ഒരു തണ്ണിമത്തന്‍ ജ്യൂസിന് ഇത്രയും പവ്വറോ?

Posted By:
Subscribe to Boldsky

തണ്ണിമത്തന്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഒരു സമയമാണ് ഇത്. അത്രേയറെ സ്വാദിഷ്ഠമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. തണ്ണിമത്തന്‍ വിശപ്പ് മാത്രമല്ല ദാഹവും മാറ്റാന്‍ വളരെയേറെ ഉത്തമമാണ്. പല ആകൃതിയിലും തണ്ണിമത്തന്‍ ലഭിക്കുമെങ്കിലും സാധാരണ മത്തങ്ങ വലിപ്പത്തില്‍ ഉരുണ്ടാണ് തണ്ണിമത്തന്‍ ലഭിക്കുന്നത്. ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തടിയും വയറും കളയുന്ന പഴത്തോല്‍ മാജിക്

ദിവസവും ഒരു ഗ്ലാസ്സ് തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഇത് ശരീരത്തിന് നല്‍കുന്നത് ആരോഗ്യവും ആയുസ്സും കൂടിയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. ദിവസവും തണ്ണിമത്തന്‍ ശീലമാക്കിയാല്‍ അത് നല്‍കുന്ന ഗുണം ഒന്ന് വേറെ തന്നെയാണ്.

 ക്ഷാരഗുണമുള്ള തണ്ണിമത്തന്‍

ക്ഷാരഗുണമുള്ള തണ്ണിമത്തന്‍

തണ്ണിമത്തന് ശരീരത്തിലുള്ള പോഷകങ്ങളുടെ ശക്തിയെ വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് ശരീരത്തിനകത്ത് തന്നെ ഉണ്ടാക്കിയെടുക്കുക എന്നതാണ് തണ്ണിമത്തന്റെ പ്രധാന ധര്‍മ്മം.

 ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറയാണ് തണ്ണിമത്തന്‍. തക്കാളിയില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ രണ്ടിരട്ടി ലിക്കോപ്പൈന്‍ ആണ് തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ളത്. ഇതിലുള്ള ശക്തമായ ആന്റി ഓക്‌സിഡന്റ് കലവറ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക.

ആസ്ത്മക്ക് പരിഹാരം

ആസ്ത്മക്ക് പരിഹാരം

ആസ്ത്മക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് തണ്ണിമത്തന്‍. ആസ്ത്മ രോഗികള്‍ തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുമ്പോള്‍ ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിനകത്തുള്ള വിഷാംശത്തെ ഇല്ലാതാക്കുന്നു. ഇത് ആസ്ത്മാ രോഗികള്‍ക്ക് വളരെയധികം സഹായിക്കുന്നു.

 എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും ആര്‍ത്രൈറ്റിസിന് പരിഹാരം കാണുന്നതിനും തണ്ണിമത്തന്‍ ജ്യൂസ് സഹായിക്കുന്നു. ആര്‍ത്രൈറ്റിസ് രോഗികള്‍ സ്ഥിരമായി തണ്ണിമത്തന്‍ ജ്യൂസ് കഴിക്കാം. ഇതിലുള്ള ബീറ്റ കരോട്ടിന്‍ ആണ് ആര്‍ത്രൈറ്റിസിന് പരിഹാരം നല്‍കുന്നത്.

 പിത്താശയസംബന്ധമായ പ്രശ്‌നങ്ങള്‍

പിത്താശയസംബന്ധമായ പ്രശ്‌നങ്ങള്‍

പലര്‍ക്കും പിത്താശയത്തില്‍ കല്ല് പിത്താശയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാവും. ഇതിന് ഉത്തമ പ്രതിവിധിയാണ് തണ്ണിമത്തന്‍ ജ്യൂസ്. ഇത് കിഡ്‌നി സ്റ്റോണിനേയും ഇല്ലാതാക്കുന്നു.

മലബന്ധത്തിന് പ്രതിവിധി

മലബന്ധത്തിന് പ്രതിവിധി

മലബന്ധമാണ് മറ്റൊരു പ്രശ്‌നക്കാരന്‍. അതിന് ഉത്തമ പ്രതിവിധിയാണ് തണ്ണിമത്തന്‍ ജ്യൂസ്. തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നതിലൂടെ പല വിധത്തിലാണ് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്നത്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കാഴ്ചക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. ഇതിലുള്ള ബീറ്റ് കരോട്ടിന്‍ ആണ് കാഴ്ചക്കും കണ്ണിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. മാത്രമല്ല നിശാന്ധത എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ഏറ്റവും ഉത്തമമായിട്ടുള്ളതാണ് തണ്ണിമത്തന്‍ ജ്യൂസ്.

 ഹൃദ്രോഗ നിരക്ക് കുറക്കുന്നു

ഹൃദ്രോഗ നിരക്ക് കുറക്കുന്നു

ഹൃദ്രോഗ നിരക്ക് കുറക്കുന്ന കാര്യത്തിലും വളരെ ഫലപ്രദമായി സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ആന്റി ഓക്‌സിഡന്റും ലിക്കോപ്പൈനും മറ്റ് വിറ്റാമിനുകളുമാണ് ഇതിന് സഹായിക്കുന്നത്. ഇത് ഹൃദ്രോഗ നിരക്ക് കുറക്കുന്നു.

 ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഭംഗിക്കും

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഭംഗിക്കും

ചര്‍മ്മത്തിന്റെ ആരോഗ്യവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്നു.

English summary

Drinking water melon juice helps you fight these health problems

Drinking water melon juice helps you fight these health problems read on...
Story first published: Monday, July 24, 2017, 13:06 [IST]
Subscribe Newsletter