ചു വയ്ക്കണമെന്നും ആയുര്‍വേദം പറയുന്നു. ഇതിനുള്ള വഴി ഇവിടെ പനിനീര്, ചന്ദനത്തൈലം എന്നിവ പുരട്ടുന്നതാണെന്നും ആയുര്‍വേദം വിവരിയ്ക്കുന്നു.

പ്രത്യുല്‍പാദന ശേഷി

പ്രത്യുല്‍പാദന ശേഷി

സ്ത്രീകളില്‍ ഈ ഭാഗം പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും ഈ ഭാഗത്ത് ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കും. സ്ത്രീകളില്‍ മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും പുരുഷന്മാരില്‍ ബീജസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് സഹായിക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഈ രീതി നല്ല്താണ്

മൂന്നു തുള്ളി വെളിച്ചെണ്ണയോ നെയ്യോ

മൂന്നു തുള്ളി വെളിച്ചെണ്ണയോ നെയ്യോ

രാത്രി കിടക്കുന്നതിനു മുന്‍പ് മൂന്നു തുള്ളി വെളിച്ചെണ്ണയോ നെയ്യോ പൊക്കിളില്‍ ഒഴിയ്ക്കുക. പൊക്കളിനു ചുററും അല്‍പം പരുട്ടുകയും ചെയ്യാം. കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറാന്‍ ഇത് നല്ലതാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ

കിടക്കും മുന്‍പ് 3 തുള്ളി ആവണക്കെണ്ണ പൊക്കിളില്‍ വീഴ്ത്തുകയും പൊക്കിളിനു ചുറ്റും പുരട്ടുകയും ചെയ്താല്‍ മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ലെമണ്‍ ഓയില്‍

ലെമണ്‍ ഓയില്‍

ലെമണ്‍ ഓയില്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇത് പൊക്കിളില്‍ ഒഴിയ്ക്കുന്നത് മുഖത്തെ പിഗ്മന്റേഷനുള്ള നല്ലൊരു പ്രതിവിധിയാണ്.

കടുകെണ്ണ

കടുകെണ്ണ

ഈ രീതിയില്‍ കടുകെണ്ണ പൊക്കിളില്‍ പുരട്ടിയാല്‍ ക്ഷീണത്തിനു കുറവുണ്ടാകും. രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുകയും ചെയ്യും.

ബദാം ഓയില്‍

ബദാം ഓയില്‍

ഇതേ രീതിയില്‍ ബദാം ഓയില്‍ പൊക്കിളില്‍ വീഴ്ത്തുന്നത് മുഖത്തിന് തിളക്കവും സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കും.

നീം ഓയില്‍

നീം ഓയില്‍

നീം ഓയില്‍ അഥവാ ആര്യവേപ്പെണ്ണ പൊക്കിളിനു ചുറ്റും പുരട്ടുന്നതും ഒഴിയ്ക്കുന്നതുമെല്ലാം മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്.

രാത്രി

രാത്രി

രാത്രി ഇത് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ശരീരത്തിന് കൂടുതല്‍ നേരം ഇത് ആഗിരണം ചെയ്തു പ്രയോജനം ലഭിയ്ക്കും.

Read more about: health body
English summary

Health Benefits Of Applying Oil On Your Belly Button

Health Benefits Of Applying Oil On Your Belly Button, Read more to know about,