വായ വരണ്ടിരിക്കുകയാണോ, അല്‍പം ശ്രദ്ധിക്കാം

Posted By:
Subscribe to Boldsky

വായ വരണ്ടിരിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാവാം. എത്രയൊക്കെ വെള്ളം കുടിച്ചാലും വായ വരണ്ട് തന്നെയാണോ ഇരിക്കുന്നത്. എന്നാല്‍ അത് പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ ആവാം. വായിലെ വരള്‍ച്ച വരെ പറയുന്നത് അനാരോഗ്യത്തെക്കുറിച്ചാണ്. നിങ്ങള്‍ മാത്രമല്ല ഈ പ്രശ്‌നം അനുഭവിക്കുന്നത്. പലരും ചിലപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. വായിലെ ഉമിനീരിന്റെ ഉത്പാദനം വളരെയധികം കുറയുന്നത് കൊണ്ടാണ് പലപ്പോഴും വായ് വരണ്ടിരിക്കുന്നത്.

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോഴും ശരീരം അപകടകരമായ അവസ്ഥയിലേക്ക് പോകുമ്പോഴുമാണ് പ്രധാനമായും വായ വരണ്ടിരിക്കുന്നത്. പോഷകാഹാരത്തിന്റെ കുറവ് മറ്റൊരു കാരണമാണ്. പ്രത്യേകിച്ച് കുട്ടികളില്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

എന്നന്നേക്കുമായി താരനെ ഒഴിവാക്കാന്‍ ഒറ്റമൂലി

നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിന്റെയെല്ലാം ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വായ വരണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അതിനെ ഇല്ലാതാക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വായ വരണ്ടിരിക്കുന്നത് ഇനി അല്‍പം ശ്രദ്ധിച്ചാല്‍ ഇല്ലാതാക്കാം. മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം പലപ്പോഴും വായില്‍ വരള്‍ച്ച സംഭവിക്കാം. റേഡിയേഷന്‍ ട്രീറ്റ്‌മെന്റുകള്‍ പലപ്പോഴും അതിന് കാരണമാകും. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ മൂലവും ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. എങ്ങനെ വായിലെ വരള്‍ച്ച ഇല്ലാതാക്കാം എന്ന് നോക്കാം.

യഥാര്‍ത്ഥ കാരണം കണ്ടെത്തുക

യഥാര്‍ത്ഥ കാരണം കണ്ടെത്തുക

വായ വരണ്ട് പോവുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുക. അതാണ് ആദ്യം ചെയ്യേണ്ട പരിഹാര മാര്‍ഗ്ഗം. വൃത്തിയില്ലായ്മയൊരു പ്രധാനപ്പെട്ട കാരണമാണ്. അതു വഴി ഉമിനീരിന്റെ ഉത്പാദനം കുറയുന്നു. അതുകൊണ്ട് തന്നെ അത് ശ്രദ്ധിക്കാം.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

വെള്ളത്തിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കാതിരിക്കുക. വെള്ളം ധാരാളം കുടിക്കാന്‍ ശ്രമിക്കുക. നിര്‍ജ്ജലീകരണം സംഭവിക്കുന്നത് പലപ്പോഴും വായ വരണ്ടതാവാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിനായി ധാരാളം വെള്ളം കുടിക്കുക.

വായ ഇടക്ക് കഴുകുക

വായ ഇടക്ക് കഴുകുക

ഇടക്കിടക്ക് വായ കഴുകന്നത് പലപ്പോഴും വരണ്ട വായക്ക് പരിഹാരമാണ്. ഇതിനായി മൗത്ത് വാഷ് ഉപയോഗിക്കാം. നല്ലൊരു ഡോക്ടറെ കണ്ട് വേണം മൗത്ത് വാഷ് ഉപയോഗിക്കാന്‍ തുടങ്ങാന്‍. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

ച്യൂയിംഗ് ഗം

ച്യൂയിംഗ് ഗം

ച്യൂയിംഗ് ഗം ചവക്കുന്നത് വരണ്ട വായക്ക് പ്രതിവിധിയാണ്. ഇത് ഉമിനീരിന്റെ ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഒരിക്കലും ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍ ഉപയോഗിച്ചുള്ള ച്യൂയിംഗ് ഗം ഉപയോഗിക്കരുത്. ച്യൂയിംഗ് ഗം നിങ്ങളുടെ വായക്ക് ഫ്രഷ്‌ന്‌സ് നല്‍കുന്നു. മാത്രമല്ല ആരോഗ്യവും നല്‍കുന്നു.

 ശ്വാസോച്ഛ്വാസം മൂക്കിലൂടെ മാത്രം

ശ്വാസോച്ഛ്വാസം മൂക്കിലൂടെ മാത്രം

ശ്വാസോച്ഛ്വാസം ചെയ്യുന്നത് മൂക്കിലൂടെ മാത്രം ആയിരിക്കണം. വായിലൂടെ ശ്വോസോച്ഛ്വാസം ചെയ്യുന്നത് പല തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് വായിലെ വരള്‍ച്ചക്കും കാരണമാകുന്നു.

ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോള്‍

ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോള്‍

പരസ്യത്തില്‍ കണ്ടെന്ന് കരുതി എല്ലാ ടൂത്ത് പേസ്റ്റും ഉപയോഗിക്കരുത്. കാരണം ഇതിനെല്ലാം പാര്‍ശ്വഫലങ്ങളും ഉണ്ടെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ടൂത്ത് പേസ്റ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് വായിലെ ഡ്രൈനസ് ഇല്ലാതാക്കുന്നു.

ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

നിങ്ങള്‍ക്ക് വരണ്ട വായ ഒരു പ്രശ്‌നമായി മാറുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതെപ്പോഴും വയറു നിറഞ്ഞ ഒരു ഫീലിംഗ് ഉണ്ടാക്കുന്നു. ഇത് വരണ്ട വായക്ക് കാരണമാകുന്നു.

മദ്യപാനം നിര്‍ത്തുക

മദ്യപാനം നിര്‍ത്തുക

ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് മദ്യപാനം. വായിലെ വരള്‍ച്ച ഇല്ലാതാക്കാനും ആരോഗ്യത്തിന് ഗുണം നല്‍കാനും സഹായിക്കുന്നു മദ്യപാനം നിര്‍ത്തുന്നതിലൂടെ. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

 കാപ്പി കുടിക്കുന്നത്

കാപ്പി കുടിക്കുന്നത്

കാപ്പി കുടിക്കുന്നതാണ് മറ്റൊരു പ്രധാന പ്രതിസന്ധി. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ആണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ കാപ്പികുടി പരമാവധി ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ഫ്രൂട്ട് ജ്യൂസുകള്‍ കഴിക്കാം

ഫ്രൂട്ട് ജ്യൂസുകള്‍ കഴിക്കാം

ഫ്രൂട്ട് ജ്യൂസുകള്‍ ധാരാളം കഴിക്കാവുന്നതാണ്. ഇത് വായിലെ വരള്‍ച്ച ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ ജ്യൂസുകള്‍. ഇത് വായില്‍ ഉമിനീരിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് അനാരോഗ്യത്തെ ഇല്ലാതാക്കി ആരോഗ്യം നല്‍കാനും സഹായിക്കുന്നു.

 ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ് ആണ് മറ്റൊരു പ്രധാനപ്പെട്ട പരിഹാര മാര്‍ഗ്ഗം. ഇത് പല്ലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ദന്തരോഗങ്ങള്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ വായ വരണ്ടിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓയില്‍ പുള്ളിംഗ്.

English summary

Effective Home Remedies To Treat Dry Mouth

Have you ever felt your mouth go dry? Here are the effective home remedies for dry mouth treatment.
Story first published: Tuesday, November 14, 2017, 17:03 [IST]