For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലുള്ള അപകടം

പൊട്ടാസ്യം അളവ് കുറയുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ച് തരുന്നു

|

ശരീരത്തില്‍ പൊട്ടാസ്യം എന്ന് പറയുന്നത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ വളരെ അത്യാവശ്യമാണ് പൊട്ടാസ്യം എന്ന കാര്യത്തില്‍ സംശയം വേണ്ട. പൊട്ടാസ്യം കുറഞ്ഞാല്‍ അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും.

മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഹൃദയപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറവാണെന്ന് ശരീരം ചില ലക്ഷണങ്ങളിലൂടെ കാണിച്ച് തരുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

മലബന്ധം

മലബന്ധം

മലബന്ധം ശരീരത്തിന് അനാരോഗ്യകരമായ അവസ്ഥയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പൊട്ടാസ്യം ലഭിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ഏറ്റവും ദോഷകരമായ അവസ്ഥയാണ് മലബന്ധവും വയറു വീര്‍ക്കലും. അതുകൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ ഉടന്‍ തന്നെ പൊട്ടാസ്യത്തിന്റെ അളവ് ശരീരത്തില്‍ കുറവാണെന്ന് മനസ്സിലാക്കാം.

 വിശപ്പില്ലാത്ത അവസ്ഥ

വിശപ്പില്ലാത്ത അവസ്ഥ

വിശപ്പില്ലാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് കാരണമാവുന്നതും പലപ്പോഴും പൊട്ടാസ്യത്തിന്റെ അഭാവം തന്നെയാണ്. ശരീരത്തില്‍ സോഡിയം അളവ് കുറയുമ്പോള്‍ പലപ്പോഴും ഇത്തരം അവസ്ഥ ഉണ്ടാവുന്നു.

നെഞ്ചിടിപ്പ് വര്‍ദ്ധിയ്ക്കുന്നു

നെഞ്ചിടിപ്പ് വര്‍ദ്ധിയ്ക്കുന്നു

നെഞ്ചിടിപ്പ് വര്‍ദ്ധിയ്ക്കുന്ന അവസ്ഥ ഉണ്ടാവുന്നതും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇത് പലപ്പോഴും സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്ക് നയിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മറ്റൊരു പ്രശ്‌നം. ഇതും ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറവാണ് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

 അമിത ക്ഷീണം

അമിത ക്ഷീണം

അമിത ക്ഷീണം നിങ്ങളെ പലപ്പോഴും വളരെയധികം ബുദ്ധിമുട്ടിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ക്ഷീണം നിങ്ങളെ അലട്ടുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

 ശരീരം മരവിക്കുക

ശരീരം മരവിക്കുക

ശരീരം മരവിക്കുന്ന അവസ്ഥയുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കാം. ഞരമ്പുകള്‍ക്കും പേശികള്‍ക്കും ആരോഗ്യം നല്‍കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഘടകമാണ് പൊട്ടാസ്യം. ഇതിന്റെ അഭാവം ശരീരത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു.

മസില്‍ വേദന

മസില്‍ വേദന

മസില്‍ വേദന പലരിലും രോഗമല്ല രോഗലക്ഷണത്തേയാണ് കാണിയ്ക്കുന്നത്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവില്‍ കുറവ് വന്നു എന്നതാണ് മസില്‍ വേദനയിലൂടെ പുറത്തേക്ക് വരുന്നത്.

English summary

Alarming Symptoms of Low Potassium Levels in the Body

potassium is very important for the proper functions of the muscles, including the heart. Alarming Symptoms of Low Potassium Levels in the Body.
Story first published: Tuesday, May 9, 2017, 17:29 [IST]
X
Desktop Bottom Promotion