TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മാതള നാരങ്ങ കൊണ്ട് ക്യാന്‍സര്‍ വരെ മാറ്റാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ അല്പം അത്യാവശ്യമാണ്. കാരണം ആരോഗ്യമുള്ള ഭക്ഷണം കഴിച്ചാല്‍ മാത്രമേ അത് ആരോഗ്യമുള്ള ശരീരം നല്‍കുകയുള്ളൂ. ഇന്നത്തെ കാലത്ത് മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് ക്യാന്‍സര്‍. പല മരുന്നുകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുമെങ്കിലും പൂര്‍ണമായും പരിഹാരം കാണാന്‍ ഇത് സഹായിക്കുകയില്ല.
എന്നാല്‍ ഇന്നത്തെ കാലത്ത് ഭക്ഷണത്തിലൂടെയും കൃത്യമായ ആഹാരശീലങ്ങളിലൂടെയും ക്യാന്‍സറിനെ നമുക്ക് പ്രതിരോധിക്കാം. ക്യാന്‍സര്‍ വന്നിട്ട് ചികിത്സിക്കുക എന്നതിലുപരി ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കുമ്പോള്‍ തന്നെ ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ വരുത്താം. എന്നാല്‍ നല്ലൊരു ആന്റി ക്യാന്‍സര്‍ പഴമാണ് മാതള നാരങ്ങ. മാതള നാരങ്ങ കൊണ്ട് പല വിധത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണാം. അതില്‍ തന്നെ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചില ക്യാന്‍സറുകള്‍ തടയാനും മാതള നാരങ്ങ ഉപയോഗിക്കുന്നു. ഹൃദയത്തിന്റേയും രക്തക്കുഴലുകളുടേയും പ്രവര്‍ത്തനത്തെ സഹായിക്കുന്നതിന് മാതള നാരങ്ങക്ക് കഴിവുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് മാതള നാരങ്ങ ദിവസവും എട്ട് ഔണ്‍സ് കഴിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ മാതള നാരങ്ങക്ക് കഴിയുന്നു.
മാതളത്തിന്റെ തൊലി, കായ്, പൂവ്, ഇല എന്നിവയെല്ലാം തന്നെ ഔഷധയോഗ്യമാണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതിനും ഏറ്റവും ഫലം നല്കുന്ന ഒന്നാണ് മാതള നാരങ്ങയെന്ന് ആയുര്വ്വേദാചാര്യന്മാര് വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മാതള നാരങ്ങക്കുള്ളതാണ് എന്ന് നോക്കാം.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് മാതള നാരങ്ങ. ഇതിലുള്ള വിറ്റാമിന്‍ സിയാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ രോഗത്തെ ഒരു വിധത്തിലും ശരീരത്തില്‍ കടത്തിവിടാതെ സഹായിക്കുന്നു. മാതള നാരങ്ങ ജ്യൂസും മാതള നാരങ്ങയും എല്ലാം കഴിക്കുന്നത് സ്ഥിരമാക്കുക. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
അകാല വാര്‍ദ്ധക്യം
അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും ഏറ്റവും ഫലപ്രദമായ പരിഹാരമാര്‍ഗ്ഗമാണ് മാതള നാരങ്ങ. ധാരാളം ആന്റി ഓക്സിഡന്റുകള്‍ മാതള നാരങ്ങയില്‍ ഉണ്ട്. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും ശരീരത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രായമാകുന്നെന്ന് തോന്നിയാല്‍ മാതള നാരങ്ങയുടെ ഉപയോഗം ശീലമാക്കാം.
ഡിപ്രഷന് പരിഹാരം
ഡിപ്രഷന് ഇന്നത്തെ കാലത്തെ തലമുറയുടെ കൂടപ്പിറപ്പാണ്. എന്നാല്‍ ഇനി അതില്‍ നിന്ന് മോചനം നേടാന്‍ മാതള നാരങ്ങ സഹായിക്കുന്നു. ഇതിലുള്ള എസ്സന്‍ഷ്യല്‍ ഓയില്‍ നിങ്ങള്‍ക്ക് പ്ലസന്റ് ഫീലിംഗ് നല്കുന്നു. ഇത് ഡിപ്രഷനെ അകറ്റി മൂഡ് നല്ലതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല സ്ട്രെസ്സ് പോലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാനും മാതള നാരങ്ങക്ക് കഴിയുന്നു.
ആരോഗ്യമുള്ള ചര്‍മ്മം
ആരോഗ്യമുള്ള ചര്‍മ്മത്തിന് ഏറ്റവും നല്ലൊരു മാര്‍ഗ്ഗമാണ് മാതള നാരങ്ങ. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. അതിലുപരി ഇത് എല്ലാം വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കാന് സഹായിക്കുന്നു. ചര്‍മ്മത്തിന് ദോഷം വന്നാല്‍ അതിനെ പുനരുജ്ജീവിപ്പിക്കാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മാതള നാരങ്ങ.
ആരോഗ്യമുള്ള മുടി
ആരോഗ്യമുള്ള മുടിക്കും മാതള നാരങ്ങ മികച്ചതാണ്. ഇത് ആരോഗ്യമ മാത്രമല്ല മുടിക്ക് തിളക്കവും നീളവും കരുത്തും നല്കാന് സഹായിക്കുന്നു. ദിവസവും മാതള നാരങ്ങ കഴിക്കുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. മാതള നാരങ്ങ ജ്യൂസ് മുടിക്ക് ആരോഗ്യവും കരുത്തും നല്കുന്നു. അതിലുപരി ആരോഗ്യത്തിന്റെ കാര്യത്തില്‍ മാതള നാരങ്ങ വളരെയധികം സഹായിക്കുന്നു.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മാതള നാരങ്ങ സഹായിക്കുന്നു. ഇത് രക്തധമനികളിലെ കൊഴുപ്പിനേയും അഴുക്കിനേയും ഇല്ലാതാക്കി രക്തം നല്ലതു പോലെ ശരീരത്തിന്റെ എല്ലാം ഭാഗത്തേക്കും എത്താന്‍ സഹായിക്കുന്നു. ഇത് ഹാര്‍ട്ട് അറ്റാക്ക് എന്ന ഭീകര പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പക്ഷാഘ്തത്തിനും പരിഹാരം നല്കുന്നു.
പ്രമേഹത്തിന് പരിഹാരം
പ്രമേഹം ഇന്നത്തെ കാലത്ത് എല്ലാവര്ക്കും പരിചയമുള്ള ഒരു വാക്കാണ്. ജിവിത ശൈലി രോഗങ്ങളില്‍ എന്നും മുന്നില്‍ നില്ക്കുന്ന ഒന്നാണ് പ്രമേഹം. എന്നാല്‍ പ്രമേഹ രോഗികള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരങ്ങളില്‍ ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തിന്റെ എല്ലാം തരത്തിലുള്ള അസ്വസ്ഥകളേയും ഇല്ലാതാക്കുന്നു.
രക്തസമ്മര്‍ദ്ദം കുറക്കുന്നു
രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും മാതള നാരങ്ങ കേമനാണ്. രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് ദിവസവും മാതള നാരങ്ങ ശീലമാക്കാം. ഇത് ജ്യൂസ് അടിച്ച് കഴിക്കുന്നത് കൊണ്ട് രക്തസമ്മര്‍ദ്ദത്തിനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ.
കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒന്നാണ് മാതള നാരങ്ങ. ഇത് ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാതള നാരങ്ങ പച്ചക്ക് കഴിക്കുന്നതും ജ്യൂസ് അടിച്ച് കഴിക്കുന്നതും എല്ലാം കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ദഹനത്തിന് സഹായിക്കുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ. മാതള നാരങ്ങ കൊണ്ട് ദഹനത്തെ സുഗമമാക്കുന്നതിന് ഏറ്റും മികച്ച മാര്‍ഗ്ഗമാണിത്. ഇതിലുള്ള വിറ്റാമിന്‍ ബിയാണ് ദഹനത്തെ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ മാതള നാരങ്ങ സ്ഥിരമായി കഴിക്കാം.
എങ്ങനെയെല്ലാം ഉപയോഗിക്കാം
പല വിധത്തില്‍ മാതള നാരങ്ങ ഭക്ഷണത്തിനായി ഉപയോഗിക്കാം. എങ്ങനെയെല്ലാം മാതള നാരങ്ങ ഉപയോഗിക്കാം എന്നതാണ്. പലര്‍ക്കും അറിയാവുന്നതും മാതള നാരങ്ങ പച്ചക്ക് കഴിക്കാനും ജ്യൂസ് ഉണ്ടാക്കി കഴിക്കാനും മാത്രമേ അറിയാവുന്നതുള്ളൂ. എന്നാല്‍ ഇതല്ലാതെ ഏതൊക്കെ രീതിയിലാണ് മാതള നാരങ്ങ ഉപയോഗിക്കാവുന്നത് എന്ന് നോക്കാം.
ജ്യൂസ് അല്ലെങ്കില്‍ സ്മൂത്തി
ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് മാതള നാരങ്ങ ജ്യൂസ്. ഇത് തയ്യാറാക്കുമ്പോള്‍ ഏറ്റവും വലിയ പ്രത്യേകത എല്ലാം വിറ്റാമിനുകളും പുറത്ത് പോവാതെ ജ്യൂസില്‍ തന്നെ ലഭിക്കുന്നു എന്നതാണ്. നല്ലതു പോലെ പഴുത്ത മാതള നാരങ്ങ അതില്‍ അല്പം വെള്ളം ചേര്ഡക്ക് വെറുതേ അടിച്ചെടുക്കുക. ഇതില്‍ അല്പം പഴങ്ങള്‍ കൂടി ചേര്‍ത്താല്‍ സ്മൂത്തി തയ്യാര്‍.
ഭക്ഷണത്തില്‍
നല്ലൊരു ഡിഷ് ആയിട്ട് മാതള നാരങ്ങ ഉപയോഗിക്കാവുന്നതാണ്. കേക്കിനും സൂപ്പിനും എല്ലാം മാതള നാരങ്ങ ഉപയോഗിക്കാം. ഇത് പാചകം ചെയ്യുമ്പോള്‍ യാതൊരു തരത്തിലും വിറ്റാമിന്‍ നഷ്ടപ്പെടുന്നത് ശ്രദ്ധിക്കേണ്ടതാണ്. മാതള നാരങ്ങ സൂപ്പിലും മറ്റും അല്പം കയ്പ്പ് കൂടി പല റെസ്റ്റോറന്റുകളിലും ചേര്‍ക്കാറുണ്ട്.
സാലഡ്
സാലഡ് പരുവത്തിലും മാതള നാരങ്ങ ഉപയോഗിക്കാം. ഉച്ചയൂണിന്റെ സമയത്ത് സാലഡ് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല സ്നാക്സ് ആയും മാതള നാരങ്ങ ഇപയോഗിക്കാം.