ദിവസവും മഞ്ഞള്‍നാരങ്ങ മിശ്രിതം; ആയുസ്സ് കൂട്ടും

Posted By:
Subscribe to Boldsky

ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. മഞ്ഞള്‍ മാത്രമല്ല ആരോഗ്യത്തിനും സൗന്ദര്യത്തിനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് നാരങ്ങ നീരും. ശരീരത്തിനും ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കാന്‍ വളെരയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. എന്നാല്‍ ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്താല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും ഇത് വളരെയധികം സഹായിക്കുന്നു. ഊര്‍ജ്ജം മാത്രമല്ല ശരീരത്തെ പ്രതിസന്ധിയിലാക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും മഞ്ഞളും.

വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെയെല്ലാം കലവറയാണ് മഞ്ഞളും നാരങ്ങ നീരും. ഇത് പല തരത്തിലുള്ള അനാരോഗ്യമുണ്ടാക്കുന്ന അവസ്ഥക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാതെ സഹായിക്കുകയും ചെയ്യുന്നു. ഇത്തരമൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എന്നും രാത്രി കിടക്കും മുന്‍പ് ഈ പാനീയം കുടിച്ചാല്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രാത്രി മാത്രമല്ല രാവിലെയും ഈ പാനീയം ശീലമാക്കാം. ഇത്തരം പാനീയം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തൈര്

എന്തൊക്കെയാണ് ഇത്തരത്തില്‍ മഞ്ഞളും നാരങ്ങ നീരും മിക്‌സ് ചെയ്ത മിശ്രിതം കഴിച്ചാല്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. ശരീരത്തിലെ ടോക്‌സിനെ മുഴുവന്‍ പുറന്തള്ളാന്‍ വേണ്ടി സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇത് ശരീരത്തിലെ എല്ലാ വിധത്തിലുള്ള വിഷാംശത്തേയും പുറന്തള്ളുന്നു. ആരോഗ്യത്തിന് പല തരത്തിലാണ് ഇത് സഹായിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഈ മിശ്രിതം കഴിക്കുന്നത് കൊണ്ട് സഹായിക്കുന്നത് എന്ന് നോക്കാം.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കഴിയ്ക്കുന്നത്. ടോക്‌സിന്‍ പുറന്തള്ളുന്നതിലൂടെയാണ് തടിയും കൊഴുപ്പും കുറയുന്നത്.

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് നാരങ്ങയും മഞ്ഞളും. ഇത് ചര്‍മ്മ രോഗങ്ങളെ എല്ലാ വിധത്തിലും തടയുന്നു. മഞ്ഞളിലെ കുര്‍ക്കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. പലപ്പോവും ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ മഞ്ഞളും നാരങ്ങ നീരും സഹായിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ് മഞ്ഞളും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. മഞ്ഞള്‍ ഏത് രോഗത്തിനും പ്രതിവിധിയാണ്. അതുകൊണ്ട് തന്നെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു മഞ്ഞള്‍.

 അല്‍ഷിമേഴ്‌സിനെ പ്രതിരോധിയ്ക്കും

അല്‍ഷിമേഴ്‌സിനെ പ്രതിരോധിയ്ക്കും

അല്‍ഷിമേഴ്‌സിനെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും.

 കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

മഞ്ഞള്‍ കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും നല്ലതാണ്. ഇത് എല്ലാ വിഷാംശത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കുന്നത് എന്തുകൊണ്ടും സഹായിക്കും. വെറും വയറ്റില്‍ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ രാത്രി കിടക്കും മുന്‍പ് കഴിക്കാന്‍ നോക്കുക.

പിത്താശയക്കല്ലിനെ ഇല്ലാതാക്കും

പിത്താശയക്കല്ലിനെ ഇല്ലാതാക്കും

പിത്താശയത്തിലെ കല്ലും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിനെ അലിയിച്ച് കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളവും മഞ്ഞള്‍പ്പൊടിയും. ഇത് എന്നും ശീലമാക്കുക. പിത്താശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ഉറക്കത്തേയും അതിലൂടെ ആരോഗ്യത്തേയും പ്രശ്‌നത്തിലാക്കും. അതുകൊണ്ട് തന്നെ ഈ പാനീയം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിയ്ക്കുന്നു. മാത്രമല്ല നല്ല ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങയും മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ്സ് ശുദ്ധമായ വെള്ളം, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അരമുറി നാരങ്ങയുടെ നീര്, ഒരു നുള്ള് കുരുമുളക് പൊടി, അല്‍പം തേന്‍, ഒരു നുള്ള് കറുവപ്പട്ട പൊടിച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നാരങ്ങ നീര്, കുരുമുളക് പൊടി, തേന്‍, മഞ്ഞള്‍പ്പൊടി, തേന്‍, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം കൂടി ശുദ്ധമായ വെള്ളത്തില്‍ ചേര്‍ക്കുക. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മഞ്ഞള്‍ മുകളില്‍ പാറിക്കിടക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ തുടര്‍ച്ചയായി ഇളക്കിക്കൊടിക്കണം.

English summary

Amazing Health Benefits Of Drinking turmeric Lemon Water

The Amazing Health Benefits Of Drinking turmeric Lemon Water. It will boost the immune system and energize the body.