മസില്‍ ഗുണങ്ങള്‍ പലതാണ്‌

By: soumya
Subscribe to Boldsky

മസിൽ വർധിപ്പിക്കുക എന്ന് ഉദേശിക്കുന്നത് ശരീരപുഷ്ടി കൂട്ടുക എന്നല്ല. ശരീരഭംഗിയും ആരോഗ്യവും ഒരുപോലെ ലഭിക്കാൻ മസിൽ വർധിപ്പിക്കുന്നത് വഴി കഴിയും.

മസിലുകള്‍ ശരീരത്തിലുണ്ടാകുന്നതു കൊണ്ടുള്ള പ്രയോജനങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസിൽസ്‌ ശരീരത്തിനു ഉറപ്പ് നൽകുന്നു.മസിൽ വർധിപ്പിക്കുമ്പോൾ ശരീരശക്തി കൂടുകയും ശരീരമാകമാനം ഒരു ഊർജം തോന്നുകയും ചെയ്യും. അതുവഴി ദഹനo എളുപ്പമാവുകയും ശരീരശുദ്ധികരണ പ്രക്രിയ നന്നായി പ്രവർത്തിക്കുകയും ചെയ്യും.

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസില്‍ ഗുണങ്ങള്‍ പലതാണ്‌

ശരീരം എൻഡോർഫിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന വഴി മനസിന്‌ സന്തോഷം ഉണ്ടാവുകയും ചെയ്യുന്നു. വർക്ക്‌ഔട്ടിൽ ശ്രെദ്ധിക്കുന്ന വഴി മനസ്സിൽ ഉണ്ടാവുന്ന ടെൻഷൻ മാറി കിട്ടുകയും ശാന്തത ലഭിക്കുകയും ചെയ്യുന്നു. നിങ്ങൾ അറിയാതെ തന്നെ സ്ട്രസ്സ് കുറയുന്നു. അതുകൊണ്ട് രാത്രിയിൽ നന്നായി ഉറങ്ങുവാനും രാവിലെ ഉന്മേഷത്തോടെ ഉണരാനും കഴിയും.

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസില്‍ ഗുണങ്ങള്‍ പലതാണ്‌

ദിവസവും വ്യായാമം ചെയ്യുമ്പോൾ ഹൃദയധമനികളിലേക്കു രക്തയോട്ടം നല്ല രീതിയിൽ നടക്കുകയും ശ്വാസകോശത്തിന്റെ കപ്പാസിറ്റി കൂടുകയും ചെയ്യുന്നു.ഗവേഷകരുടെ അഭിപ്രായത്തിൽ വ്യായാമം ചെയ്യുമ്പോൾ ബയോകെമിക്കൽ മാറ്റങ്ങൾ ഉണ്ടാവുകയും പുതിയ കോശങ്ങൾ ഉണ്ടാവാൻ അത് സഹായിക്കുകയും ചെയ്യുമെന്നാണ്. പഠനങ്ങൾ കാണിക്കുന്നത്‌

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസിൽ കൂട്ടുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം കൂടുകയും ഓസ്റ്റിയോ പൊറോസിസ് പോലെയുള്ള അസുഖങ്ങളെ തടയുകയും ചെയ്യുമെന്നാണ്. പ്രമേഹരോഗികൾ വ്യായാമം ചെയ്യുമ്പോൾ ഷുഗർ ലെവൽ കുറയുന്നതായും കാണാം. ആർത്രറ്റിസ്‌ പോലെയുള്ള രോഗങ്ങളിൽ മസിൽസ്‌ സന്ധികളെ ബലപെടുത്തുന്ന വഴി വേദന കുറയ്ക്കുകയും ചെയ്യുന്നു.

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസില്‍ ഗുണങ്ങള്‍ പലതാണ്‌

വ്യായാമം ചെയ്യുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയുന്നു. മസിൽ കുറയുമ്പോൾ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടി തടിച്ച അവസ്ഥയാവുമെന്നു നമുക്ക് അറിയാം. വ്യായാമം ചെയ്യുമ്പോൾ അമിതമായുള്ള കൊഴുപ്പിനെ നശിപ്പിക്കുകയും അതുവഴി രക്തസമ്മർദം നേരാവണ്ണം ആവുകയും ചെയ്യും.

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസില്‍ ഗുണങ്ങള്‍ പലതാണ്‌

വ്യായാമം ചെയ്താൽ നിങ്ങളുടെ പ്രായത്തിന്റെ ക്ലോക്ക് ഒന്ന് പിറകിലേക്ക് ഓടും എത്രയും വർക്ക്‌ ഔട്ട്‌ ചെയ്യുന്നോ അത്രയും പ്രായം കുറഞ്ഞതായി തോന്നും. മസിൽസും കണക്റ്റിവ് ടിഷ്യസും ശരീരത്തിന്റെ അടിസ്ഥാനമാണ്. പ്രായം കൂടുമ്പോൾ അവയും ക്ഷയിക്കുന്നു. ദിവസവും വർക്ക്‌ ഔട്ട്‌ ചെയ്യുന്ന വഴി അവയ്ക്കും ആരോഗ്യം ലഭിക്കുന്നു.

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസിൽ ഉണ്ടാക്കിഎടുക്കുമ്പോൾ ശരീരത്തിനു ഭംഗി ഉണ്ടാവുന്നതിനോടൊപ്പം ആത്മവിശ്വാസവും ഉണ്ടാകുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ശരീരം അനായാസമായിട്ട് പ്രവൃത്തിപ്പിക്കാനും കഴിയുന്നു. ദിവസവും ചെയ്യുന്ന ജോലികൾ അനായസമായിട്ട് തോന്നുന്നു. അതുവഴി ടെൻഷൻ കുറയുകയും ചെയ്യുന്നു.

മസില്‍ ഗുണങ്ങള്‍ പലതാണ്‌

മസില്‍ ഗുണങ്ങള്‍ പലതാണ്‌

വ്യായാമം ചെയ്യുമ്പോൾ ശരീരം മുറുകകയും നല്ല ആകാരഭംഗി ലഭിക്കുകയും ചെയ്യും

Read more about: muscle, health
English summary

Benefits Of Having Muscle

Benefits Of Having Muscle, read more to know about
Story first published: Tuesday, July 4, 2017, 20:34 [IST]
Subscribe Newsletter