കൂര്‍ക്കം വലിക്ക് ഉടന്‍ പരിഹാരം നല്‍കും എണ്ണ

Posted By: Lekhaka
Subscribe to Boldsky

മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് കൂര്‍ക്കം വലി എന്ന കാര്യത്തില്‍ സംശയമില്ല. ഉറക്ക പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കൂര്‍ക്കം വലി. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളായി മാറുന്നു. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് കൂര്‍ക്കം വലി. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടാക്കി അത് കൂര്‍ക്കം വലിയായി മാറുന്നത്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നു പോവുന്ന സ്ഥലത്ത് തടസ്സങ്ങള്‍ ഉണ്ടാവുന്നതാണ് കൂര്‍ക്കം വലിയായി മാറുന്നത്. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് കൂര്‍ക്കം വലി ഉണ്ടാവുന്നുണ്ട്.

വൈകിക്കഴിക്കുന്ന അത്താഴം വിഷമാവുന്നതിങ്ങനെ

ജലദോഷവും മൂക്കടപ്പും ഉണ്ടെങ്കിലും തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നതും എല്ലാം കൂര്‍ക്കം വലിയുടെ പ്രധാന കാരണങ്ങളാണ്. മൂക്കിന്റെ പാലത്തിനുണ്ടാവുന്ന തകരാറുകളും പലപ്പോഴും കൂര്‍ക്കം വലിയായി മാറുന്നു. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത് മൂലം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കൂര്‍ക്കം വലിക്കുണ്ട്. പല വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിച്ച് കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കാം. ഏതൊക്കെയാണ് ആ എണ്ണകള്‍ എന്ന് നോക്കാം.

യൂക്കാലിപ്‌സ്

യൂക്കാലിപ്‌സ്

വേപ്പുറബ്ബ് പോലെ തന്നെയാണ് യൂക്കാലിപ്‌സ്. ഇതിന്റെ എണ്ണ കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു. ഇത് ശ്വാസോച്ഛ്വാസം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ അല്‍പം യൂക്കാലിപ്‌സ് ഉപയോഗിക്കുന്നതിനു മുന്‍പ് ചര്‍മ്മത്തില്‍ പരീക്ഷിക്കാവുന്നതാണ്. അലര്‍ജിയോ മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ നിങ്ങളുടെ മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കുകയോ അല്ലെങ്കില്‍ അത് മൂക്കിനു ചുറ്റും തേച്ച് പിടിപ്പിക്കുകയോ ചെയ്യാം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് വേണം ചെയ്യാന്‍.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് കൂര്‍ക്കം വലിയ വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ശ്വാസോച്ഛ്വാസം സ്മൂത്താക്കി മാറ്റുന്നു.

ചെയ്യേണ്ട കാര്യം

ചെയ്യേണ്ട കാര്യം

രണ്ട് വിധത്തില്‍ ഇത് ഉപയോഗിക്കാം. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് നാലോ അഞ്ചോ തുള്ളി കര്‍പ്പൂര തുളസിയെണ്ണ ഇതില്‍ ചേര്‍ക്കാം. ഇത് കൊണ്ട് ആവി പിടിക്കുന്നത് കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് 10 മിനിട്ടെങ്കിലും ചെയ്യുക.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ധാരാളം ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഉള്ളതാണ്. കൂര്‍ക്കം വലിക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഒരു എണ്ണയാണ് ഒലീവ് ഓയില്‍. ഇത് തൊണ്ടയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ കഴിക്കുന്നത് നല്ലതാണ്. മധുരത്തിന് വേണമെങ്കില്‍ അല്‍പം തേനും മിക്‌സ് ചെയ്യാവുന്നതാണ്.

സേജ്

സേജ്

സേജ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് സൈനസ് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്നു.

 ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

അഞ്ച് തുള്ളി സേജ് ഓയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് മസ്സാജ് ചെയ്യുക. ഇത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് തൊണ്ടയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ചെയ്യാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ട് നമുക്ക് കൂര്‍ക്കം വലിയെ ഇല്ലാതാക്കാം. കൂര്‍ക്കം വലിക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് ടീ ട്രീ ഓയില്‍. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി പ്രോപ്പര്‍ട്ടീസ് ധാരാളം സഹായിക്കുന്നു കൂര്‍ക്കം വലി ഇല്ലാതാക്കാന്‍. ഇത് ശ്വാസോച്ഛ്വാസം എളുപ്പത്തിലാക്കുന്നതിനും തടസ്സങ്ങള്‍ നീക്കുന്നതിനും സഹായിക്കുന്നു. ഇത് സാധാരണ രീതിയില്‍ കഫം ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

അല്‍പം ടീ ട്രീ ഓയില്‍ വെള്ളത്തിലിട്ട് ചൂടാക്കി നിങ്ങളുടെ നെഞ്ചിലും തൊണ്ടയിലും അല്‍പം തേച്ച് പിടിപ്പിക്കാം. നിങ്ങളുടെ തലയിണയുടെ അറ്റത്ത് അല്‍പം ടീ ട്രീ ഓയില്‍ തേച്ച് പിടിപ്പിക്കാം. ഇതും നല്ലൊരു പരിഹാരമാണ് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നതിന്.

നാരങ്ങ

നാരങ്ങ

ആസ്ത്മ കൊണ്ടാണ് പലരിലും കൂര്‍ക്കം വലിയെന്ന പ്രശ്‌നത്തെ ഉണ്ടാക്കുന്നത്. നാരങ്ങ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. നാരങ്ങ എണ്ണ നിങ്ങളുടെ ശ്വാസോച്ഛ്വാസം കൃത്യമാക്കാന്‍ സഹായിക്കുന്നു.

ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

രണ്ടോ മൂന്നോ തുള്ളി ലെമണ്‍ ഓയില്‍ ഒരു കപ്പ് കാമോമൈല്‍ ചായയില്‍ മിക്‌സ് ചെയ്ത് കുടിച്ചാല്‍ മതി. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് ദിവസവും കഴിക്കാവുന്നതാണ്.

ലാവെന്‍ഡര്‍

ലാവെന്‍ഡര്‍

ലാവെന്‍ഡര്‍ ഓയില്‍ കൂര്‍ക്കം വലിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്. കൂര്‍ക്കം വലി മാത്രമല്ല ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ലാവെന്‍ഡര്‍ ഓയില്‍ സഹായിക്കുന്നു. ഇന്‍സോംമ്‌നിയ എന്ന ഉറക്കപ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു ലാവെന്‍ഡര്‍ ഓയില്‍.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

നാലോ അഞ്ചോ തുള്ളി ലാവെന്‍ഡര്‍ ഓയില്‍ ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം തലയിണയില്‍ ഒഴിക്കുക. ഇത് ഒഴിച്ച് ആവി പിടിക്കുന്നതും നല്ലതാണ്. നെഞ്ചിനും തൊണ്ടക്കും പ്രശ്‌നങ്ങളില്ലാതാക്കി നല്ല രീതിയിലുള്ള ഉറക്കം നല്‍കാന്‍ സഹായിക്കുന്നു.

പൈന്‍ ഓയില്‍

പൈന്‍ ഓയില്‍

പൈന്‍ ഓയില്‍ കൂര്‍ക്കം വലിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ഉറക്കം നല്‍കാനും പൈന്‍ ഓയില്‍ സഹായിക്കുന്നു. ഇന്‍സോമ്‌നിയ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

സിഡാര്‍ വുഡ് എണ്ണയില്‍ അല്‍പം പൈന്‍ ഓയില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കാമോമൈല്‍ ഓയില്‍

കാമോമൈല്‍ ഓയില്‍

കാമോമൈല്‍ എണ്ണയും ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. മാത്രമല്ല കൂര്‍ക്കം വലിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

കാമോമൈല്‍ ബെഡ്‌റൂമില്‍ നല്ലൊരു എയര്‍ഫ്രഷ്‌നര്‍ ആക്കി ഉപയോഗിക്കാം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം തലയിണയിലും തേച്ച് പിടിപ്പിക്കാം. കുളിക്കുന്നതിനു മുന്‍പ് 8-10 തുള്ളി കാമോമൈല്‍ ബാത്ത്ടബ്ബില്‍ ഒഴിച്ച് ഉറങ്ങാന്‍ പോവുന്നതിന് 15 മിനിട്ട് മുന്‍പ് ഈ വെള്ളത്തില്‍ കുളിക്കാവുന്നതാണ്.

English summary

Essential Oils for Snoring for a Good Night Rest

List of Best Essential Oils for Snoring. Many of the most effective essential oils for snoring read on.