തിളപ്പിച്ച പാലിലിട്ട് ഈന്തപ്പഴം ദിവസവും കഴിക്കാം

Posted By:
Subscribe to Boldsky

റംസാന്‍ വ്രതത്തിന്റെ കാലത്ത് ഒഴിവാക്കാനാവാത്ത ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴവും കാരക്കയും എല്ലാം നോമ്പ് തുറയിലെ അനിവാര്യമായ ഘടകമാണ്. പോഷകസമൃദ്ധമായ ഫലം എന്ന കാര്യത്തില്‍ യാതൊരു വിധ സംശയത്തിന്റേയും ആവശ്യമില്ല. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ഈന്തപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.

ഈ ഭാഗങ്ങളില്‍ വേദനയുണ്ടോ, അവഗണിക്കരുത്‌

എന്നാല്‍ ഈന്തപ്പഴത്തിന്റെ ഗുണം വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു വഴിയാണ് ഈന്തപ്പഴം തിളപ്പിച്ച പാലില്‍ ഇട്ട് കുടിക്കുന്നത്. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഈ പാല്‍ ഈന്തപ്പഴം മിക്‌സ് എന്തൊക്കെ ഗുണങ്ങള്‍ നമുക്ക് നല്‍കുന്നു എന്ന് നോക്കാം.

ദഹനത്തിന് വളരെ ഉത്തമം

ദഹനത്തിന് വളരെ ഉത്തമം

റംസാന്‍ കാലത്ത് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍. എന്നാല്‍ ഇതിനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ഈന്തപ്പഴമിട്ട പാല്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഫൈബര്‍ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അതുകൊണ്ട് തന്നെ ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ ഇതിന് കഴിയും.

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് ഈന്തപ്പഴവും പാലും. ഇതിലുള്ള അയേണ്‍ കണ്ടന്റ് അനീമിയയെ തടയുന്നു. അതുകൊണ്ട് തന്നെ ഈന്തപ്പഴമിട്ട പാല്‍ സ്ഥിരമാക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പാലും ഈന്തപ്പഴവും സഹായിക്കുന്നു. ഇതിലുള്ള സെലനിയം കാന്‍സറിനെ വരെ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല പാലിലുള്ള കാല്‍സ്യം എല്ലുകളേയും പല്ലുകളേയും ബലപ്പെടുത്തും.

ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ഈന്തപ്പഴത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പ്രകൃതിദത്തമായ പഞ്ചസാര. മാത്രമല്ല ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയവയെല്ലാം എനര്‍ജി ബൂസ്റ്റ് ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പാലില്‍ ഈന്തപ്പഴം ഇടുമ്പോള്‍ ഒരിക്കലും പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ല.

 ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്നിലാണ് ഈന്തപ്പഴം. ഇത് പക്ഷാഘാതത്തിനുള്ള സാധ്യത കുറക്കുന്നു. മാത്രമല്ല കൊളസ്‌ട്രോളിനെ കുറക്കാനും സഹായിക്കുന്നു.

 നാഡീവ്യവസ്ഥയെ സഹായിക്കുന്നു

നാഡീവ്യവസ്ഥയെ സഹായിക്കുന്നു

നാഡീ വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാനും ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴവും പാലും. ഇവ രണ്ടും മിക്‌സ് ചെയ്ത് കഴിക്കുമ്പോള്‍ ഇത് നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

മലബന്ധം പ്രതിരോധിക്കുന്നു

മലബന്ധം പ്രതിരോധിക്കുന്നു

മലബന്ധത്തെ പ്രതിരോധിക്കുന്നതിനും ഈന്തപ്പഴവും പാലും നല്ലതാണ്. കാരണം ഭക്ഷണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് ഉത്തമ പരിഹാരമാണ് ഈന്തപ്പഴവും പാലും.

കൊഴുപ്പ് കുറക്കുന്നു

കൊഴുപ്പ് കുറക്കുന്നു

ശരീരത്തിലുണ്ടാവുന്ന കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് പരിഹാരമാണ് ഈന്തപ്പഴവും പാലും ചേര്‍ന്ന മിശ്രിതം. ഇത് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കും.

തടി കൂട്ടാന്‍

തടി കൂട്ടാന്‍

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും നല്ല പരിഹാരമാണ് ഈന്തപ്പഴം പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത്. ഇത് അമിതവണ്ണമെന്ന പ്രശ്‌നം ഇല്ലാതാക്കി ആരോഗ്യകരമായ തടി നല്‍കുന്നു.

ബുദ്ധിക്ക് ഉണര്‍വ്വ് നല്‍കുന്നു

ബുദ്ധിക്ക് ഉണര്‍വ്വ് നല്‍കുന്നു

ബുദ്ധിക്ക് ഉണര്‍വ്വ് നല്‍കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴവും പാലും. ഈന്തപ്പഴവും പാലും എന്നും രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

benefits of dry dates with boiled milk

Top Surprising Health Benefits of dry dates with milk Not to Miss