ഉറങ്ങും മുന്‍പ് ചൂട് നാരങ്ങ വെള്ളത്തില്‍ ഉപ്പിട്ട്

Posted By:
Subscribe to Boldsky

നാരങ്ങ വെള്ളം ആരോഗ്യത്തിന് നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ വെള്ളം. നാരങ്ങ ആരോഗ്യ-സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാവുന്ന ഒന്നാണ്. എന്നാല്‍ പതിവിന് വിപരീതമായി നാരങ്ങ നീര് അല്‍പം ചൂടാണെങ്കിലോ?

അതെ ഇളം ചൂടുള്ള നാരങ്ങ നീരില്‍ അല്‍പം ഉപ്പിട്ട് കിടക്കാന്‍ പോകുന്നതിനു മുന്‍പ് കഴിച്ച് നോക്കൂ. ഇത് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് വാരി വിതറുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പുള്ള ഈ നാരങ്ങ വെള്ളം കുടി നല്‍കുന്നത് എന്ന് നോക്കാം.

വൈറ്റമിന്‍ സി സമ്പുഷ്ടം

വൈറ്റമിന്‍ സി സമ്പുഷ്ടം

വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി അല്‍പം ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

 വൈറല്‍ ഇന്‍ഫക്ഷന്‍ പ്രതിവിധി

വൈറല്‍ ഇന്‍ഫക്ഷന്‍ പ്രതിവിധി

ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്.

 ടോക്‌സിനെ പുറന്തള്ളാന്‍

ടോക്‌സിനെ പുറന്തള്ളാന്‍

നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ കഴിവുള്ള പാനീയമാണിത്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

സിട്രസ്

സിട്രസ്

സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും വൃത്തിയാക്കുന്നു. ഈ മിനറല്‍ ആല്‍ക്കലൈന്‍ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം പിഎച്ച് ബാലന്‍സ് മെച്ചപ്പെടുന്നു.

വായ്‌നാറ്റം ഇല്ലാതാക്കുന്നു

വായ്‌നാറ്റം ഇല്ലാതാക്കുന്നു

വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ശീലമാക്കാം.

മൂത്ര തടസ്സത്തിന് പരിഹാരം

മൂത്ര തടസ്സത്തിന് പരിഹാരം

പലതരം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇതിന് കഴിയും. മൂത്രം ഒഴിക്കാന്‍ തടസ്സമുള്ളതും മൂത്രാശയപരമായ പ്രശ്‌നങ്ങളും ഇല്ലാതാക്കും. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നു.

 വിശപ്പ് കുറയാന്‍ സഹായിക്കുന്നു

വിശപ്പ് കുറയാന്‍ സഹായിക്കുന്നു

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്ക്കാം.

 മാലിന്യങ്ങളെ പുറന്തള്ളുന്നു

മാലിന്യങ്ങളെ പുറന്തള്ളുന്നു

എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.

English summary

Benefits of Drinking Warm lemon Water before Bedtime

Benefits of Drinking Warm lemon Water before Bedtime read on...
Story first published: Wednesday, June 14, 2017, 18:23 [IST]