അയലക്കറി ദിവസവും ഉച്ചയൂണിന്, രോഗങ്ങള്‍ ദൂരെ

Posted By:
Subscribe to Boldsky

മത്സ്യവിഭവങ്ങള്‍ക്കെല്ലാം തന്നെ അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍ മലയാളികള്‍. മീന്‍ കറി ഇല്ലാതെ ചോറ് കഴിക്കാന്‍ പറ്റാത്തവരാണ് നമ്മളെല്ലാവരും. മീനില്‍ തന്നെ ആരോഗ്യവും രുചിയും കൂടുതല്‍ നല്‍കുന്ന ഒന്നാണ് അയലക്കറി. അയലക്കറി ദിവസവും ഉച്ചയൂണിന് ശീലമാക്കൂ. ഇത് നല്‍കുന്ന ആരോഗ്യം ചില്ലറയല്ല.

കറിവേപ്പിലപൊടി രാവിലെ, പ്രമേഹത്തിന് ഒറ്റമൂലി

അയലക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. അയലക്കറി കഴിക്കുന്നതിലൂടെ മീനിലുള്ള ആരോഗ്യം മാത്രമല്ല കറിയില്‍ ചേരുന്ന പുളിയുടേയും മുളകിന്റേയും എല്ലാ ഗുണങ്ങളും ലഭിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മീന്‍ കറി കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷം വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷം വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മത്സ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് അയല. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതിനെ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ അയലക്കറി കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാനും അയല കഴിക്കുന്നത് സഹായിക്കുന്നു.

എല്ലുകള്‍ക്ക് ആരോഗ്യം

എല്ലുകള്‍ക്ക് ആരോഗ്യം

എല്ലുകളുടെ ആരോഗ്യ കാര്യത്തിലും യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും അയല തയ്യാറാവില്ല. കാരണം എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ അയല സഹായിക്കുന്നു എന്നത് തന്നെയാണ് കാര്യം. അയലയിലുള്ള മഗ്നീഷ്യം, മാംഗനീസ് എന്നിവയെല്ലാം എല്ലുകളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

തടി കുറക്കണോ

തടി കുറക്കണോ

തടി കുറക്കുന്ന കാര്യത്തിലും വളരെ മുന്നിലാണ് അയല. അയല വറുത്ത കഴിക്കുന്നതിനേക്കാള്‍ കറിവെച്ച് കഴിക്കുന്നതാണ് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നത്. തടി കുറക്കാന്‍ പാടുപെടുന്നവര്‍ക്ക് അയലക്കറി ശീലമാക്കാം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

മത്സ്യം ഉപേക്ഷിക്കണമെന്ന് ഒരിക്കലും പ്രമേഹ രോഗികളോട് പറയില്ല. ഇതില്‍ തന്നെ അയലയാണ് വളരെ പ്രധാനപ്പെട്ട ഒരു മത്സ്യം. ഇത് പ്രമേഹത്തെ കുറക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കാന്‍ അയലക്കറി സഹായിക്കുന്നു.

ചര്‍മ്മത്തിന് സംരക്ഷണം

ചര്‍മ്മത്തിന് സംരക്ഷണം

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് അയല. അയലയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ചര്‍മ്മത്തിലെ ചൊറിച്ചിലും അലര്‍ജിയും ഇല്ലാതാക്കാന്‍ അയല സഹായിക്കുന്നു.

 മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

കേശസംരക്ഷണത്തിന്റെ കാര്യത്തിലും അയല മുന്നിലാണ്. പ്രോട്ടീന്‍, അയേണ്‍, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയെല്ലാം തന്നെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇതാകട്ടെ അയലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

English summary

Amazing Health Benefits of mackerel fish curry

Eating fish is important for a balanced diet, and mackerel fish are some of the most widely available and healthiest fish around.
Story first published: Friday, September 15, 2017, 15:15 [IST]
Subscribe Newsletter