For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ കൂടിയാല്‍

പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് കാരണവും ഇത് തന്നെയാവാം

|

സ്ത്രീ ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ കൂടുതലായാല്‍ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് നിങ്ങള്‍ക്കറിയുമോ? പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവാണ് സ്ത്രീ ശരീരത്തില്‍ കൂടിയാല്‍ പണി തരുന്നത്. ചെറിയ തോതില്‍ സാധാരണ സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കാണപ്പെടുന്നുണ്ട്. പുരുഷന്‍മാര്‍ക്കാണ് ഇത് കൂടുതല്‍ വേണ്ടതും.

<strong>കിഡ്‌നി അപകടത്തിലാണെങ്കില്‍ ഈ ലക്ഷണങ്ങള്‍</strong>കിഡ്‌നി അപകടത്തിലാണെങ്കില്‍ ഈ ലക്ഷണങ്ങള്‍

എന്നാല്‍ ചില പുരുഷന്‍മാരിലുള്ളതിനേക്കാള്‍ കൂടുതല്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് സ്ത്രീകളില്‍ കണ്ട് വരുന്നുണ്ട്. സ്ത്രീകളില്‍ പൊതുവേ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടിയാല്‍ അത് ചില അപകടങ്ങളിലേക്ക് വഴിവെക്കും. എന്തൊക്കെയാണവ എന്ന് നോക്കാം.

അമിത രോമവളര്‍ച്ച

അമിത രോമവളര്‍ച്ച

ചില സ്ത്രീകളില്‍ പുരുഷന്‍മാരുടേതിനേക്കാള്‍ അമിത രോമവളര്‍ച്ച കാണപ്പെടുന്നു. ഇതിനര്‍ത്ഥം ഇവരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ് എന്നത് തന്നെയാണ്. ഹോര്‍മോണില്‍ ഉണ്ടാവുന്ന വ്യത്യാസങ്ങളാണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം.

ലൈംഗിക താല്‍പ്പര്യം കുറവ്

ലൈംഗിക താല്‍പ്പര്യം കുറവ്

ചില സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കുറവായിരിക്കും. ഇതിന് കാരണവും അമിതമായുള്ള ടെസ്റ്റോസ്റ്റിറോണിന്റെ അളവാണ്. ഇത് സ്ത്രീകളില്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാക്കില്ല.

അമിത മുടി കൊഴിച്ചില്‍

അമിത മുടി കൊഴിച്ചില്‍

അമിതമായി മുടി കൊഴിയുന്നതും സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറഓണിന്റെ അളവ് കൂടുതലാണ് എന്നതിന്റെ സൂചനയാണ്. ചിലരില്‍ പുരുഷന്‍മാരുടേതിന് സമാനമായ കഷണ്ടിയും ഉണ്ടാവുന്നു. മരുന്ന് കഴിച്ചതു കൊണ്ടും ഒന്നും ഫലമില്ല.

പെട്ടെന്ന് ഭാരം കൂടുന്നത്

പെട്ടെന്ന് ഭാരം കൂടുന്നത്

പെട്ടെന്ന് ഭാരം കൂടുന്നതും വയറ് ചാടുന്നതും എന്തുകൊണ്ടും പുരുഷന്‍മാരിലാണ് കൂടുതല്‍ ഉണ്ടാവുന്നത്. എന്നാല്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവനുസരിച്ച് ഇത് പല സ്ത്രീകളിലും ഭാരക്കൂടുതലിന് കാരണമാകുന്നു.

പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍

പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍

സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണിത്. വന്ധ്യതയുടെ പ്രധാന കാരണമാണ് ഇത്. ടെസ്റ്റോസ്റ്റിറോണിന്റെ അളവില്‍ മാറ്റം വന്നാലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവും.

മുഖക്കുരു

മുഖക്കുരു

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ തന്നെയാണ് മുഖക്കുരു ഉണ്ടാവുന്നത്. എന്നാല്‍ പുരുഷ ഹോര്‍മോണ്‍ സ്ത്രീകളില്‍ കൂടുതലാണെങ്കില്‍ മുഖക്കുരു ഉണ്ടാവുന്നു.

English summary

Crazy Things Testosterone Does in woman's Body

Women also have testosterone, but in much smaller amounts.
Story first published: Tuesday, August 1, 2017, 2:22 [IST]
X
Desktop Bottom Promotion