For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ ഇഡ്ഢലി തരുന്നതിന്റെ ആ രഹസ്യം.....

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....കാരണം

By Lekhaka
|

പുളിപ്പ് കലര്‍ന്ന ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ക്ക് പകരം പിസ്സയും ബര്‍ഗറും പാസ്തയുമൊക്കെ കഴിക്കുന്നത് നിര്‍ത്തു. എന്തിനാണെന്ന് അത്ഭുതപ്പെടുന്നുണ്ടോ?

കാരണം, പുളിപ്പ് കലര്‍ന്ന വിഭവങ്ങളായ ഇഡ്ഡലി, ദോശ, ധൊക്ല എന്നിവയിലെല്ലാം ആരോഗ്യപ്രദമായ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മുംബൈയിലെ പ്രശസ്ത ഹോളിസ്റ്റിക്ക് ന്യൂട്രീഷനിസ്റ്റും സമഗ്ര ജീവിതശൈലി മരുന്നുകളുടെ കാര്യത്തില്‍ വിദഗ്ദ്ധനുമായ ലുക്ക്‌ കോട്ടീനോ തന്‍റെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് പുളിപ്പ് കലര്‍ന്ന ഭക്ഷണം നിങ്ങളുടെ ആഹാരക്രമത്തില്‍ നിന്ന് ഒഴിവാക്കരുതെന്നാണ്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും പുളിപ്പിക്കുമ്പോള്‍ അവയില്‍ അടങ്ങിയിട്ടുള്ള ഫിറ്റിക്ക് ആസിഡ് ഇല്ലാതാവുന്നു. ധാതുപദാര്‍ഥങ്ങള്‍ വലിച്ചെടുക്കുന്നത് തടയുകയും, ദഹനക്കേടിനും പുളിച്ചുതികട്ടലിനും കാരണമാകുകയും ചെയ്യുന്ന സംയുക്തമാണ് ഫിറ്റിക്ക് ആസിഡ്. അതിനാല്‍ പുളിപ്പുള്ള ഭക്ഷണം കഴിക്കുന്നത് ദഹനം എളുപ്പമാക്കാനും മതിയായ പോഷണം ശരീരത്തിന് ലഭ്യമാക്കുവാനും സഹായിക്കുന്നു.

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

ഭക്ഷണം പുളിപ്പിക്കുമ്പോള്‍ അത് ബി-കോമ്പ്ലക്സ് വൈറ്റമിനുകളായ ഫോളിക് ആസിഡ്, നിയാസിന്‍, തിയാമിന്‍, കെ, ആന്‍റിബയോട്ടിക്ക്, ആന്‍റികാര്‍സിനോജിക്ക്(കാന്‍സറിനെ തടയുന്ന) സംയുക്തങ്ങള്‍ എന്നിവയുടെ സങ്കലനത്തിനു കാരണമായ ലാക്റ്റോബാസില്ലി ഉണ്ടാകുവാന്‍ കാരണമാകുന്നു. മിക്കവരിലും കുറവുള്ള വൈറ്റമിന്‍ ബി 12ന്‍റെ സങ്കലനത്തിനും ഇത് കാരണമാകുന്നു.

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

ഭക്ഷണപദാര്‍ത്ഥങ്ങള്‍ പുളിപ്പിക്കുന്ന സമയത്ത് ഭക്ഷണം ബാക്റ്റീരിയ തന്നെ ആദ്യമേ ദഹിപ്പിച്ചുവച്ചിട്ടുണ്ടാവും. അതിനാല്‍ ആ ഭക്ഷണം നിങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ ദഹനപ്രക്രിയ വളരെ വേഗത്തിലാക്കാന്‍ അത് നിങ്ങളെ സഹായിക്കുന്നു. ഇതിനാല്‍ തന്നെ ദഹനസംബന്ധമായ അസുഖങ്ങളുള്ളവര്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് പുളിപ്പ് കലര്‍ന്ന ഭക്ഷണമാണ്.

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

ഭക്ഷണം പുളിപ്പിക്കുമ്പോള്‍ അതില്‍ ലാക്റ്റിക്ക് ആസിഡിന്‍റെയും എന്‍സൈമുകളുടെയും ഉല്‍പ്പാദനം നടക്കുന്നു. ഇത് പ്രോട്ടീനുകളും അമിനോ ആസിഡും വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ പുളിപ്പിച്ച ഭക്ഷണം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും നല്‍കുന്നു.

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

പ്രാതലിന് ഇഡ്ഢലിയോ ദോശയോ പോരേ....

പുളിപ്പിച്ച ഭക്ഷണം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ കുടലില്‍ ആരോഗ്യകരമായ നല്ല ബാക്റ്റീരിയകള്‍ ഉണ്ടാകുവാന്‍ സഹായിക്കുന്നു. ഇത് നല്ല രീതിയിലുള്ള മലശോദനയ്ക്കും വന്‍കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, ദഹനക്കേട്, അസിഡിറ്റി, പോഷകക്കുറവ്, വയറിളക്കം,

Read more about: health food breakfast
English summary

Fermented Food Health Benefits

Fermented Food Health Benefits, Read more to know about,
Story first published: Wednesday, January 4, 2017, 18:46 [IST]
X
Desktop Bottom Promotion