For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

മുടികൊഴിച്ചിലിന് ഇടയാക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

|

മുടി കൊഴിയുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനു കാരണങ്ങളും പലതുണ്ടാകാം.

മുടികൊഴിച്ചില്‍ പലപ്പോഴും മുടിസംബന്ധമായ പ്രശ്‌നങ്ങള്‍, അതായത് താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാകാമെന്നതാണ് പലരും കരുതുക. എന്നാല്‍ ഇതിനു പുറകില്‍ പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്നതാണ് വാസ്തവം.

മുടികൊഴിച്ചിലിന് ഇടയാക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

വൈറ്റമിന്‍ എ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. എ്ന്നാല്‍ വൈറ്റമിന്‍ എ അധികമാകുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. മുടികൊഴിച്ചിലിനും ഇത് ഇടയാക്കും.

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

പ്രോട്ടീന്‍ കുറവാണ് മുടികൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണം. പ്രോട്ടീന്‍ ശരീരത്തില്‍ കുറയുമ്പോള്‍ പുതിയ മുടികള്‍ രൂപപ്പെടാതാകുന്നു. മുടി കൊഴിയുകയും ചെയ്യും.

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

ഗര്‍ഭകാലത്തും മെനോപോസിലുമെല്ലാം ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്ത്രീകളില്‍ കുറയും. ഇതും മുടികൊഴിച്ചിലിന് ഇടയാക്കും. ഇതുപോലെ ചില സ്ത്രീകളില്‍ പുരുഷഹോര്‍മോണ്‍ കുറയുന്നതും മുടി കൊഴിയാന്‍ കാരണമാകും.

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

ശരീരത്തില്‍ അയേണ്‍ കുറവ് മുടികൊഴിച്ചിലിന് ഇടയാക്കുന്ന മറ്റൊരു കാരണമാണ്. ലഭിയ്ക്കുന്ന അയേണ്‍ ശരീരം മറ്റു കാര്യങ്ങള്‍ക്കുപയോഗിച്ച് മുടി വളര്‍ച്ചയ്ക്ക് ആവശ്യമായവ ലഭ്യമാകാതെയാകും.

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

ഹൈപ്പോതൈറോയ്ഡിന്റെ മറ്റൊരു ലക്ഷണം കൂടിയാണ് മുടികൊഴിച്ചില്‍. ഇത് പുതിയ രോമകോശങ്ങളുടെ രൂപീകരണത്തെ ബാധിയ്ക്കും. മുടിയുടെ ഉള്ളു കുറയും. മുടി വരണ്ടതാകുകയും കൊഴിച്ചില്‍ കൂടുതലാകുകയും ചെയ്യും.

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

മുടികൊഴിച്ചിലും മുടി വളരാത്തതുമെല്ലാം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ലക്ഷണങ്ങള്‍ കൂടിയാണ്. ഈ പ്രശനമുള്ള സ്ത്രീകളില്‍ പുരുഷഹോര്‍മോണ്‍ കൂടും. ഇത് മുടി കൊഴിയാന്‍ ഇട വരുത്തും.

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

മുടികൊഴിച്ചില്‍ ഗുരുതര രോഗലക്ഷണം

ഇതിനു പുറമെ സ്‌ട്രെസ് മുടി കൊഴിയാനുള്ള പ്രധാന കാരണമാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുതലാണെന്ന സൂചന നല്‍കുന്ന ഒന്നാണ്. സ്‌ട്രെസ് പലതരം രോഗങ്ങളുടെ അടിസ്ഥാന കാരണമാണ്.

Read more about: health disease hair
English summary

Hair Fall Could Be Due To These Health Conditions

Hair Fall Could Be Due To These Health Conditions, Read more to know about,
X
Desktop Bottom Promotion