ഗ്യാസിന് നിമിഷ പരിഹാരം ഇഞ്ചിയും മോരും

Posted By:
Subscribe to Boldsky

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. ഇതിന് പരിഹാരം കാണുന്നതിനായി പല മരുന്നുകളും മറ്റും എടുത്ത് കഴിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാം. മോര് ഇതിന് നല്ലൊരു പരിഹാരമാണ്.

എത്ര കൂടിയ കൊളസ്‌ട്രോളെങ്കിലും ഈന്തപ്പഴം കുറക്കും

എങ്ങനെ മോര് ഉപയോഗിച്ച് ദഹനസംബന്ധമായ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കാം എന്ന് നോക്കാം. ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാന്‍ എങ്ങനെയൊക്കെ മോര് ഉപയോഗിക്കാം എന്ന് നോക്കാം.

 അസിഡിറ്റി

അസിഡിറ്റി

നമ്മളെയെല്ലാം പലപ്പോഴും വട്ടം കറക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണ് അസിഡിറ്റി. ഭക്ഷണശേഷം അല്‍പം മോരു കഴിച്ചാല്‍ അസിഡിറ്റി മാറും എന്നതിന് സംശയം ഒന്നും വേണ്ട. എന്നാല്‍ മോരില്‍ അല്‍പം ഇഞ്ചിയും മുളകും കൂടി ചേര്‍ത്താല്‍ മതി.

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

ഭക്ഷണത്തില്‍ അല്‍പം എരിവ് കൂടിയാല്‍ അത് വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെ മോര് തടയുന്നു. ഭക്ഷണത്തിലും ഇതേ അവസ്ഥ തുടര്‍ന്നാല്‍ മോര് എരിവ് കുറയ്ക്കും.

ദഹനത്തിന്

ദഹനത്തിന്

ദഹനത്തിന് ഏറ്റവും നല്ലതാണ് മോര്. മോരാക്കി കഴിക്കാതെ തൈര് തന്നെയും ഉപയോഗിക്കാം. സംഭാരം എന്നരീതിയിലും ഉപയോഗിച്ചാല്‍ ഏറ്റവും നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം തടയുന്നതിന് മോരിന് പ്രത്യേക കഴിവാണുള്ളത്. അതുകൊണ്ടു തന്നെയാണ് പലരും വെള്ളത്തിനു പകരം മോര് വെള്ളമാക്കി കുടിയ്ക്കുന്നതും സംഭാരത്തിന് പ്രാധാന്യം നല്‍കുന്നതും.

വൈറ്റമിന്റെ കുറവ്

വൈറ്റമിന്റെ കുറവ്

വൈറ്റമിന്റെ കുറവ് കാരണം നമ്മുടെ ശരീരത്തിലുണ്ടാകുന്ന പല പ്രവര്‍ത്തനങ്ങളേയും തൈര് തടയുന്നു എന്നതാണ് മറ്റൊരു കാര്യം. കൂടാതെ കൂടുതല്‍ വൈറ്റമിനുകളെ പ്രദാനം ചെയ്യാനും മോരിന് കഴിയും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്ത സമ്മര്‍ദ്ദത്തിന് ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധമാണ് മോര്. മോര് മാത്രമല്ല ഇത് സംഭാരമാക്കിയാല്‍ അതായിരിക്കും ഏറ്റവും ബെസ്റ്റ് മരുന്ന്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മോരിന് കഴിയും. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന മരുന്ന് ആണ് മോര് അല്ലെങ്കില്‍ തൈര്.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യത്തിന്റെ കലവറയാണ് പാലും പാലുല്‍പ്പന്നങ്ങളും. അതുകൊണ്ടു തന്നെ പല്ലിന്റേയും എല്ലിന്റേയും വളര്‍ച്ചയ്ക്ക് പാലും മോരും ധാരാളം ഉപയോഗിക്കുന്നത് നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ മോരിനുണ്ട്. എന്നാല്‍ പലപ്പോഴും ഇത് മാത്രം ആര്‍ക്കും അറിയില്ല. എല്ലാ ദിവസവും മോര് സംഭാരമാക്കി കഴിക്കുന്നത് ക്യാന്‍സറിനെ തടയും.

English summary

Amazing Benefits And Uses Of Butter Milk

This article about many miraculous benefits of buttermilk! Read on to know what they are.
Story first published: Saturday, October 7, 2017, 15:17 [IST]