മലബന്ധമുണ്ടാക്കം ഭക്ഷണങ്ങള്‍ ഇവ

Posted By:
Subscribe to Boldsky

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നവര്‍ക്ക് മാത്രമേ ആരോഗ്യകരമായ ഒരു ജീവിതം ഉണ്ടാവുകയുള്ളൂ. നമ്മുടെ ആരോഗ്യത്തിന് ദോഷകരമാവുന്നത് പലപ്പോഴും നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. മലബന്ധം ഇത്തരത്തില്‍ ഭക്ഷണത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന ഒരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണമാണ് മലബന്ധം ഉണ്ടാക്കുന്നത്.

എന്നാല്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഭക്ഷണം ഏതാണെന്ന് പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഭക്ഷണമാണ് പലപ്പോഴും സ്ഥിരമായി നിങ്ങള്‍ കഴുക്കുന്നത്. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ മലബന്ധത്തിന് കാരണമാകുന്നത് എന്ന് നിങ്ങളില്‍ പലര്‍ക്കും അറിയില്ല.

പുരുഷന്റെ പ്രത്യുത്പാദന ശേഷി കൂട്ടും അശ്വഗന്ധ

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് അത് ആരോഗ്യം നല്‍കും. മലബന്ധം പല തരത്തിലുള്ള അസ്വസ്ഥതകളും നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണത്തില്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കണം എന്ന് നോക്കാം മലബന്ധം ഒഴിവാക്കുന്നതിനായി.

 ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ ശീലമാണെങ്കില്‍ അതില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത്തരത്തില്‍ ചോക്ലേറ്റിന്റെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ അത് പല തരത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. മലബന്ധം ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ചോക്ലേറ്റ് കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിക്കുന്നത് എന്തുകൊണ്ടും മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കുട്ടികള്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിക്കാന്‍ കൊടുക്കുന്നത് മലബന്ധത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ മലബന്ധം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് ആണ് മറ്റൊരു പ്രശ്‌നം. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. എന്നാല്‍ മലബന്ധം ഉണ്ടാക്കുന്ന കാര്യത്തിലും റെഡ് മീറ്റ് വളരെയധികം ദോഷം ചെയ്യുന്നു. പലരും പലപ്പോഴും റെഡ് മീറ്റ് ധാരാളം കഴിക്കുന്നവരാണ്. അവര്‍ക്ക് മലബന്ധം ഉണ്ടാവുന്നു എന്നതാണ് സത്യം.

 ചിപ്‌സ്

ചിപ്‌സ്

ചിപ്‌സ് ധാരാളം കഴിക്കുന്നവര്‍ക്കും മലബന്ധത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് ധാരാളം കഴിക്കുന്നവര്‍ക്ക് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവരും പരമാവധി ചിപ്‌സ് പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 തണുപ്പിച്ച ഭക്ഷണങ്ങള്‍

തണുപ്പിച്ച ഭക്ഷണങ്ങള്‍

തണുപ്പിച്ച ഭക്ഷണങ്ങളാണ് മറ്റൊരു വില്ലന്‍. അമിതമായി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുന്ന വസ്തുക്കള്‍ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് മലബന്ധം. തണുപ്പുള്ള ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കും എന്ന കാര്യം മറക്കരുത്.

ബിസ്‌ക്കറ്റുകള്‍

ബിസ്‌ക്കറ്റുകള്‍

ബിസ്‌ക്കറ്റുകള്‍ ധാരാളം കഴിക്കുന്നത് നമ്മള്‍ പലരുടേയും ശീലമാണ്. എന്നാല്‍ നിങ്ങളുടെ ഈ ബിസ്‌ക്കറ്റ് തീറ്റ തന്നെയായിരിക്കും പലപ്പോഴും മലബന്ധത്തിന് ദോഷകരമായി മാറുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഒഴിവാക്കാന്‍ ബിസ്‌ക്കറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

 പഴം

പഴം

പഴം കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാനാണ് സഹായിക്കുന്നത്. എന്നാല്‍ നല്ലതു പോലെ പഴുക്കാതെ പഴം കഴിച്ചാല്‍ അത് മലബന്ധം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ പഴം നല്ലതു പോലെ പഴുത്തതിനു ശേഷം മാത്രം കഴിക്കുക.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങള്‍ എന്നാല്‍ അത് മലബന്ധം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും ആരോഗ്യമുള്ള ശരീരത്തിനും വേണ്ടി വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

കാപ്പി

കാപ്പി

കാപ്പി കുടിക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. കാപ്പിയുടെ അമിതോപയോഗം പലപ്പോഴും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ കാപ്പിയുടെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കുക. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ്

ചിലര്‍ക്ക് വൈറ്റ് ബ്രെഡ് കഴിക്കുമ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ ബ്രെഡ് കഴിക്കുമ്പോള്‍ അത് പല തരത്തിലാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് മലബന്ധത്തിന് കാരണമാകും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് വൈറ്റ് ബ്രഡ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതല്ല.

English summary

Foods to Avoid for Constipation Relief

These are 10 foods to avoid when you are constipated
Story first published: Thursday, November 9, 2017, 17:41 [IST]
Subscribe Newsletter